Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘സ്വാതന്ത്ര്യദിനത്തിൽ ഹൈക്കോടതിയിലും വിമാനത്താവളത്തിലും സ്ഫോടനം നടക്കും’; ഡൽഹിയിൽ ബോംബ് ഭീഷണി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഒരുക്കങ്ങൾക്കിടെ ഡൽഹിയിൽ ബോംബ് ഭീഷണി. ഡൽഹി ഹൈക്കോടതി, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ തലസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ സ്ഫോടനം നടത്തുമെന്ന് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്.

‘ഖലിസ്താനികൾ’ എന്ന പേരിലാണ് സന്ദേശം ലഭിച്ചതെന്നാണ് റിപ്പോർട്ട്. ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ സ്ഫോടനം നടത്തുമെന്ന് ഇമെയിലിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡൽഹിയെ ഖലിസ്ഥാൻ ആക്കുമെന്നും സന്ദേശത്തിൽ അവകാശപ്പെടുന്നതായി റിപ്പോർട്ടുണ്ട്.

ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. വിവിധ കേന്ദ്രങ്ങളിൽ പരിശോധനകൾ നടത്തിവരികയാണ്. നിലവിൽ സംശയകരമായ വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ നേരത്തെ തന്നെ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ഡൽഹി പൊലീസിന്റെ സൈബർ സെൽ അന്വേഷണം ഊർജിതമാക്കി. ഭീഷണി സന്ദേശം സംബന്ധിച്ച് വിശദമായ പരിശോധന തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer