Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; ഇമെയിൽ സന്ദേശം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിനും നഗരത്തിലെ പത്തോളം പ്രമുഖ സ്കൂളുകൾക്കും ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇന്ത്യ അണ്ടർ-19, ഓസ്ട്രേലിയ അണ്ടർ-19 ടീമുകൾ യൂത്ത് ടെസ്റ്റ് മത്സരത്തിനായി സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന സമയത്താണ് സംഭവം.

ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ പൊലീസ്, ബോംബ് ഡിസ്‌പോസൽ സ്ക്വാഡ്, ഫയർഫോഴ്സ് വിഭാഗങ്ങൾ സ്റ്റേഡിയത്തിലും സ്കൂളുകളിലും പരിശോധന നടത്തി. മുൻകരുതൽ നടപടിയുടെ ഭാഗമായി സ്കൂളുകളിൽ നിന്ന് വിദ്യാർഥികളെ സുരക്ഷിതമായി വീടുകളിലേക്ക് മാറ്റി.

ഇമെയിൽ ലഭിച്ച ഉടൻ തന്നെ പൊലീസിനെയും സൈബർ ക്രൈം വിഭാഗത്തെയും വിവരം അറിയിച്ചിരുന്നു. സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ഓസ്ട്രേലിയ അണ്ടർ-19 മത്സരത്തിന് പിന്നാലെയാണ് ഭീഷണി സന്ദേശം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇരു ടീമുകളെയും സുരക്ഷിതമായി സ്റ്റേഡിയത്തിൽ നിന്ന് മാറ്റി.

നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നവംബർ 21ന് നടക്കാനിരിക്കുന്ന പഞ്ചാബി ഗായകൻ ദിൽജിത് ദോസാഞ്ജിന്റെ സംഗീത പരിപാടിക്കും ഇമെയിൽ സന്ദേശത്തിൽ ഭീഷണിയുണ്ട്. പരിപാടിക്കെത്തുന്നവർ സുരക്ഷിതരായിരിക്കില്ലെന്ന തരത്തിലുള്ള മുന്നറിയിപ്പും സന്ദേശത്തിലുണ്ടെന്നാണ് റിപ്പോർട്ട്.

സൈഡസ് സ്കൂൾ, ബോഡക്ദേവ് സ്കൂൾ ഫോർ ചിൽഡ്രൻ, എസ്‌ജിവിപി സ്കൂൾ, സെന്റ് കബീർ സ്കൂൾ, ഏഷ്യ സ്കൂൾ എന്നിവയുൾപ്പെടെ നഗരത്തിലെ പത്തോളം സ്കൂളുകൾക്കാണ് സമാനമായ ഭീഷണി സന്ദേശം ലഭിച്ചത്.

ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ ഗുജറാത്ത് പൊലീസും സൈബർ ക്രൈം വിഭാഗവും അന്വേഷണം ആരംഭിച്ചു. സന്ദേശം വ്യാജമാണോ അതോ യഥാർഥ ഭീഷണിയാണോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്.

സംഭവത്തെ തുടർന്ന് സ്റ്റേഡിയത്തിലും സ്കൂളുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ പരിശോധനകളും അന്വേഷണവും തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix