Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Information

80s വൈബ് ആഘോഷിച്ച് കഴിഞ്ഞോ? ഇത്തരം ട്രെൻഡുകൾ സേഫാണോ? AI ടൂളുകൾ നമ്മുടെ മുഖവും സ്വകാര്യതയും കവരുന്നുണ്ടോ? അറിയാം ആശങ്കകൾക്ക് പിന്നിലെ സത്യം

എൺപതുകളിലെ ആഡംബര പൂർണ്ണമായ വസ്ത്രങ്ങളും, തിങ്ങിനിറഞ്ഞ വോളിയമുള്ള ഹെയർസ്റ്റൈലും, കണ്ണടകളും, ഫിലിം ക്യാമറയുടെ ഗ്രെയിൻ ടെക്സ്ചറുമൊക്കെയായി സോഷ്യൽ മീഡിയയിൽ പെട്ടെന്നാണ് ’80s റെട്രോ’ എഐ ഫോട്ടോ ട്രെൻഡ് തരംഗമായത്. ഒരു സെൽഫി മാത്രം നൽകിയാൽ ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഏതൊരാളെയും എൺപതുകളിലെ നൊസ്റ്റാൾജിക് കഥാപാത്രമാക്കി മാറ്റുന്ന ഈ ജനറേറ്റീവ് എഐ മാജിക് ദശലക്ഷക്കണക്കിന് ആളുകളെയാണ് ആകർഷിച്ചത്. എന്നാൽ, കൗതുകമുണർത്തുന്ന ഈ റെട്രോ ഭംഗിക്ക് പിന്നിൽ വലിയൊരു സുരക്ഷാ മുന്നറിയിപ്പും ഉയർന്നുവരുന്നുണ്ട്. നമ്മൾ നൽകുന്ന ചിത്രങ്ങൾ വൻകിട എഐ കമ്പനികൾ […]
Read more

ആഫ്രിക്കയുടെ വലിപ്പം കൂടും, യൂറോപ്പും വടക്കേ അമേരിക്കയും ചുരുങ്ങും; പുതിയ ഭൂപടത്തിന് UN അംഗീകാരം

ന്യൂയോര്‍ക്ക്: നൂറ്റാണ്ടുകളായി ഉപയോ​ഗിക്കുന്ന പരമ്പരാഗത ഭൂപടത്തിന് പകരം ആഫ്രിക്കയുടെ വലിപ്പം കൂടുതല്‍ കൃത്യമായി കാണിക്കുന്ന പുതിയ ലോകഭൂപടം വരുന്നു. ഐക്യ രാഷ്ട്രസഭ പ്രമേയത്തിന് അം​ഗീകാരം ലഭിക്കുകയാണ്. ആഫ്രിക്കന്‍ യൂണിയനു വേണ്ടി ടോഗോയാണ് പ്രമേയം ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിച്ചത്. ‘കറക്ട്‌റ് ദി മാപ്’ പ്രമേയം ഇന്ത്യയും ഫ്രാന്‍സും യുകെയും ഉള്‍പ്പെടെ 164 രാജ്യങ്ങളുടെ പിന്തുണയോടെ പാസായി. 2018ലെ ‘ഈക്വല്‍ എര്‍ത്ത്’ രൂപകല്‍പ്പനയെ അടിസ്ഥാനമാക്കിയുള്ള പ്രമേയം അംഗീകരിച്ചുകൊണ്ട് യുഎന്‍ ജനറല്‍ അസംബ്ലി 16-ാം നൂറ്റാണ്ടിലെ മെര്‍ക്കേറ്റര്‍ പ്രൊജക്ഷനെ ഔദ്യോഗികമായി പിന്‍വലിച്ചു. ഇന്ത്യയുള്‍പ്പടെ […]
Read more

ഇനി പരിവാഹന്‍ സേവനങ്ങള്‍ക്ക് ആധാര്‍ ഒടിപി നിര്‍ബന്ധം

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ 60 പരിവാഹന്‍ സേവനങ്ങൾക്ക് ആധാര്‍ ഒടിപി നിർബന്ധമാക്കുന്നു. സാധാരണക്കാരെ അനധികൃത വ്യക്തികളും ഇടനിലക്കാരും ചൂഷണം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതൊഴിവാക്കാനാണ് എംവിഡിയുടെ നീക്കം. അപേക്ഷകള്‍ വൈകിപ്പിച്ച ശേഷം വേഗത്തില്‍ ആക്കി തരാമെന്ന് എന്ന് പറഞ്ഞ് അപേക്ഷകരില്‍ നിന്ന് പണം തട്ടിയെടുക്കുന്നത് പതിവാണെന്നും ഒടിപി സംവിധാനം വരുന്നതോടെ ഒരു പരിധി വരെ ഇത്തരം തട്ടിപ്പുകള്‍ ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ. സെപ്റ്റംബര്‍ 21 മുതലാണ് പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. വാഹന്‍ (വാഹന സംബന്ധമായ സേവനങ്ങള്‍), സാരഥി […]
Read more

കുട്ടികൾ എന്തുകൊണ്ട് കുറ്റവാളികൾ ആകുന്നു? അവരെ കുട്ടി ക്രിമിനലുകൾ എന്ന് വിളിക്കാമോ? മൊബൈലും വില്ലനാണ്; കരുവാറ്റ സംഭവം ഓർമിപ്പിക്കുന്നത്….

ആലപ്പുഴ കരുവാറ്റയിൽ അറുപത്തഞ്ചുകാരനായ വയോധികന്റെ ദാരുണമായ അന്ത്യവും, അതിനുപിന്നാലെ പതിമൂന്നുകാരി ഉൾപ്പെടെ നാല് കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവവും കേരളത്തിന്റെ മനഃസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. അവിശ്വസനീയതയോടെയും ഭീതിയോടെയുമാണ് സമൂഹം ഈ വാർത്തയോട് പ്രതികരിച്ചത്. കേസിൽ കൃത്യമായ അന്വേഷണങ്ങൾ പുരോഗമിക്കുമ്പോഴും, നമ്മുടെ കുഞ്ഞുങ്ങളിലേക്ക് കടന്നുകൂടുന്ന അക്രമവാസനകളെക്കുറിച്ചുള്ള വലിയൊരു ഓർമ്മപ്പെടുത്തലായി ഈ സംഭവം മാറുന്നു. തെറ്റുചെയ്യുന്ന കുട്ടികളെ ‘ക്രിമിനൽ’ എന്ന് എളുപ്പത്തിൽ ചാപ്പകുത്തി തള്ളിക്കളയുന്നതിന് മുൻപ്, അവരെ ഈ വഴികളിലേക്ക് തള്ളിവിട്ട സാഹചര്യങ്ങളെയും അവരുടെ പെരുമാറ്റവ്യതിയാനങ്ങളെയും കൃത്യമായ വളർച്ചാപശ്ചാത്തലത്തിൽ മനസ്സിലാക്കുകയാണ് […]
Read more

വീട് നിർമ്മാണത്തിന് തടസ്സമായ ലൈനും പോസ്റ്റും മാറ്റാം; KSEB നൽകും 50,000 രൂപ

ലൈഫ് മിഷൻ, പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പദ്ധതികളിലെ ഗുണഭോക്താക്കൾക്ക് വീടുനിർമാണത്തിന് തടസ്സമാകുന്ന വൈദ്യുതി ലൈനുകളും പോസ്റ്റുകളും മാറ്റിസ്ഥാപിക്കാൻ 50,000 രൂപ വരെ ധനസഹായം നൽകുന്ന പദ്ധതി കെഎസ്ഇബി പുനഃസ്ഥാപിച്ചു. 2027 മാർച്ച് 31 വരെ കാലാവധിയുണ്ടാകും. ഭൂമിയുടെ ഉടമസ്ഥാവകാശ വ്യവസ്ഥയിലും ഇളവു വരുത്തി. 2025 ഓഗസ്റ്റ് 16 ലെ ഉത്തരവ് പ്രകാരം, ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട ബിപിഎൽ വിഭാഗത്തിലുള്ളവർക്കു വീടുപണിക്കു തടസ്സമാകുന്ന 11 കെവി/എൽടി ലൈനുകളും പോസ്റ്റുകളും മാറ്റിസ്ഥാപിക്കാൻ ഓരോ അപേക്ഷയിലും 50,000 രൂപ […]
Read more

ആരും അറിയാതെ ലൈഫ് പദ്ധതിയിൽ UDF സർക്കാരിന്റെ കടുംവെട്ട്; ഇനി വീടുകളിൽ കേന്ദ്രത്തിന്റെ ലോ​ഗോ വേണം, വീട് കിട്ടിയാലും പണം അടയ്ക്കണം

സംസ്ഥാനത്ത് പാവപ്പെട്ടവന്റെ തലചായ്ക്കാനൊരിടം എന്ന സ്വപ്നത്തിന്മേൽ കരിനിഴൽ വീഴ്ത്തി ലൈഫ് ഭവനപദ്ധതിയിൽ വൻ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി സംസ്ഥാന സർക്കാർ. കേന്ദ്ര സർക്കാരിന്റെ ‘പ്രധാനമന്ത്രി ആവാസ് യോജന (നഗരം)’ രണ്ടാംഘട്ട കരാറിൽ ഒപ്പുവെക്കാൻ കേരള സർക്കാർ തീരുമാനിച്ചതോടെയാണ്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഗുണഭോക്താക്കളെ പ്രതിസന്ധിയിലാക്കുന്ന പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വരുന്നത്. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നാല് ലക്ഷം രൂപയായി ഉറപ്പാക്കിയിരുന്ന ഭവനനിർമാണ സഹായം മൂന്ന് ലക്ഷമാക്കി വെട്ടിച്ചുരുക്കിയതും, ഇതിനുപുറമേ ഒരു ലക്ഷം രൂപ ഗുണഭോക്താവ് തന്നെ […]
Read more

കേരള ഇല്ല, ഇനി കേരളം; ചരിത്രപരമായ പേരുമാറ്റം പാസായി, ഇനിയെന്ത്? സർട്ടിഫിക്കറ്റുകൾ മാറുമോ? ലോ​ഗോയും സീലും ലെറ്റർപാഡുമെല്ലാം മാറ്റണം

ഇനി ‘കേരള’ എന്നില്ല, നമ്മുടെ സംസ്ഥാനം ഔദ്യോഗികമായി ‘കേരളം’ എന്ന് മാത്രം അറിയപ്പെടും. സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതിൽ നിന്നും ‘കേരളം’ എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള ചരിത്രപരമായ ബില്ലിന് ലോക്‌സഭയുടെ അംഗീകാരം ലഭിച്ചു. പ്രതിപക്ഷത്തിന്റെ കടുത്ത ബഹളത്തിനിടയിൽ യാതൊരു ചർച്ചയുമില്ലാതെ ശബ്ദവോട്ടോടെയാണ് ബിൽ സഭ പാസാക്കിയത്. ഡൽഹി പൊലീസിന്റെ പ്രതിഷേധക്കാർക്കെതിരായ നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുന്നതിനിടയിലാണ് കേന്ദ്ര സഹമന്ത്രി നിത്യാനന്ദ റായ് […]
Read more

നിവിൻ്റെ തമിഴ് കഥക്കായി യുവാൻ ശങ്കറിൻ്റെ ഈണം: “ഏഴ്കടൽ ഏഴ്മലയ്” ലിറിക്കൽ ഗാനം റിലീസായി

അമരനായ ഒരു സന്യാസി വേഷത്തിൽ എത്തുന്ന നിവിൻ പോളി , ഒരു നല്ല മനുഷ്യനായ സൂരി , നിഗൂഢത നിറഞ്ഞ സ്ത്രീയായി അഞ്ജലിയും കൂടെ ഒരു അമ്മ എലിയും.നിവിൻ പോളിയുടെ ഏറ്റവും പുതിയ തമിഴ് ചിത്രം ” ഏഴ് കടൽ ഏഴ് മലയ് ” ൻ്റെ ഒഫീഷ്യൽ ലിറിക്കൽ ഗാനം പുറത്തുവിട്ടു. സംഗീത സാമ്രാട്ട് ഇളയരാജയുടെ മകനും യുവത്വത്തിൻ്റെ ലഹരിയായ ഗാനങ്ങളുടെ സൃഷ്ടാവും ആയ യുവാൻ ശങ്കർ രാജയുടേത് ആണ്. ” നമക്കായി ഒരു വാനം” എന്നതാണ് […]
Read more

ആധാർ ഇ–കെവൈസി പൂർത്തിയാക്കിയോ? ഇല്ലെങ്കിൽ ഇനി ​ഗ്യാസ് സിലിണ്ടർ കിട്ടില്ല; പുതിയ കടുംവെട്ടുമായി കേന്ദ്രം

നിങ്ങൾ എൽപിജി-​ഗ്യാസ് സിലിണ്ടർ ഇ-KYC പൂർത്തിയാക്കിയോ? ഇല്ലെങ്കിൽ മുട്ടൻ‌ പണി വരുന്നു. പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് പിന്നാലെ ഉടലെടുത്ത ഹോർമൂസ് പ്രതിസന്ധി പരിഹാരമില്ലാതെ തുടർന്നതോടെ ഇന്ത്യയടക്കമുള്ള മിക്ക രാജ്യങ്ങളിലേയും ജനജീവിതം ദുസ്സ​ഹമായിട്ട് മാസങ്ങളായി. പിന്നാലെ ഉടലെടുത്ത പാചക വാതകത്തിന്റെയും അവശ്യവസ്തുക്കളുടെയും വില വർധനയിൽ പെട്ട് ഞെരിയുന്ന ജനങ്ങൾക്കാണ് കേന്ദ്രത്തിന്റെ മറ്റൊരു കടുംവെട്ട്. ബയോമെട്രിക് ആധാർ ഇ–കെവൈസി ആ​ഗസ്ത് 16ന് മുമ്പ് പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് ​ഗാർഹിക നിരക്കിൽ സിലിണ്ടർ നൽകില്ലെന്നാണ് തീരുമാനം. എൽപിജി ഗാർഹിക സിലിണ്ടർ ഉപയോക്താക്കൾക്ക് ഇ കൈവൈസി […]
Read more

പാതിരാത്രിയിൽ അസാധാരണ ശബ്ദത്തോടെ വരുന്ന അലാറം; ഈ മുന്നറിയിപ്പുകൾ അവ​ഗണിക്കരുത്

കഴിഞ്ഞ ദിവസങ്ങളിൽ അർധരാത്രിയുടെ വിജനതയിൽ പെട്ടെന്നാണ് ആ ശബ്ദം ഉയർന്നുകേട്ടത്; മൊബൈൽ ഫോണുകളിൽ നിന്നുവന്ന അസാധാരണമായ അലാറം സന്ദേശം കേട്ട് ജനങ്ങൾ ഞെട്ടിയുണർന്നു. ഫോണിലേക്ക് എത്തിയ കോൾ ആണോ അതോ മറ്റെന്തെങ്കിലും അപകടമാണോ എന്നറിയാതെ പരിഭ്രാന്തരായി ഫോൺ എടുത്തു നോക്കിയപ്പോഴാണ് പലരും അതൊരു പെരുമഴ മുന്നറിയിപ്പാണെന്ന് തിരിച്ചറിഞ്ഞത്. റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലെ മുഴുവൻ മൊബൈൽ ഫോണുകളിലേക്കും ഈ സുരക്ഷാ മുന്നറിയിപ്പ് എത്തിയിരുന്നു. എന്നാൽ ഉറക്കച്ചടവിൽ കേട്ട ഈ ഭീതിജനകമായ അലാറം ശബ്ദം എവിടെനിന്നാണ് വന്നതെന്നും ആരാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix