Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: gulf News

അഗ്നിപർവ്വത സ്ഫോടനം; ദുബായ്-ജക്കാർത്ത എമിറേറ്റ്സ് സർവീസുകൾ റദ്ദാക്കി

ദുബായ്: ഇന്തോനേഷ്യയിലെ അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്ന് ദുബായ്-ജക്കാർത്ത റൂട്ടിലെ ചില വിമാന സർവീസുകൾ റദ്ദാക്കി. മറ്റ് ചില സർവീസുകൾ വൈകുമെന്നും എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. ജക്കാർത്തയിലെ സൂകാർണോ-ഹത്ത അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചതിനെ തുടർന്നാണ് നടപടി. സെപ്റ്റംബർ 5, 6 തീയതികളിൽ നടത്താനിരുന്ന സർവീസുകളെയാണ് നിയന്ത്രണം ബാധിച്ചത്. ഇന്തോനേഷ്യയിലെ അനക് ക്രാക്കത്തോവ അഗ്നിപർവ്വതം ശനിയാഴ്ച ശക്തമായി പൊട്ടിത്തെറിച്ചതിനെ തുടർന്ന് അന്തരീക്ഷത്തിൽ വലിയ തോതിൽ ചാരവും പുകയും നിറഞ്ഞിരുന്നു. ഇതേത്തുടർന്ന് ജക്കാർത്ത വിമാനത്താവളം ഉൾപ്പെടെ രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ പ്രവർത്തനം […]
Read more

തുറിച്ച് നോട്ടത്തെച്ചൊല്ലിയുള്ള തർക്കം; കുവൈത്തിൽ നാല് യുവാക്കൾ പിടിയിൽ

കുവൈത്ത് സിറ്റി: നിസ്സാരമായ ഒരു നോട്ടത്തെച്ചൊല്ലിയുണ്ടായ തർക്കം കയ്യാങ്കളിയിലും തെരുവ് സംഘർഷത്തിലും കലാശിച്ചു. കുവൈത്തിലെ സുലൈബികാത്തിൽ സ്പോർട്സ് ക്ലബ്ബിന് പുറത്തുവെച്ചാണ് നാല് കുവൈത്ത് യുവാക്കൾ തമ്മിൽ ഏറ്റുമുട്ടിയത്. മേഖലയിൽ യുവാക്കൾ തമ്മിൽ വലിയ തോതിൽ സംഘർഷം നടക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് പട്രോളിംഗ് സംഘം സ്ഥലത്തെത്തി. ആക്രമണത്തിൽ ഉൾപ്പെട്ട നാല് യുവാക്കളെയും പൊലീസ് കണ്ടെത്തി. ഇവരിൽ രണ്ടുപേർക്ക് മുഖത്തും നെഞ്ചിലും പരിക്കേറ്റിരുന്നു. സ്പോർട്സ് ക്ലബ്ബിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ എതിർഭാഗത്തുള്ളയാൾ തങ്ങളെ […]
Read more

പ്രവാസികള്‍ക്ക് നേട്ടം; സൗദിയില്‍ ഈ സേവനങ്ങള്‍ ഒരു വര്‍ഷത്തേക്ക് സൗജന്യം

റിയാദ്: ഡിജിറ്റല്‍ സാമ്പത്തിക രംഗത്തും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും ആഗോള തലത്തില്‍ മുന്നേറുന്നതിനുള്ള ലക്ഷ്യങ്ങളുടെ ഭാഗമായി പുതിയ കരാറുകള്‍ ഒപ്പിട്ട് സൗദി അറേബ്യ. ലോകമെമ്പാടുമുള്ള സാങ്കേതിക വിദഗ്ധരെയും നിക്ഷേപകരെയും ആകര്‍ഷിച്ച ആഗോള ടെക് ഉച്ചകോടി ‘ലീപ്പ് 2026’ അഞ്ചാം പതിപ്പില്‍ 1500 കോടി ഡോളറിന്റെ വമ്പന്‍ നിക്ഷേപങ്ങളും ധാരണാപത്രങ്ങളുമാണ് സൗദി ഒപ്പുവെച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സെന്ററുകള്‍, ക്ലൗഡ് കമ്പ്യൂട്ടിങ്, വിപിഐ നിക്ഷേപങ്ങള്‍ എന്നിവയിലാണ് പ്രധാന കരാറുകള്‍ നടന്നത്. ഇതിന്റെ ഭാഗമായി 530 കോടി ഡോളര്‍ നിക്ഷേപത്തില്‍ നിര്‍മിക്കുന്ന […]
Read more

ബി​ഗ് ടിക്കറ്റിൽ മലയാളെ തേടി ഭാ​ഗ്യം; ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സമ്മാനം

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാര്‍ സമ്മാനം നേടി പ്രവാസി മലയാളി. ഷാര്‍ജയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന വിനേഷ് രവീന്ദ്രനാഥനാ(55)ണ് സമ്മാനം അടിച്ചത്. അതേസമയം സെപ്റ്റംബറിലെ ലൈവ് നറുക്കെടുപ്പില്‍ പാകിസ്ഥാന്‍ സ്വദേശി ഹൗക്കത്ത് അഫ്താബ് 15 മില്യണ്‍( (ഏകദേശം 38 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദിര്‍ഹത്തിന്റെ ഗ്രാന്‍ഡ് പ്രൈസ് നേടി, ദുബൈയില്‍ താമസിക്കുന്ന വിനേഷ് രവീന്ദ്രനാഥ് എടുത്ത 035787 എന്ന ടിക്കറ്റ് നമ്പറിനാണ് ഭാഗ്യം തുണച്ചത്. 30 വര്‍ഷമായി യുഎഇയില്‍ പ്രവാസിയായ […]
Read more

കുവൈത്തിൽ വൻ പൗരത്വ തട്ടിപ്പ്; ആറ് പതിറ്റാണ്ട് പഴക്കമുള്ള തട്ടിപ്പ് ഡിഎൻഎ പരിശോധനയിലൂടെ പുറത്ത്

കുവൈത്ത് സിറ്റി: കുവൈത്തിൽ ആറ് പതിറ്റാണ്ടിലേറെ പഴക്കമുള്ള പൗരത്വ തട്ടിപ്പ് ഡിഎൻഎ പരിശോധനയിലൂടെ പുറത്തുവന്നു. മാസങ്ങൾക്ക് മുമ്പ് മരിച്ച കുവൈത്ത് പൗരനിൽ നിന്ന് ശേഖരിച്ച ജനിതക സാമ്പിളാണ് നിർണായക തെളിവായത്. കഴിഞ്ഞ ജനുവരിയിൽ ഫോറൻസിക് വിഭാഗം ശേഖരിച്ച് സൂക്ഷിച്ചിരുന്ന ഡിഎൻഎ സാമ്പിളിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടുപോയത്. കുടുംബ രേഖകൾ പരിശോധിച്ച അന്വേഷണ സംഘം ഇയാളുടെ മക്കളായി രജിസ്റ്റർ ചെയ്തിരുന്ന അഞ്ച് പേർ യഥാർഥ മക്കളല്ലെന്ന് കണ്ടെത്തുകയായിരുന്നു. സിറിയൻ സ്വദേശികളായ സഹോദരന്മാരുടെ മക്കളെയാണ് സ്വന്തം മക്കളെന്ന പേരിൽ വ്യാജമായി […]
Read more

കൂട്ടുകാരന്‍റെ തമാശ അതിരുകടന്നു; 15-കാരന്റെ കണ്ണിൽ എയർഗൺ വെടിയേറ്റ് ഗുരുതര പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ മുത്വലയ്ക്ക് എതിർവശത്തെ മരുഭൂമിയിൽ സുഹൃത്തുക്കളുടെ തമാശയ്ക്കിടെ 15-കാരന് ഗുരുതര പരിക്ക്. കുതിരസവാരി നടത്തുന്നതിനിടെ 27-കാരൻ എയർഗൺ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തത്. പുലർച്ചെയാണ് സംഭവം നടന്നത്. പരിക്കേറ്റ കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകുകയും മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കുകയും ചെയ്തു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. കുതിരസവാരിക്കിടെ പ്രതി എയർഗൺ കുട്ടിയുടെ നേർക്ക് ചൂണ്ടി ‘ഞാൻ നിന്നെ വെടിവെക്കട്ടെ?’ എന്ന് […]
Read more

ദുബായിൽ ഇനി റൂം ഷെയറിങ് വേണ്ട; കർശന പരിശോധന തുടങ്ങി

ദുബായ്: ദുബായില്‍ കൂട്ടമായി താമസിക്കുന്ന പ്രവാസികള്‍ക്ക് മുന്നറിയിപ്പ്. കണക്കില്ലാതെ താമസ സ്ഥലങ്ങളില്‍ ആളുകള്‍ തിങ്ങി താമസിച്ചാല്‍ പിടിവീഴും. നിയമവിരുദ്ധ നിര്‍മാണങ്ങളും ആളുകള്‍ തിങ്ങിനിറയുന്നതും തടയുന്നതിനായി പരിശോധനകള്‍ കര്‍ശനമാക്കുകയാണ് അധികൃതര്‍. അയല്‍വാസിയോ മറ്റു താമസക്കാരോ പരാതിപ്പെട്ടാല്‍ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തും. കഴിഞ്ഞ മാര്‍ച്ചില്‍ പ്രഖ്യാപിച്ച പുതിയ വാടക നിയമം അനുസരിച്ച് ഒരു കെട്ടിടത്തില്‍ താമസിക്കാവുന്ന ആളുകളുടെ എണ്ണം, ഓരോരുത്തര്‍ക്കും ലഭിക്കേണ്ട സ്ഥലം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍കൂട്ടി അറിയിപ്പില്ലാതെയും പരിശോധന നടത്താന്‍ […]
Read more

യാത്രക്കാരെന്ന വ്യാജേന കാറിൽ കയറി ആക്രമണം; മലയാളി ഡ്രൈവർക്ക് ഗുരുതര പരിക്ക്

റിയാദ്: ബത്ഹയിൽ നിന്ന് യാത്രക്കാരെന്ന വ്യാജേന കാറിൽ കയറിയ സംഘം മലയാളി ഡ്രൈവറെ ആക്രമിച്ച് പണവും വാഹനവും കവർന്നു. കായംകുളം സ്വദേശി ഷെമീറിനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. നാല് ബംഗ്ലാദേശ് പൗരന്മാരാണ് യാത്രക്കാരെന്ന വ്യാജേന ഷെമീറിന്റെ കാറിൽ കയറിയത്. തുടർന്ന് എക്സിറ്റ് 18ന് സമീപത്തെ വിജനമായ പ്രദേശത്തേക്ക് ഇയാളെ കൊണ്ടുപോയ സംഘം മാരകമായി മർദ്ദിച്ച് അവശനാക്കുകയായിരുന്നു. പണവും വാഹനവും കവർന്ന ശേഷം ഷെമീറിനെ റോഡരികിൽ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. ഗുരുതരാവസ്ഥയിൽ റോഡരികിൽ കണ്ടെത്തിയ ഷെമീറിനെ പൊലീസ് ആശുപത്രിയിൽ […]
Read more

ഷാർജയിൽ കാണാതായ സഹോദരിമാരെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ഷാർജ: കാണാതായ രണ്ട് കസാഖിസ്ഥാൻ സ്വദേശികളായ സഹോദരിമാരെ ഷാർജയിലെ ഫ്ലാറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചു. ഓഗസ്റ്റ് 17 മുതൽ ഇരുവരെയും കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. ഫോണിലും വാട്‌സ്ആപ്പിലും ബന്ധപ്പെടാൻ കഴിയാതെ വന്നതിനെ തുടർന്ന് ബന്ധുക്കൾ ദുബായിലെ കസാഖിസ്ഥാൻ കോൺസുലേറ്റിൽ വിവരം അറിയിക്കുകയായിരുന്നു. കോൺസുലേറ്റിന്റെ പരാതിയെ തുടർന്ന് ഷാർജ പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ ഫ്ലാറ്റിൽ കണ്ടെത്തിയത്. ഇവർക്ക് താമസസൗകര്യം ഒരുക്കി നൽകിയ റഷ്യൻ ഭാഷ സംസാരിക്കുന്ന […]
Read more

റിയാദ്–തിരുവനന്തപുരം നേരിട്ടുള്ള വിമാന സർവീസ്; പുതിയ സർവീസുമായി എയർ ഇന്ത്യ എക്‌സ്‌പ്രസ്

റിയാദ്: റിയാദിനും തിരുവനന്തപുരത്തിനുമിടയിൽ നേരിട്ടുള്ള പുതിയ വിമാന സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ്. ഒക്ടോബർ 26 മുതൽ പുതിയ സർവീസ് പ്രാബല്യത്തിൽ വരും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് സർവീസുകളാണ് നടത്തുക. പുതിയ സമയക്രമം പ്രകാരം തിരുവനന്തപുരത്ത് നിന്ന് ഐ.എക്‌സ്-521 വിമാനം രാവിലെ 11.35ന് പുറപ്പെട്ട് ഉച്ചയ്ക്ക് 3.05ന് റിയാദിലെത്തും. മടക്ക സർവീസായ ഐ.എക്‌സ്-522 റിയാദിൽ നിന്ന് വൈകിട്ട് 4.05ന് പുറപ്പെട്ട് രാത്രി 11.50ന് തിരുവനന്തപുരത്ത് എത്തിച്ചേരും. നേരിട്ടുള്ള സർവീസ് ആരംഭിക്കുന്നതോടെ റിയാദിലെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix