Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സ്കൂൾ ബസുകളിൽ മിന്നൽ പരിശോധന; 34 വാഹനങ്ങൾക്ക് പിടി വീണു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കുട്ടികളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി എറണാകുളത്ത് സ്കൂൾ ബസുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന. എൻഫോഴ്‌സ്‌മെന്റ് ആർടിഒ ബിജു ഐസക്കിന്റെ നേതൃത്വത്തിൽ കാക്കനാട്, കളമശ്ശേരി, ഇടപ്പള്ളി മേഖലകളിലായി മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 34 വാഹനങ്ങൾക്കെതിരെ ചലാൻ തയ്യാറാക്കുകയും ആകെ 57,250 രൂപ പിഴ ചുമത്തുകയും ചെയ്തു.

ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനം ഓടിക്കൽ, വാഹനനികുതി അടയ്ക്കാതിരിക്കൽ, ഫസ്റ്റ് എയ്ഡ് ബോക്സിന്റെയും ഫയർ എക്സ്റ്റിംഗുഷറിന്റെയും അഭാവം തുടങ്ങിയ നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. ഡ്രൈവർമാർ യൂണിഫോം ധരിക്കാതിരിക്കുക, സീറ്റ് ബെൽറ്റ് ഉപയോഗിക്കാതിരിക്കുക, വാഹനങ്ങളിൽ അറ്റൻഡർമാരില്ലാതിരിക്കുക തുടങ്ങിയ വീഴ്ചകളും ശ്രദ്ധയിൽപ്പെട്ടു.

സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ നിർദേശിച്ചു. ചെറിയ അശ്രദ്ധകൾ പോലും കുട്ടികളുടെ ജീവന് ഭീഷണിയാകാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങളുടെ സുരക്ഷാ സംവിധാനങ്ങളും രേഖകളും ജീവനക്കാരുടെ യോഗ്യതയും ഉറപ്പാക്കേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

സ്കൂൾ വാഹനങ്ങളിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി വരും ദിവസങ്ങളിലും വിവിധ മേഖലകളിൽ പരിശോധന തുടരുമെന്ന് എറണാകുളം എൻഫോഴ്‌സ്‌മെന്റ് വിഭാഗം അറിയിച്ചു. നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സ്കൂൾ വാഹനങ്ങൾ നിയമാനുസൃതമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് പരിശോധന ശക്തമാക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix