Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സാലിക് ടോൾ ഗേറ്റുകൾ ഉപയോഗിക്കുന്നവർക്ക് ഇനി അധിക ചെലവ്; ടോൾ നിരക്കുകളിൽ നികുതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബായ്: ദുബായിലെ സാലിക് ടോൾ ഗേറ്റുകൾ ഉപയോഗിക്കുന്ന വാഹന ഉടമകൾക്ക് ഇനി അധിക ചെലവ്. സാലിക് ടോൾ നിരക്കുകൾക്കും ടാഗ് ആക്ടിവേഷൻ ഫീസിനും മേൽ 5 ശതമാനം മൂല്യവർധിത നികുതി (വാറ്റ്) ഏർപ്പെടുത്തുന്നതായി കമ്പനി അറിയിച്ചു. മെയ് 22 വെള്ളിയാഴ്ചയാണ് സാലിക് ഓപ്പറേറ്റർമാർ പുതിയ പ്രഖ്യാപനം നടത്തിയത്. 2026 ജൂൺ 1 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.

നിലവിലുള്ള അടിസ്ഥാന ടോൾ നിരക്കുകളിൽ മാറ്റമില്ലെങ്കിലും അതിന് മുകളിൽ 5 ശതമാനം വാറ്റ് അധികമായി ഈടാക്കും. ദുബായിലെ എല്ലാ 10 സാലിക് ടോൾ ഗേറ്റുകൾക്കും പുതിയ നികുതി ബാധകമായിരിക്കും.

പീക്ക് സമയങ്ങളായ രാവിലെ 6 മുതൽ 10 വരെയും വൈകുന്നേരം 4 മുതൽ രാത്രി 8 വരെയും നിലവിലെ 6 ദിർഹം ടോളിന് പുറമേ വാറ്റ് കൂടി ചേർത്ത് 6.30 ദിർഹമാകും ഈടാക്കുക. ഓഫ്-പീക്ക് സമയങ്ങളായ രാവിലെ 10 മുതൽ വൈകുന്നേരം 4 വരെയും രാത്രി 8 മുതൽ പുലർച്ചെ 1 വരെയും 4 ദിർഹത്തിന് പകരം 4.20 ദിർഹം നൽകണം.

പുലർച്ചെ 1 മുതൽ രാവിലെ 6 വരെ ടോൾ നിരക്ക് ഈടാക്കില്ലെന്ന നിലവിലെ സംവിധാനം തുടരും.

ദിവസേന സാലിക് ഗേറ്റുകൾ വഴി യാത്ര ചെയ്യുന്ന പ്രവാസികളുടെയും സാധാരണ യാത്രക്കാരുടെയും മാസച്ചെലവിൽ വർധനവുണ്ടാക്കുന്നതാണ് പുതിയ തീരുമാനം. ടോളിൽ നിന്ന് പിരിച്ചെടുക്കുന്ന വാറ്റ് തുക യുഎഇ നിയമപ്രകാരം ഫെഡറൽ ടാക്സ് അതോറിറ്റിക്ക് കൈമാറുമെന്നും സാലിക് കമ്പനി വ്യക്തമാക്കി.

Recent News

Advertisement
WhiteswanTV Footer