Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആലുവ മാർത്താണ്ഡവർമ പഴയ പാലം 10 ദിവസത്തേക്ക് അടയ്ക്കും; ഒക്ടോബർ 28 മുതൽ ഗതാഗത നിയന്ത്രണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ആലുവ മാർത്താണ്ഡവർമ പഴയ പാലം അറ്റകുറ്റപ്പണികൾക്കായി പത്ത് ദിവസത്തേക്ക് അടയ്ക്കുന്നു. ഒക്ടോബർ 28 മുതൽ നവംബർ 6 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ആലുവയിലും പരിസരപ്രദേശങ്ങളിലും ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

തൃശൂർ ഭാഗത്തുനിന്ന് ആലുവ, എറണാകുളം ഭാഗങ്ങളിലേക്ക് വരുന്ന ഗ്യാസ്, പെട്രോളിയം ടാങ്കറുകൾ, കണ്ടെയ്നർ ലോറികൾ, ടോറസ് വാഹനങ്ങൾ ഉൾപ്പെടെയുള്ള വലിയ ഭാരവാഹനങ്ങൾ അങ്കമാലിയിൽനിന്ന് കാലടി–പെരുമ്പാവൂർ റോഡ് വഴി തിരിച്ചുപോകണം.

എറണാകുളം ഭാഗത്തുനിന്ന് വരുന്ന വലിയ ഭാരവാഹനങ്ങൾ കളമശ്ശേരിയിൽനിന്ന് തിരിഞ്ഞ് കണ്ടെയ്നർ റോഡ് വഴി പറവൂരിലൂടെ യാത്ര തുടരേണ്ടതാണ്.

വരാപ്പുഴ, കടുങ്ങല്ലൂർ ഭാഗത്തുനിന്ന് ആലുവയിലേക്ക് വരുന്ന വാഹനങ്ങൾ കടുങ്ങല്ലൂർ ജങ്ഷനിൽനിന്ന് തിരിഞ്ഞ് യു.സി. കോളേജ് റോഡ് വഴി പറവൂർ കവല സിഗ്നലിലെത്തി ആലുവ ഭാഗത്തേക്ക് പോകണം. ആലുവയിൽനിന്ന് വരാപ്പുഴ, കടുങ്ങല്ലൂർ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ തോട്ടക്കാട്ടുകര ജങ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് കടുങ്ങല്ലൂർ റോഡ് വഴി യാത്ര തുടരേണ്ടതാണ്.

പറവൂർ കവലയിൽനിന്ന് തോട്ടക്കാട്ടുകര സർവീസ് റോഡിലേക്ക് ഗതാഗതം അനുവദിക്കില്ല. അങ്കമാലി, പറവൂർ ഭാഗങ്ങളിൽനിന്ന് വരുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പറവൂർ കവലയിൽനിന്ന് മണപ്പുറം ഭാഗത്തേക്ക് തിരിയാതെ ദേശീയപാത വഴി മാത്രം സഞ്ചരിക്കണം.

മാർത്താണ്ഡവർമ പുതിയ പാലത്തിലൂടെ ഇരുവശങ്ങളിലേക്കും ഒരേസമയം ഓരോ വരിയിലായി ഗതാഗതം ക്രമീകരിച്ചിട്ടുണ്ട്. ഗതാഗത നിയന്ത്രണം കണക്കിലെടുത്ത് വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാർ യാത്രാസമയം മുൻകൂട്ടി ക്രമീകരിക്കണമെന്ന് പൊലീസ് നിർദേശിച്ചു. നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ദിവസങ്ങളിൽ പൊതുഗതാഗതം പരമാവധി ഉപയോഗിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix