Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: gulf News

യു.എ.ഇയിൽ ജീവൻരക്ഷാ മരുന്നുകളുടെ വില കുറച്ചു; 60 ശതമാനംവരെ ഇളവ്

അബുദാബി: യുഎഇയിൽ 168 ഇനം മരുന്നുകളുടെ വില വൻതോതിൽ കുറച്ചു. എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് പുറത്തിറക്കിയ 2026-ലെ 12-ാം നമ്പർ ഉത്തരവിനെ തുടർന്നാണ് നടപടി. പുതിയ തീരുമാനം പ്രകാരം വിവിധ മരുന്നുകൾക്ക് 5 ശതമാനത്തിൽ നിന്ന് 60 ശതമാനം വരെ വില കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദ്ദം, അർബുദം, സ്‌ട്രോക്ക്, കൊളസ്‌ട്രോൾ, ഉദരരോഗങ്ങൾ, മാനസിക-നാഡീ രോഗങ്ങൾ, കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ, ആസ്ത്മ തുടങ്ങിയവയ്ക്കുള്ള മരുന്നുകളാണ് വിലക്കുറവിന്റെ പരിധിയിൽ ഉൾപ്പെട്ടിരിക്കുന്നത്. പുതുക്കിയ വിലകൾ ഈ മാസം 30 […]
Read more

ബലിപെരുന്നാൾ; തടവുകാർക്ക് മോചനം പ്രഖ്യാപിച്ച് ഒമാൻ ഭരണാധികാരി

മസ്‌കറ്റ്: ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഒമാനിലെ വിവിധ ജയിലുകളിൽ കഴിയുന്ന 382 തടവുകാർക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ് മാപ്പ് പ്രഖ്യാപിച്ചു. റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. സ്വദേശികളും വിദേശികളും ഉൾപ്പെടെ വിവിധ കേസുകളിൽ ശിക്ഷ അനുഭവിച്ചിരുന്ന തടവുകാരെയാണ് പ്രത്യേക ഉത്തരവിലൂടെ മോചിപ്പിക്കുന്നത്. ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി തടവുകാരുടെയും അവരുടെ കുടുംബങ്ങളുടെയും സാഹചര്യം പരിഗണിച്ചാണ് മാപ്പ് അനുവദിച്ചതെന്ന് അധികൃതർ അറിയിച്ചു. സുൽത്താന്റെ ഈ നടപടി മനുഷ്യപരമായ കരുണാപൂർണ തീരുമാനമാണെന്നും, മോചിതരാകുന്നവരുടെ കുടുംബങ്ങൾക്ക് ഇത് വലിയ […]
Read more

സാലിക് ടോൾ ഗേറ്റുകൾ ഉപയോഗിക്കുന്നവർക്ക് ഇനി അധിക ചെലവ്; ടോൾ നിരക്കുകളിൽ നികുതി

ദുബായ്: ദുബായിലെ സാലിക് ടോൾ ഗേറ്റുകൾ ഉപയോഗിക്കുന്ന വാഹന ഉടമകൾക്ക് ഇനി അധിക ചെലവ്. സാലിക് ടോൾ നിരക്കുകൾക്കും ടാഗ് ആക്ടിവേഷൻ ഫീസിനും മേൽ 5 ശതമാനം മൂല്യവർധിത നികുതി (വാറ്റ്) ഏർപ്പെടുത്തുന്നതായി കമ്പനി അറിയിച്ചു. മെയ് 22 വെള്ളിയാഴ്ചയാണ് സാലിക് ഓപ്പറേറ്റർമാർ പുതിയ പ്രഖ്യാപനം നടത്തിയത്. 2026 ജൂൺ 1 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. നിലവിലുള്ള അടിസ്ഥാന ടോൾ നിരക്കുകളിൽ മാറ്റമില്ലെങ്കിലും അതിന് മുകളിൽ 5 ശതമാനം വാറ്റ് അധികമായി ഈടാക്കും. ദുബായിലെ […]
Read more

കുവൈത്തിൽ വ്യാജ ബ്രാൻഡ് ഉൽപ്പന്നങ്ങൾക്കെതിരെ വൻ റെയ്ഡ്; എട്ട് കടകൾ പൂട്ടിച്ചു

കുവൈത്ത് സിറ്റി: അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ കുവൈത്തിൽ ശക്തമായ നടപടി. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ ക്യാപിറ്റൽ ഗവർണറേറ്റിലെ പരിശോധനാ സംഘവും ഹവല്ലി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ വിഭാഗവും ചേർന്ന് നടത്തിയ റെയ്ഡിലാണ് വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയത്. ബൗദ്ധിക സ്വത്തവകാശ നിയമങ്ങളും ട്രേഡ്മാർക്ക് സംരക്ഷണ ചട്ടങ്ങളും ലംഘിച്ച് പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വിറ്റഴിക്കാൻ സ്ഥാപനങ്ങൾ ശ്രമിച്ചതായി അധികൃതർ അറിയിച്ചു. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ യഥാർത്ഥ കമ്പനികളുടെ അവകാശങ്ങളെ ബാധിക്കുന്നതോടൊപ്പം […]
Read more

സുരക്ഷാ പരിശോധനകൾ ശക്തം; ഹജ്ജ് പെർമിറ്റില്ലാത്ത 3.66 ലക്ഷം പേരെ തിരിച്ചയച്ചു

റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസണിന് മുന്നോടിയായി സുരക്ഷാ നടപടികൾ ശക്തമാക്കിയതായി സൗദി അധികൃതർ അറിയിച്ചു. പെർമിറ്റില്ലാതെ ഹജ്ജ് നിർവഹിക്കാൻ ശ്രമിച്ച 3,66,000-ത്തിലധികം പേരെ വിവിധ പ്രദേശങ്ങളിൽ നിന്ന് തിരിച്ചയച്ചതായി പൊതുസുരക്ഷാ ഡയറക്ടർ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ ബസ്സാമി അറിയിച്ചു. ഹജ്ജ് കാമ്പയിൻ പേരിൽ പ്രവർത്തിച്ച 217-ലധികം വ്യാജ ഏജൻസികളും കണ്ടെത്തി നടപടിയെടുത്തതായി അദ്ദേഹം വ്യക്തമാക്കി. കൂടാതെ, കൃത്യമായ അനുമതിയില്ലാതെ മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച 1,40,000-ത്തിലധികം വാഹനങ്ങൾ അതിർത്തികളിൽ നിന്ന് മടക്കിയയച്ചു. ചട്ടലംഘനം നടത്തിയ 1,162 […]
Read more

ഹജ്ജ് കർമങ്ങൾക്ക് തിങ്കളാഴ്ച തുടക്കമാകും; ഇന്ത്യൻ തീർഥാടകർ മക്കയിലെത്തി

മക്ക: ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് തിങ്കളാഴ്ച മുതൽ ഔദ്യോഗിക തുടക്കം. ആഗോള മുസ്ലിം സമൂഹത്തിന്റെ പുണ്യനഗരമായ മക്കയിൽ ഇതിനകം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർഥാടകർ എത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള മുഴുവൻ തീർഥാടകരും മക്കയിലെത്തിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള അവസാന വിമാനം ബംഗളൂരുവിൽ നിന്നാണ് മക്കയിലെത്തിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരെ 17 എംബാർക്കേഷൻ കേന്ദ്രങ്ങളിൽ നിന്നായി 34 ദിവസത്തെ പ്രത്യേക വ്യോമ സർവീസുകളിലൂടെയാണ് ജിദ്ദയും മക്കയും […]
Read more

തീപ്പെട്ടി, ലൈറ്റർ കുട്ടികളുടെ കൈവശം എത്തരുത്; കുവൈത്ത് അഗ്നിശമന വിഭാഗത്തിന്റെ മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: തീപ്പെട്ടി, ലൈറ്റർ തുടങ്ങിയ തീപിടിത്ത സാധ്യതയുള്ള വസ്തുക്കൾ കുട്ടികളുടെ കൈവശം എത്താതിരിക്കണമെന്ന് കുവൈത്ത് അഗ്നിശമന വിഭാഗത്തിന്റെ മുന്നറിയിപ്പ്. വൈദ്യുതോപകരണങ്ങളും ചൂട് ഉൽപാദിപ്പിക്കുന്ന ഉപകരണങ്ങളും പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ കുട്ടികളെ തനിച്ചാക്കരുതെന്ന് സേനയുടെ പൊതുസമ്പർക്ക വിഭാഗം മേധാവി മുഹമ്മദ് അൽ ഗരീബ് അറിയിച്ചു. തീയും വൈദ്യുതോപകരണങ്ങളും ഉപയോഗിച്ച് കുട്ടികൾ കളിക്കുന്നത് ഗുരുതര അപകടങ്ങൾക്ക് കാരണമാകാമെന്നും അദ്ദേഹം പറഞ്ഞു. വീടുകളിലെ അഗ്നിസുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. വൈദ്യുതി ലൈനുകളിൽ അമിതഭാരം ഉണ്ടാകുന്നത് ഒഴിവാക്കണം. നിലവാരമില്ലാത്ത എക്സ്റ്റൻഷൻ […]
Read more

റോഡപകടത്തിൽ ഗുരുതര പരിക്കേറ്റ ആന്ധ്രാപ്രദേശ് സ്വദേശിനി നാട്ടിലേക്ക്

മനാമ: ബഹ്റൈനിൽ ആശുപത്രി കിടക്കയിൽ മാസങ്ങളോളം ചികിൽസയിൽ ആയിരുന്ന ആന്ധ്രാപ്രദേശ് സ്വദേശിനി സുബ്ബ ലക്ഷ്മുമ്മ ഒടുവിൽ ഇന്ത്യയിലേക്ക് മടങ്ങുകയാണ്. ഒക്ടോബർ 14-ന് ഒരു ഗുരുതര റോഡ് അപകടത്തിൽ പരിക്കേറ്റാണ് സുബ്ബ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടത്തിനുശേഷം സ്‌ട്രോക്ക് മൂലം രോഗിയുടെ ആരോഗ്യസ്ഥിതി കൂടുതൽ സങ്കീർണ്ണമായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പി.ആർ.ഒ.യും ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്ത് നടത്തിയ ആശുപത്രി സന്ദർശനത്തിൽ, രോഗിയുടെ അവസ്ഥ അതീവ ദയനീയവും ഹൃദയഭേദകവുമാണെന്ന് കണ്ടെത്തി. സുബ്ബ ലക്ഷ്മുമ്മ […]
Read more

സുരക്ഷാ പട്രോളിംഗിനിടെ മയക്കുമരുന്നുമായി രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പ്രവാസികൾ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ ഓപ്പറേഷൻസ് ആൻഡ് പട്രോൾസ് വിഭാഗം നടത്തിയ പതിവ് സുരക്ഷാ പരിശോധനകളിൽ മൂന്ന് ഏഷ്യൻ പ്രവാസികളെ മയക്കുമരുന്നുമായി പിടികൂടി. രണ്ടു വ്യത്യസ്ത സംഭവങ്ങളിലാണ് അറസ്റ്റ് നടന്ന്. ആദ്യ സംഭവത്തിൽ, പട്രോളിംഗ് സംഘത്തെ കണ്ട ഉടൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഒരു ബംഗ്ലാദേശ് സ്വദേശിയെ പോലീസ് പിന്തുടർന്നു പിടികൂടി. ചോദ്യംചെയ്യലിൽ ഇയാളുടെ പക്കൽ 25 കവറുകളിലായി ലഹരിമരുന്നുകൾ കണ്ടെടുത്തു. ഇതിൽ 18 എണ്ണം ഹെർബൽ ലഹരിമരുന്നുകളും 7 എണ്ണം ക്രിസ്റ്റൽ […]
Read more

സൗദിയിൽ വാഹനാപകടം; മലയാളിയുൾപ്പെടെ രണ്ട് പ്രവാസികൾ മരിച്ചു

റിയാദ്: സൗദിയിലെ അൽ ഖസീം പ്രവിശ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളിയുൾപ്പെടെ രണ്ട് പ്രവാസികൾ മരിച്ചു. പാലക്കാട് നെന്മാറ പോത്തുണ്ടി നെല്ലിക്കാട് സ്വദേശി ഷനൂബ് മുഹമ്മദ് ഷെരീഫ് (30), പശ്ചിമ ബംഗാൾ സ്വദേശി അബ്ദുൽ മതീൻ (32) എന്നിവരാണ് മരിച്ചത്. ഖസീം പ്രവിശ്യയിലെ ബുറൈദയ്ക്ക് സമീപം സലാം പ്രദേശത്ത്, ക്വാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് രാവിലെ 11.40ഓടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ഇരുവരും […]
Read more

Recent News

Advertisement
WhiteswanTV Footer