Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ForestDepartment

വാല്‍പ്പാറയിൽ കരടിയുടെ ആക്രമണം; എസ്റ്റേറ്റ് സൂപ്പര്‍വൈസര്‍ക്ക് ഗുരുതര പരിക്ക്

തൃശൂർ: വാൽപ്പാറ പച്ചമല എസ്റ്റേറ്റിൽ കരടിയുടെ ആക്രമണത്തിൽ സൂപ്പർവൈസർക്ക് ഗുരുതര പരിക്ക്. പച്ചമല എസ്റ്റേറ്റിലെ നോർത്ത് ഡിവിഷൻ സൂപ്പർവൈസറായ മോസസിനാണ് പരിക്കേറ്റത്. റോട്ടിക്കട മേഖലയിൽ താമസിക്കുന്ന ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കുറുക്കുവഴിയിലൂടെ പോകുമ്പോഴായിരുന്നു കരടിയുടെ ആക്രമണം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മോസസിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് കരടിയെ ഓടിച്ചുവിട്ടത്. തുടർന്ന് മോസസിനെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പൊള്ളാച്ചി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് […]
Read more

ചക്കക്കൊമ്പനെയും മുറിവാലനെയും പിടികൂടാൻ വനംവകുപ്പ്; മയക്കുവെടി ദൗത്യത്തിന് ഒരുക്കം

ഇടുക്കി: ചിന്നക്കനാൽ മേഖലയിൽ ഭീതി സൃഷ്ടിക്കുന്ന കാട്ടാനകളായ ചക്കക്കൊമ്പനെയും മുറിവാലനെയും പിടികൂടാൻ വനംവകുപ്പ് നടപടികൾ തുടങ്ങി. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലായി ഒരു മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ മൂന്ന് പേർ മരിച്ചതോടെയാണ് ആനകളെ പിടികൂടണമെന്ന ആവശ്യം ശക്തമായത്. ആറളം മേഖലയിൽ ഭീതി സൃഷ്ടിച്ച മോഴയാനയെ പിടികൂടിയ ശേഷമാകും ചിന്നക്കനാലിൽ ദൗത്യം നടത്തുക. ഇതിനായി വയനാട്ടിൽ നിന്ന് കുങ്കിയാനകളെ എത്തിക്കാനാണ് തീരുമാനം. ദേവികുളം റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ വെറ്ററിനറി ഡോക്ടർ ഉൾപ്പെടുന്ന ഏഴംഗ സംഘത്തെ ആദ്യഘട്ടത്തിൽ നിരീക്ഷണത്തിനായി നിയോഗിക്കും. ആദ്യം […]
Read more

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്തു; കേസെടുക്കാൻ വനം വകുപ്പ്

ഇടുക്കി: മൂന്നാറിൽ നീലക്കുറിഞ്ഞി പൂക്കൾ പറിച്ചെടുത്ത് ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ച സംഭവത്തിൽ വനംവകുപ്പ് കേസെടുക്കും. മൂന്നാർ കുട്ടിയാർ സ്വദേശിക്കെതിരെയാണ് നടപടി സ്വീകരിക്കാൻ വനംവകുപ്പ് ഒരുങ്ങുന്നത്. സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞി പറിച്ചെടുക്കുന്നതും നശിപ്പിക്കുന്നതും നിയമവിരുദ്ധമാണെന്ന് വനംവകുപ്പ് അറിയിച്ചു. പൂക്കൾ പറിക്കരുതെന്ന് ജില്ലാ ഭരണകൂടവും വനംവകുപ്പും നേരത്തെ കർശന നിർദേശം നൽകിയിരുന്നു. എന്നാൽ നിർദേശങ്ങൾ നിലനിൽക്കെയാണ് ചില സഞ്ചാരികൾ നീലക്കുറിഞ്ഞി പൂക്കൾ പറിച്ചെടുത്തത്. പൂക്കൾ പറിച്ച ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് വനംവകുപ്പ് നടപടി സ്വീകരിക്കുന്നത്. സംഭവത്തിൽ കോടതിയിൽ […]
Read more

മാൻകൊമ്പും ഇരുതലമൂരിയുമായി ഒമ്പത് പേർ അറസ്റ്റിൽ

തിരുവനന്തപുരം: മാൻകൊമ്പും ഇരുതലമൂരിയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകരയിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് സംഘം പിടിയിലായത്. കുറുക്കന്റെ രോമവുമായി മറ്റൊരു സംഘത്തെയും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായവരിൽ എറണാകുളം ചിലവന്നൂർ സ്വദേശി ജയൻ (57), വടുതല ബ്രിഡ്ജ് റോഡ് സ്വദേശി മനോജ് (50), കോട്ടയം ഏറ്റുമാനൂർ സ്വദേശി പി.ബി. ചെറിയാൻ (51), മാരായമുട്ടം കൈക്കോട്ടുകുഴി സ്വദേശി ഷിജുലാൽ (42), ജിംഷിൻ (32) എന്നിവരുണ്ട്. അറക്കുന്നിലെ ജ്യൂസ് കടയിൽ വച്ച് ഇവ വിൽക്കാൻ […]
Read more

കുളത്തൂപ്പുഴ കാട്ടുപോത്ത് ആക്രമണം; വീഴ്ച കണ്ടെത്തി, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സസ്പെൻഷൻ

കൊല്ലം: കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ച സംഭവത്തിൽ ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. കളംകുന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി.ആർ. ഷിബുവിനെയാണ് സസ്പെൻ്റ് ചെയ്തത്. ആക്രമണം നടന്ന സ്ഥലത്ത് സമയബന്ധിതമായി എത്തുന്നതിൽ ഉദ്യോഗസ്ഥൻ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. സംഭവസമയത്ത് നാട്ടുകാരും സഹപ്രവർത്തകരും പലതവണ ബന്ധപ്പെട്ടിട്ടും ഫോൺ എടുത്തില്ല, മേലധികാരികളെ വിവരം അറിയിച്ചില്ല തുടങ്ങിയ വീഴ്ചകളാണ് സസ്പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുളത്തൂപ്പുഴ ജംഗ്ഷനിലേക്ക് നടന്ന് പോകുകയായിരുന്ന […]
Read more

പിടിച്ചെടുത്ത JCB 5 വർഷമായിട്ടും തിരികെ നൽകിയില്ല; ആദിവാസി യുവാവിന്റെ ആത്മഹത്യാ ഭീഷണി

ഇടുക്കി: വനംവകുപ്പ് ഓഫീസിൽ ആദിവാസി യുവാവിന്റെ ആത്മഹത്യാ ഭീഷണി. വനംവകുപ്പ് പിടിച്ചെടുത്ത ജെസിബി അഞ്ച് വർഷമായിട്ടും തിരിച്ചുനൽകാത്തതിൽ പ്രതിഷേധിച്ചാണ് കഞ്ഞിക്കുഴി സ്വദേശി അജീഷ് ദേഹത്ത് പെട്രോൾ ഒഴിച്ച് ജെസിബിക്കുള്ളിൽ കയറി പ്രതിഷേധം ആരംഭിച്ചത്. സംഭവത്തെ തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ടില്ലെന്ന പരാതിയാണ് ഉയരുന്നത്. പ്രതിഷേധം ആരംഭിച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയില്ലെന്നാണ് ആരോപണം. 2020ൽ വീടിന്റെ തറ നിർമ്മാണത്തിനിടെ സമീപത്തുണ്ടായിരുന്ന മൂന്ന് പാഴ്മരങ്ങൾ പിഴുതുമാറ്റിയെന്നാരോപിച്ചാണ് അന്നത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർ ജെസിബി കസ്റ്റഡിയിലെടുത്തത്. 500 […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix