Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ശിവഗിരി മഠത്തിൽ അധികാരത്തർക്കം; പ്രസിഡന്റായി സ്വാമി ഋതംബരാനന്ദ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വർക്കല: ശിവഗിരി മഠം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റായി സ്വാമി ഋതംബരാനന്ദ ചുമതലയേറ്റു. സ്വാമി വിശുദ്ധാനന്ദയെ ജനറൽ സെക്രട്ടറിയായും സ്വാമി ശാരദാനന്ദയെ ട്രഷററായും തെരഞ്ഞെടുത്തു. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകുന്ന രീതിയിലായിരിക്കും ട്രസ്റ്റിന്റെ പ്രവർത്തനങ്ങളെന്ന് ചുമതലയേറ്റ ശേഷം സ്വാമി ഋതംബരാനന്ദ വ്യക്തമാക്കി.

അതേസമയം, ഭാരവാഹി തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത നീക്കങ്ങൾ ശിവഗിരി മഠത്തിലെ ആഭ്യന്തര ഭിന്നത പുറത്തുകൊണ്ടുവന്നു. രാവിലെ വരെ തങ്ങളുടെ പാനലിനൊപ്പം നിന്ന സ്വാമി ഋതംബരാനന്ദ മറുപക്ഷത്തേക്ക് മാറിയതാണ് പരാജയത്തിന് കാരണമെന്ന് എതിർ പാനലിന് നേതൃത്വം നൽകിയ സ്വാമി ശുഭാംഗാനന്ദ ആരോപിച്ചു.

ആദ്യഘട്ട തെരഞ്ഞെടുപ്പിൽ സ്വാമി ശുഭാംഗാനന്ദയുടെ പാനലിനായിരുന്നു മുൻതൂക്കം. എന്നാൽ പ്രധാന ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന ഘട്ടത്തിൽ അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കങ്ങൾ ഉണ്ടായി. രാവിലെ എട്ടര വരെ തങ്ങൾക്കൊപ്പം ഉണ്ടായിരുന്ന ഋതംബരാനന്ദ സ്വാമി മറുപക്ഷത്തേക്ക് മാറിയത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്ന് സ്വാമി ശുഭാംഗാനന്ദ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അധികാരമോഹമായിരിക്കാം കൂറുമാറ്റത്തിന് പിന്നിലെന്നും പ്രസിഡന്റ് സ്ഥാനത്തോട് താൽപര്യമുണ്ടെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിൽ ആ സ്ഥാനം നൽകാൻ തയ്യാറാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അപ്രതീക്ഷിതമായ നീക്കം വലിയ അട്ടിമറിയായെന്നും സ്വാമി ശുഭാംഗാനന്ദ ആരോപിച്ചു.

എല്ലാവരെയും യോജിപ്പിച്ച് മുന്നോട്ടുപോകും: സ്വാമി ഋതംബരാനന്ദ

ചുമതലയേറ്റശേഷം മാധ്യമങ്ങളോട് സംസാരിച്ച സ്വാമി ഋതംബരാനന്ദ ആരോപണങ്ങളോട് പരോക്ഷമായി പ്രതികരിച്ചു. മഠത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പരമാവധി എല്ലാവരെയും യോജിപ്പിച്ചുകൊണ്ടുപോകുന്ന സമീപനമായിരിക്കും സ്വീകരിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

എല്ലാ രാഷ്ട്രീയ പാർട്ടികളോടും മഠത്തിന് തുല്യമായ നിലപാടാണുള്ളത്. ഒരു രാഷ്ട്രീയ പാർട്ടിയുടെയും മുഖമായി മഠം മാറില്ല. സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ സഹായത്തോടെയേ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix