Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: bombthreat

ഡൽഹിയിലെ അഞ്ച് സ്കൂളുകൾക്ക് ബോംബ് ഭീഷണി

ന്യൂഡൽഹി: ഡൽഹിയിലെ അഞ്ച് സ്കൂളുകൾക്ക് ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് സ്കൂളുകളിലേക്ക് ഭീഷണി സന്ദേശം എത്തിയത്. സന്ദേശം ലഭിച്ചതിനെ തുടർന്ന് സ്കൂളുകൾ അടച്ചു. പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. എന്നാൽ പരിശോധനയിൽ സംശയാസ്പദമായതോ അസാധാരണമായതോ ഒന്നും കണ്ടെത്താനായില്ല. സ്കൂളുകളിൽ പരീക്ഷകൾ നടക്കുന്നതിനിടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തെ തുടർന്ന് വിദ്യാർഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. ഭീഷണി സന്ദേശങ്ങൾ അയച്ച ഇമെയിലുകളുടെ ഉറവിടം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

ബോംബ് ഭീഷണി; അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ്

ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് ലഖ്‌നൗവിൽ നിന്ന് ദമാമിലേക്ക് പോയ ഇൻഡിഗോ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഇൻഡിഗോ 6E97 വിമാനമാണ് വൈകിട്ട് 5.45ഓടെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. വിമാനത്തിലെ ഒരു ക്രൂ അംഗം പേപ്പർ കഷ്ണത്തിൽ ‘ബോംബ്’ എന്ന് എഴുതിയിരിക്കുന്നത് കണ്ടതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. വിമാനത്തിലുണ്ടായിരുന്ന 107 യാത്രക്കാരെയും ആറ് ക്രൂ അംഗങ്ങളെയും സുരക്ഷിതമായി പുറത്തിറക്കി. തുടർന്ന് ലോക്കൽ പൊലീസും സിഐഎസ്എഫും ചേർന്ന് വിമാനത്തിൽ വിശദമായ പരിശോധന നടത്തി. […]
Read more

‘സ്വാതന്ത്ര്യദിനത്തിൽ ഹൈക്കോടതിയിലും വിമാനത്താവളത്തിലും സ്ഫോടനം നടക്കും’; ഡൽഹിയിൽ ബോംബ് ഭീഷണി

ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഒരുക്കങ്ങൾക്കിടെ ഡൽഹിയിൽ ബോംബ് ഭീഷണി. ഡൽഹി ഹൈക്കോടതി, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ തലസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ സ്ഫോടനം നടത്തുമെന്ന് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ‘ഖലിസ്താനികൾ’ എന്ന പേരിലാണ് സന്ദേശം ലഭിച്ചതെന്നാണ് റിപ്പോർട്ട്. ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ സ്ഫോടനം നടത്തുമെന്ന് ഇമെയിലിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡൽഹിയെ ഖലിസ്ഥാൻ ആക്കുമെന്നും സന്ദേശത്തിൽ അവകാശപ്പെടുന്നതായി റിപ്പോർട്ടുണ്ട്. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. വിവിധ കേന്ദ്രങ്ങളിൽ പരിശോധനകൾ നടത്തിവരികയാണ്. നിലവിൽ സംശയകരമായ […]
Read more

പഞ്ചാപിലെ സുവര്‍ണ ക്ഷേത്രത്തിനു നേരെ ബോംബ് ഭീഷണി

അമൃത്സര്‍: സുവര്‍ണ ക്ഷേത്രത്തിനെതിരെ ബോംബ് ഭീഷണി. സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ശുഭം ദുബെ ആണ് അറസ്റ്റിലായത്. ഹരിയാനയിലെ ഫരീദാബാദില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. അന്വേഷണം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു. തമിഴ്‌നാട് അടക്കം മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പൊലീസുമായി ബന്ധപ്പെട്ടതായി പഞ്ചാബ് പോലീസ് അറിയിച്ചു.സുവര്‍ണ്ണ ക്ഷേത്രത്തിന്റെ സുരക്ഷാ വര്‍ധിപ്പിച്ചതായും അമൃത്സര്‍ പൊലീസ് കമ്മീഷണര്‍ ഗുര്‍പ്രീത് സിംഗ് ഭുള്ളര്‍ വ്യക്തമാക്കി.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix