Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഓൺലൈൻ ടാക്സികൾക്ക് പുതിയ ചട്ടങ്ങളുമായി സർക്കാർ; ബൈക്ക് ടാക്സിക്ക് കിലോമീറ്ററിന് 10 രൂപ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ ടാക്സി സർവീസുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനായി പുതിയ ചട്ടങ്ങൾ രൂപീകരിച്ച് സർക്കാർ. ബൈക്ക് ടാക്സികൾക്ക് കിലോമീറ്ററിന് 10 രൂപ നിരക്ക് നിശ്ചയിക്കാനാണ് നിർദേശം. മഞ്ഞ നമ്പർ പ്ലേറ്റുള്ള ബൈക്കുകൾക്ക് മാത്രമേ ടാക്സി സർവീസ് നടത്താൻ അനുമതിയുണ്ടാകൂ. ഇതുസംബന്ധിച്ച കരട് വിജ്ഞാപനം സർക്കാർ പുറത്തിറക്കി.

കാറുകൾക്ക് സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽനിന്ന് 50 ശതമാനം വരെ ഇളവ് നൽകാൻ ഓൺലൈൻ ടാക്സി കമ്പനികൾക്ക് അനുമതിയുണ്ടാകും. അതേസമയം, തിരക്കേറിയ സമയങ്ങളിൽ നിശ്ചിത നിരക്കിന്റെ ഇരട്ടിവരെ ഈടാക്കാനും വ്യവസ്ഥയുണ്ട്.

ഒന്നിലധികം യാത്രക്കാർക്ക് ഒരുമിച്ച് യാത്ര ചെയ്യാവുന്ന പൂൾ റൈഡിങ് സംവിധാനത്തിന് നാല് കിലോമീറ്റർ പരിധി നിശ്ചയിക്കാനാണ് നിർദേശം. ആദ്യം ബുക്ക് ചെയ്ത യാത്രക്കാരൻ നൽകിയിരിക്കുന്ന യാത്രാദൂരത്തിന്റെ നാല് കിലോമീറ്റർ ചുറ്റളവിൽ മാത്രമായിരിക്കും മറ്റ് യാത്രക്കാരെ ഉൾപ്പെടുത്തുന്നതിനുള്ള അനുമതി.

സ്ത്രീകൾക്ക് വനിതാ ഡ്രൈവർമാരെ തിരഞ്ഞെടുക്കാൻ കഴിയുന്ന സംവിധാനം ഓൺലൈൻ ടാക്സി കമ്പനികൾ ഒരുക്കണമെന്നും കരട് ചട്ടത്തിൽ നിർദേശിക്കുന്നു.

എട്ട് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ ഓൺലൈൻ ടാക്സി സർവീസുകൾക്കായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്നാണ് നിർദേശം. ഡ്രൈവർമാർക്ക് നിർബന്ധിത പരിശീലനം നൽകണം. ആരോഗ്യ ഇൻഷുറൻസിനും ടേം ഇൻഷുറൻസിനും പുറമെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും നിർബന്ധമാക്കും.

മദ്യമോ ലഹരിവസ്തുക്കളോ ഉപയോഗിച്ച് വാഹനമോടിച്ചതിന് പിടിയിലായവരെയും മറ്റ് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരെയും ഡ്രൈവർമാരായി നിയമിക്കരുതെന്നും ചട്ടത്തിൽ വ്യക്തമാക്കുന്നു.

ഓൺലൈൻ ടാക്സി കമ്പനികൾ നിയമലംഘനം നടത്തിയാൽ ഒരു ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ പിഴ ഈടാക്കാനുള്ള വ്യവസ്ഥയും കരട് ചട്ടത്തിലുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഓൺലൈൻ ടാക്സി സേവനങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനുമാണ് പുതിയ ചട്ടങ്ങളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

പുതിയ ചട്ടങ്ങൾ സംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കിയതോടെ പൊതുജനങ്ങൾക്ക് നിർദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാൻ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പിനാണ് അഭിപ്രായങ്ങൾ സമർപ്പിക്കേണ്ടത്.

പരമ്പരാഗത ടാക്സി തൊഴിലാളികളും ഓൺലൈൻ ടാക്സി സേവനങ്ങളുമായി ബന്ധപ്പെട്ടവരും തമ്മിലുള്ള തർക്കങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് സർക്കാർ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. കരട് ചട്ടത്തിൽ പൊതുജനങ്ങളിൽനിന്ന് ലഭിക്കുന്ന നിർദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും തുടർനടപടികൾ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix