മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതിയിൽ 14കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. എൻസിപി നേതാവും എംഎൽഎയുമായ രോഹിത് പവാറിന്റെ പേഴ്സണൽ അസിസ്റ്റന്റിന്റെ മകളാണ് മരിച്ചത്. വീടിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി അമ്മയുമായി വഴക്കിട്ട ശേഷം കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. തുടർന്ന് കുട്ടിയെ കാണാനില്ലെന്ന് കുടുംബം പൊലീസിൽ പരാതി നൽകി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ബാരാമതി പൊലീസ് അന്വേഷണം ആരംഭിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)



