Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

DMK നേതാവ് അൻപിൽ മഹേഷ് അറസ്റ്റിൽ; 100 കോടിയുടെ കോഴക്കേസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: ഡിഎംകെ നേതാവും തമിഴ്നാട് മുൻ സ്കൂൾ വിദ്യാഭ്യാസ മന്ത്രിയുമായ അൻപിൽ മഹേഷിനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. സ്വകാര്യ സ്കൂളുകളിൽ നിന്ന് പാർട്ടി ഫണ്ടിന്റെ പേരിൽ 100 കോടി രൂപ പിരിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ് നടന്നതെന്നാണ് വിവരം.

വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട അനുമതികൾ നൽകുന്നതിനായി സ്വകാര്യ സ്കൂളുകളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നതാണ് അൻപിൽ മഹേഷിനെതിരായ പ്രധാന ആരോപണം. ചെന്നൈയിലെ അപ്പാർട്ട്മെന്റിൽ നിന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.

മുൻ മന്ത്രി അൻപിൽ പൊയ്യാമൊഴിയുടെ മകനായ അൻപിൽ മഹേഷ്, മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരിൽ സ്കൂൾ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. തിരുവരമ്പൂർ മണ്ഡലത്തിൽ നിന്ന് രണ്ട് തവണ നിയമസഭയിലെത്തിയ അദ്ദേഹം നിലവിൽ ഡിഎംകെയുടെ തിരുച്ചിറപ്പള്ളി സൗത്ത് ജില്ലാ സെക്രട്ടറിയാണ്.

കരൂർ ദുരന്തത്തിന് പിന്നാലെ ആശുപത്രിയിൽവച്ച് അൻപിൽ മഹേഷ് പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ട്രോളുകൾക്ക് കാരണമാവുകയും ചെയ്തിരുന്നു.

അതേസമയം, സ്വകാര്യ സ്കൂളുകളിൽ നിന്ന് പണം പിരിച്ചെന്ന ആരോപണത്തിൽ കേസിന്റെ കൂടുതൽ വിശദാംശങ്ങളും അന്വേഷണത്തിന്റെ തുടർനടപടികളും പുറത്തുവരേണ്ടതുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix