Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പിഎസ്‍സി നിയമനത്തട്ടിപ്പ്; പിഎസ്‍സി ചെയര്‍മാന് ക്രൈംബ്രാഞ്ച് നോട്ടീസ്; ബുധനാഴ്ച്ച ഹാജരാകാൻ നിര്‍ദേശം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ആസൂത്രണ ബോർഡ് നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിനോട് ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി. ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിന് പിന്നാലെ മൂന്ന് പിഎസ്‌സി അംഗങ്ങൾ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരായി മൊഴി നൽകി. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്യാനും അന്വേഷണസംഘം ഒരുങ്ങുകയാണ്.

ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണവുമായി മുന്നോട്ടുപോകാൻ ക്രൈംബ്രാഞ്ചിന് വഴിയൊരുക്കുന്നതായിരുന്നു കോടതിയുടെ നിരീക്ഷണങ്ങൾ. ഇതിന് പിന്നാലെയാണ് ചെയർമാനെ ചോദ്യം ചെയ്യാൻ എസ്ഐടി നോട്ടീസ് നൽകിയത്.

ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകുന്നതുമായി ബന്ധപ്പെട്ട് പിഎസ്‌സി നേരത്തെ നിലപാട് കടുപ്പിച്ചിരുന്നെങ്കിലും ഹൈക്കോടതിയുടെ വിമർശനത്തിന് പിന്നാലെ അംഗങ്ങൾ അന്വേഷണസംഘത്തിന് മുന്നിലെത്തി. പിഎസ്‌സി അംഗങ്ങളായ സെയ്ഫ്, ഡോ. ശ്രീകുമാർ, ഡോ. സ്റ്റാനി തോമസ് എന്നിവരാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരായി മൊഴി നൽകിയത്. ഐജി അജീതാ ബീഗത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. രണ്ട് അംഗങ്ങൾ കൂടി നാളെ ഹാജരാകുമെന്നാണ് വിവരം.

പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ചെയർമാനെതിരെ ആരോപണങ്ങളുന്നയിച്ച് ചില പിഎസ്‌സി അംഗങ്ങൾ നേരത്തെ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഈ കത്ത് ഇപ്പോൾ പ്രത്യേക അന്വേഷണ സംഘത്തിന്റെ കൈവശമുണ്ട്. ചെയർമാന്റെ പങ്കിനെക്കുറിച്ച് അംഗങ്ങൾ നൽകുന്ന മൊഴികൾ അന്വേഷണത്തിൽ നിർണായകമായേക്കും.

പരീക്ഷാ ക്രമക്കേടിൽ ഉദ്യോഗസ്ഥർക്ക് വഴിവിട്ട സഹായം നൽകാൻ ചെയർമാൻ നിർബന്ധിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ആസൂത്രണ ബോർഡ് പരീക്ഷയിലെ ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്താതിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാതിരുന്നതിന്റെ കാരണവും അന്വേഷണപരിധിയിലുണ്ട്.

അതേസമയം, ലോക്ഭവനിൽനിന്ന് വിളിപ്പിച്ചതിനെത്തുടർന്ന് ഹാജരായ പിഎസ്‌സി സെക്രട്ടറിയെ ചെയർമാനും ചില അംഗങ്ങളും യോഗത്തിൽ വിമർശിച്ചതായും റിപ്പോർട്ടുണ്ട്. ഗവർണർ വിളിച്ചാൽ ഹാജരാകാതിരിക്കാൻ കഴിയുമോയെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി.

നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. മോട്ടോർ വാഹന വകുപ്പിലേക്കുള്ള എഎംവി പരീക്ഷ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷ, വില്ലേജ് ഓയിൽ ഇൻസ്പെക്ടർ പരീക്ഷ എന്നിവയിൽ ക്രമക്കേട് നടന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ് പുതിയ കേസുകൾ രജിസ്റ്റർ ചെയ്യുന്നത്.

പിഎസ്‌സി പരീക്ഷകളിലെ ക്രമക്കേടിൽ കൂടുതൽ ഉദ്യോഗസ്ഥരുടെ പങ്ക് പുറത്തുവരുമോയെന്നും ചെയർമാന്റെ മൊഴിയിലൂടെ അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിക്കുമോയെന്നുമാണ് ഇനി അറിയേണ്ടത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix