Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MotorVehiclesDepartment

അങ്കമാലിയിൽ അമിതഭാരം ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ

അങ്കമാലി: അമിതഭാരം കയറ്റിയും അനുവദനീയമായതിലും കൂടുതൽ ഉയരത്തിൽ ചരക്കുകൾ കൊണ്ടുപോയും സർവീസ് നടത്തിയ വാഹനങ്ങൾക്കെതിരെ നടപടി. എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർടിഒയുടെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിൽ 51 വാഹനങ്ങൾക്കെതിരെയാണ് നടപടിയെടുത്തത്. അങ്കമാലി, മഞ്ഞപ്ര, കരയാംപറമ്പ്, ഏഴാറ്റുമുഖം മേഖലകളിലായിരുന്നു രണ്ട് സ്ക്വാഡുകളായി തിരിഞ്ഞുള്ള പരിശോധന. അമിതഭാരം കയറ്റിയ വാഹനങ്ങൾ ഗതാഗത തടസ്സങ്ങൾ സൃഷ്ടിക്കുന്നതായും വൈദ്യുതി ലൈനുകൾ, പോസ്റ്റുകൾ, മറ്റ് കേബിളുകൾ എന്നിവയ്ക്ക് നാശമുണ്ടാക്കുന്നതായും പരാതികൾ ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് പരിശോധന നടത്തിയത്. അമിതഭാരം കയറ്റിയ രണ്ട് വാഹനങ്ങൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. […]
Read more

സ്കൂൾ ബസുകളിൽ മിന്നൽ പരിശോധന; 34 വാഹനങ്ങൾക്ക് പിടി വീണു

കൊച്ചി: കുട്ടികളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി എറണാകുളത്ത് സ്കൂൾ ബസുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന. എൻഫോഴ്‌സ്‌മെന്റ് ആർടിഒ ബിജു ഐസക്കിന്റെ നേതൃത്വത്തിൽ കാക്കനാട്, കളമശ്ശേരി, ഇടപ്പള്ളി മേഖലകളിലായി മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 34 വാഹനങ്ങൾക്കെതിരെ ചലാൻ തയ്യാറാക്കുകയും ആകെ 57,250 രൂപ പിഴ ചുമത്തുകയും ചെയ്തു. ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനം ഓടിക്കൽ, വാഹനനികുതി അടയ്ക്കാതിരിക്കൽ, ഫസ്റ്റ് എയ്ഡ് ബോക്സിന്റെയും ഫയർ എക്സ്റ്റിംഗുഷറിന്റെയും അഭാവം തുടങ്ങിയ നിയമലംഘനങ്ങളാണ് പരിശോധനയിൽ […]
Read more

ഓൺലൈൻ ടാക്സികൾക്ക് പുതിയ ചട്ടങ്ങളുമായി സർക്കാർ; ബൈക്ക് ടാക്സിക്ക് കിലോമീറ്ററിന് 10 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ ടാക്സി സർവീസുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനായി പുതിയ ചട്ടങ്ങൾ രൂപീകരിച്ച് സർക്കാർ. ബൈക്ക് ടാക്സികൾക്ക് കിലോമീറ്ററിന് 10 രൂപ നിരക്ക് നിശ്ചയിക്കാനാണ് നിർദേശം. മഞ്ഞ നമ്പർ പ്ലേറ്റുള്ള ബൈക്കുകൾക്ക് മാത്രമേ ടാക്സി സർവീസ് നടത്താൻ അനുമതിയുണ്ടാകൂ. ഇതുസംബന്ധിച്ച കരട് വിജ്ഞാപനം സർക്കാർ പുറത്തിറക്കി. കാറുകൾക്ക് സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽനിന്ന് 50 ശതമാനം വരെ ഇളവ് നൽകാൻ ഓൺലൈൻ ടാക്സി കമ്പനികൾക്ക് അനുമതിയുണ്ടാകും. അതേസമയം, തിരക്കേറിയ സമയങ്ങളിൽ നിശ്ചിത നിരക്കിന്റെ ഇരട്ടിവരെ ഈടാക്കാനും വ്യവസ്ഥയുണ്ട്. ഒന്നിലധികം […]
Read more

ബസ് ജീവനക്കാർ ഏറ്റുമുട്ടിയ സംഭവം; ലൈസൻസ് സസ്പെൻഡ് ചെയ്ത് ആർടിഒ

കോഴിക്കോട്: സമയക്രമത്തെ ചൊല്ലി നടുറോഡിൽ ഏറ്റുമുട്ടിയ ബസ് ജീവനക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ‘സേവൻ ഡേയ്സ്’, ‘സരോജിനി’ എന്നീ ബസുകളിലെ രണ്ട് ഡ്രൈവർമാരുടെയും ഒരു കണ്ടക്ടറുടെയും ലൈസൻസാണ് ആറ് മാസത്തേക്ക് റദ്ദാക്കിയത്. കോഴിക്കോട് ആർടിഒയാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് തൊണ്ടയാടിന് സമീപമാണ് സംഭവം നടന്നത്. ബസുകളുടെ സമയക്രമത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് പരസ്യമായ സംഘർഷത്തിലേക്ക് നയിച്ചത്. നടുറോഡിലെ സംഘർഷം യാത്രക്കാർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഗതാഗത നിയമങ്ങൾ ലംഘിച്ചതിനും പൊതുസ്ഥലത്ത് പ്രശ്നങ്ങൾ […]
Read more

ഫീസടിച്ചിട്ടും അച്ചടിച്ച ആര്‍സി നല്‍കിയില്ല; കൊണ്ടോട്ടി സ്വദേശിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

മലപ്പുറം: ഫീസ് വാങ്ങിയിട്ടും അച്ചടിച്ച രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി) നൽകാതിരുന്ന മോട്ടോർ വാഹന വകുപ്പിനെതിരെ മലപ്പുറം ജില്ലാ ഉപഭോക്തൃ കോടതി വിധി. പരാതിക്കാരന് നഷ്ടപരിഹാരവും കോടതി ചെലവും നൽകാൻ കോടതി ഉത്തരവിട്ടു. കൊണ്ടോട്ടി പള്ളിക്കൽ സ്വദേശിയായ ആത്മേശൻ പച്ചാട്ടാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. 2025 ഫെബ്രുവരി 14-ന് ഇരുചക്ര വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാനും അച്ചടിച്ച ആർസി തപാൽ വഴി ലഭിക്കാനുമായി 245 രൂപ ഫീസ് അടച്ച് അപേക്ഷ നൽകിയിരുന്നു. എന്നാൽ ആർസി ലഭിക്കാത്തതിനെ തുടർന്ന് ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix