Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കാട്ടുപന്നി ആക്രമണത്തിൽ മരിച്ച ഫാത്തിമയുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: എടവണ്ണ കിഴക്കേ ചാത്തല്ലൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ച ഫാത്തിമയുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മന്ത്രി പി.കെ. ബഷീർ അറിയിച്ചു. വനംവകുപ്പ് 10 ലക്ഷം രൂപയും ദുരന്തനിവാരണ സേന നാല് ലക്ഷം രൂപയും നൽകും. വനംവകുപ്പിന്റെ അഞ്ച് ലക്ഷം രൂപ നാളെ തന്നെ കുടുംബത്തിന് കൈമാറും. കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റവരുടെ ചികിത്സാചെലവ് സർക്കാർ ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് പ്രത്യേക പരിശോധനയും നടപടികളും നടത്തും. പ്രദേശത്ത് സ്ഥിരമായി റാപ്പിഡ് റെസ്‌പോൺസ് ടീം (ആർആർടി) സംഘത്തെ നിയോഗിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കാട്ടുപന്നികളെ വെടിവെക്കാൻ നിയോഗിച്ച ഷൂട്ടർമാർക്ക് ആവശ്യമായ വെടിയുണ്ടകൾ നൽകാനും നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കാട്ടുപന്നി ആക്രമണം തടയുന്നതിനും പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix