Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: SecurityAlert

സ്വാതന്ത്ര്യദിനം; കൊച്ചി വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കും; സന്ദർശകർക്ക് പ്രവേശനമില്ല

കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കും. ഓഗസ്റ്റ് 20 വരെയാണ് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ നിർദേശപ്രകാരമാണ് നടപടി. ഇതിന്റെ ഭാഗമായി വിമാനത്താവളത്തിനകത്തും പുറത്തുമുള്ള നിരീക്ഷണം ശക്തമാക്കും. ഓഗസ്റ്റ് 20 വരെ ആഭ്യന്തര, അന്താരാഷ്ട്ര ടെർമിനലുകളിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. സുരക്ഷാ പരിശോധനകൾക്ക് കൂടുതൽ സമയം ആവശ്യമായേക്കുന്നതിനാൽ ആഭ്യന്തര, അന്തർദേശീയ സർവീസുകളിലെ യാത്രക്കാർ പതിവിലും നേരത്തെ വിമാനത്താവളത്തിൽ എത്തണമെന്ന് അധികൃതർ നിർദേശിച്ചു. യാത്രക്കാരുടെയും ബാഗേജുകളുടെയും കാർഗോ […]
Read more

ആരാധനാലയം ലക്ഷ്യമിട്ട് ആക്രമണ പദ്ധതി; കുവൈത്തിൽ രണ്ട് പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ ഒരു മതവിഭാഗത്തിന്റെ ആരാധനാലയം ലക്ഷ്യമിട്ട് ആക്രമണം നടത്താൻ പദ്ധതിയിട്ടെന്ന കേസിൽ രണ്ട് പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ് ചെയ്തു. ഭീകരസംഘടനയായ ഐഎസുമായി ബന്ധമുള്ളവരുമായി ഇവർ ആശയവിനിമയം നടത്തിയെന്നും സ്ഫോടകവസ്തുക്കൾ നിർമ്മിക്കുന്നതിനുള്ള പരിശീലനം നേടിയെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്റ്റേറ്റ് സെക്യൂരിറ്റി സർവീസ് നടത്തിയ നിരീക്ഷണത്തിനും വിശദമായ അന്വേഷണത്തിനും പിന്നാലെയാണ് ഇരുവരെയും പിടികൂടിയത്. ആരാധനാലയത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു ലക്ഷ്യമെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. പ്രതികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി ഇവരെ ബന്ധപ്പെട്ട […]
Read more

തീവ്രവാദ ബന്ധം; പശ്ചിമ ബംഗാളിൽ പിടിയിലായ പ്രതിക്കെതിരെ അന്വേഷണം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തീവ്രവാദ ബന്ധം ആരോപിച്ച് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്) അറസ്റ്റ് ചെയ്ത ഹമീം മൊണ്ടാലിനെതിരെ അന്വേഷണം ശക്തമാക്കി. ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഹമീം സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സുരക്ഷയും യാത്രകളും സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടെത്താൻ ഇയാൾ ശ്രമിച്ചതായും എസ്‌ടിഎഫ് വ്യക്തമാക്കി. ഹമീമിന്റെ സുഹൃത്തായ അർപിത സർക്കാരിനെ നേരത്തെ ജാർഖണ്ഡിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix