ചൂടുള്ള ദിവസങ്ങളിൽ തണുപ്പ് നൽകുന്ന ഒരു കിടിലൻ ഡ്രിങ്ക് ആണ് കുക്കുമ്പർ ലൈം ഫിസ്. എങ്ങനെയാണ് ഇത് തയ്യാറാക്കുന്നതെന്ന് നോക്കാം.
ചേരുവകൾ
കുക്കുമ്പർ – 1 എണ്ണം
ചെറുനാരങ്ങ – 1 എണ്ണം
പുതിനയില – 8–10 എണ്ണം
പഞ്ചസാര/തേൻ – 1–2 ടീസ്പൂൺ
സോഡാ വാട്ടർ – 2 ഗ്ലാസ്
ഐസ് ക്യൂബ്സ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
കുക്കുമ്പർ നന്നായി കഴുകി ചെറിയ കഷണങ്ങളാക്കുക. ഒരു ഗ്ലാസിലേക്ക് കുക്കുമ്പർ കഷണങ്ങളും പുതിനയിലയും ചേർക്കുക. ഇതിലേക്ക് പുതുതായി പിഴിഞ്ഞെടുത്ത നാരങ്ങാനീരും പഞ്ചസാരയോ തേനോ ചേർക്കാം. കുക്കുമ്പറിൽനിന്ന് നീരും പുതിനയുടെ സുഗന്ധവും പുറത്തുവരുന്ന തരത്തിൽ വളരെ പതുക്കെ മിക്സ് ചെയ്യുക.
ശേഷം ഗ്ലാസിൽ ആവശ്യത്തിന് ഐസ് ക്യൂബ്സ് ചേർക്കുക. ഏറ്റവും അവസാനം നന്നായി തണുപ്പിച്ച സോഡ ഒഴിക്കുക. പതുക്കെ ഒരുതവണ മാത്രം ഇളക്കിയ ശേഷം കുക്കുമ്പർ കഷണവും നാരങ്ങാ സ്ലൈസും പുതിനയിലയും ഉപയോഗിച്ച് അലങ്കരിച്ചാൽ കുക്കുമ്പർ ലൈം ഫിസ് റെഡി.



