Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കോട്ടൂർ അണകാൽ വനമേഖലയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി; മരണകാരണം വ്യക്തമല്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കോട്ടൂർ അണകാൽ വനമേഖലയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. അണകാൽ ആദിവാസി ഊരിലെ താമസക്കാരാണ് ഇന്ന് രാവിലെ ആനയുടെ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വനപാലകരും ഉന്നത ഉദ്യോഗസ്ഥരും പ്രാഥമിക പരിശോധനകൾ നടത്തി.

കാട്ടാനയുടെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. വിശദമായ പരിശോധനകൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത ലഭിക്കൂവെന്ന് വനംവകുപ്പ് അറിയിച്ചു. വെറ്ററിനറി സർജൻമാരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. നടപടികൾ പൂർത്തിയായ ശേഷം ആനയുടെ മൃതദേഹം ചട്ടപ്രകാരം വനത്തിനുള്ളിൽ തന്നെ സംസ്കരിക്കും.

വന്യജീവി സംഘർഷം രൂക്ഷമായ മേഖലയിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പ്രദേശത്ത് കാട്ടാനക്കൂട്ടങ്ങൾ പതിവായി ജനവാസ മേഖലയിലിറങ്ങി ഭീതി സൃഷ്ടിക്കുന്നതായി നാട്ടുകാർ പറയുന്നു. രാത്രികാലങ്ങളിൽ വീടുകൾക്ക് സമീപം വരെ ആനകളെത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതുമൂലം സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്ന് പ്രദേശവാസികൾ പറയുന്നു. വ്യാപകമായ കൃഷിനാശവും മേഖലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വനാതിർത്തികളിൽ സ്ഥാപിച്ചിട്ടുള്ള സോളാർ ഫെൻസിങ് ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങൾ തകരാറിലായതാണ് കാട്ടാനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. ആനമതിൽ ഉൾപ്പെടെയുള്ള ശാശ്വത പ്രതിരോധ സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യവും വർഷങ്ങളായി പ്രദേശവാസികൾ ഉന്നയിക്കുന്നുണ്ട്.

വന്യജീവി സംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ വനംവകുപ്പ് അധികൃതർ മേഖലയിൽ പരിശോധന നടത്തുകയും പ്രത്യേക നിരീക്ഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കാട്ടാനയെ വനമേഖലയിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വനംവകുപ്പ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix