മുംബൈ: നഗരത്തിലെ പ്രമുഖ സ്ഥലങ്ങളിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി. ബോംബെ ഹൈക്കോടതിയിലേക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, വോർലി റേസ്കോഴ്സ്, ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ വസതിയായ ജൽസ എന്നിവ തകർക്കുമെന്നാണ് സന്ദേശത്തിലെ ഭീഷണി. സംഭവത്തെ തുടർന്ന് മുംബൈയിൽ സുരക്ഷ ശക്തമാക്കി. ഭീഷണി സന്ദേശം അയച്ചയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ മാസവും സമാനമായ രീതിയിൽ മുംബൈയിൽ ബോംബ് ഭീഷണി ഉയർന്നിരുന്നു. ഒക്ടോബർ 23ന് രാവിലെ 11.30ഓടെ മുംബൈ മേയർ റിതു താവ്ഡെയുടെ ഓഫീസിലേക്കാണ് ഭീഷണി ഇമെയിൽ ലഭിച്ചത്. ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ആസ്ഥാനം, അമിതാഭ് ബച്ചന്റെ വസതിയായ ജൽസ, ഗായകൻ ദിൽജിത് ദോസഞ്ജിന്റെ പരിപാടി നിശ്ചയിച്ചിരുന്ന മഹാലക്ഷ്മി റേസ്കോഴ്സ് എന്നിവിടങ്ങളിൽ ആക്രമണം നടത്തുമെന്നായിരുന്നു അന്നത്തെ സന്ദേശം. ഇതിന് പിന്നാലെ പ്രമുഖ താരങ്ങളുടെ സുരക്ഷ വർധിപ്പിച്ചിരുന്നു.
ഭീഷണികൾക്കിടയിലും ആരാധകരുമായുള്ള പതിവ് കൂടിക്കാഴ്ച അമിതാഭ് ബച്ചൻ തുടർന്നിരുന്നു. എന്നാൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇത്തവണ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് സംരക്ഷണത്തിനുള്ളിൽ നിന്നാണ് അദ്ദേഹം ആരാധകരെ കണ്ടത്. താരത്തിന്റെ വസതിക്ക് പുറത്ത് അധിക സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.
അതിനിടെ, കഴിഞ്ഞ മാസം ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവെപ്പും മുംബൈയിലെ താരങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്ക വർധിപ്പിച്ചിരുന്നു. ആക്രമണം നടത്തിയ സംഘം മറ്റ് പ്രമുഖ താരങ്ങളെയും ലക്ഷ്യമിട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ, ആമിർ ഖാൻ, അക്ഷയ് കുമാർ എന്നിവരുടെ വീടുകൾ പ്രതികൾ നിരീക്ഷിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 13 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
തുടർച്ചയായ ഭീഷണികളുടെ പശ്ചാത്തലത്തിൽ മുംബൈയിലെ പ്രമുഖ കേന്ദ്രങ്ങളിലും സിനിമാ താരങ്ങളുടെ വസതികളിലും സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.മുംബൈ: നഗരത്തിലെ പ്രമുഖ സ്ഥലങ്ങളിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി. ബോംബെ ഹൈക്കോടതിയിലേക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, വോർലി റേസ്കോഴ്സ്, ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ വസതിയായ ജൽസ എന്നിവ തകർക്കുമെന്നാണ് സന്ദേശത്തിലെ ഭീഷണി. സംഭവത്തെ തുടർന്ന് മുംബൈയിൽ സുരക്ഷ ശക്തമാക്കി. ഭീഷണി സന്ദേശം അയച്ചയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ മാസവും സമാനമായ രീതിയിൽ മുംബൈയിൽ ബോംബ് ഭീഷണി ഉയർന്നിരുന്നു. ഒക്ടോബർ 23ന് രാവിലെ 11.30ഓടെ മുംബൈ മേയർ റിതു താവ്ഡെയുടെ ഓഫീസിലേക്കാണ് ഭീഷണി ഇമെയിൽ ലഭിച്ചത്. ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ആസ്ഥാനം, അമിതാഭ് ബച്ചന്റെ വസതിയായ ജൽസ, ഗായകൻ ദിൽജിത് ദോസഞ്ജിന്റെ പരിപാടി നിശ്ചയിച്ചിരുന്ന മഹാലക്ഷ്മി റേസ്കോഴ്സ് എന്നിവിടങ്ങളിൽ ആക്രമണം നടത്തുമെന്നായിരുന്നു അന്നത്തെ സന്ദേശം. ഇതിന് പിന്നാലെ പ്രമുഖ താരങ്ങളുടെ സുരക്ഷ വർധിപ്പിച്ചിരുന്നു.
ഭീഷണികൾക്കിടയിലും ആരാധകരുമായുള്ള പതിവ് കൂടിക്കാഴ്ച അമിതാഭ് ബച്ചൻ തുടർന്നിരുന്നു. എന്നാൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇത്തവണ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് സംരക്ഷണത്തിനുള്ളിൽ നിന്നാണ് അദ്ദേഹം ആരാധകരെ കണ്ടത്. താരത്തിന്റെ വസതിക്ക് പുറത്ത് അധിക സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.
അതിനിടെ, കഴിഞ്ഞ മാസം ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവെപ്പും മുംബൈയിലെ താരങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്ക വർധിപ്പിച്ചിരുന്നു. ആക്രമണം നടത്തിയ സംഘം മറ്റ് പ്രമുഖ താരങ്ങളെയും ലക്ഷ്യമിട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ, ആമിർ ഖാൻ, അക്ഷയ് കുമാർ എന്നിവരുടെ വീടുകൾ പ്രതികൾ നിരീക്ഷിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 13 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
തുടർച്ചയായ ഭീഷണികളുടെ പശ്ചാത്തലത്തിൽ മുംബൈയിലെ പ്രമുഖ കേന്ദ്രങ്ങളിലും സിനിമാ താരങ്ങളുടെ വസതികളിലും സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.




