Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Automobile

മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ വേണ്ട, ഡൽഹിയിൽ BS6 വാഹനങ്ങൾ മാത്രമാക്കുന്നത് പരിഗണനയിൽ-സുപ്രീംകോടതി

ന്യൂഡൽഹി: ഡൽഹിയിൽ ബി.എസ്.-6 മലിനീകരണ മാനദണ്ഡം പാലിക്കുന്ന വാഹനങ്ങൾമാത്രം അനുവദിക്കുന്നത് പരിഗണിക്കുന്നുവെന്ന് സുപ്രീംകോടതി. ഡൽഹി ഉൾപ്പെടുന്ന ദേശീയ തലസ്ഥാന മേഖലയിലെ വായുമലിനീകരണ വിഷയത്തിൽ സ്വമേധയാ രജിസ്റ്റർചെയ്ത കേസ് പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.2020 ഏപ്രിൽ ഒന്നിനാണ് രാജ്യത്ത് ബി.എസ്.-6 മാനദണ്ഡം നടപ്പാക്കിയത്. അതിന് മുൻപുള്ള ബി.എസ്.-4 വാഹനങ്ങളെ അപേക്ഷിച്ച് കുറവ് മാലിന്യം പുറന്തള്ളുന്നവയാണ് ബി.എസ്.-6. ഡൽഹിയിലേക്ക് പ്രവേശിക്കുന്ന വാണിജ്യവാഹനങ്ങളിൽ കൂടുതൽ വായുമലിനീകരണമുണ്ടാക്കുന്നവയെ തടയുന്നതിന് ദീർഘകാല പദ്ധതി വേണമെന്നും കോടതി അഭിപ്രായപ്പെട്ടു. ദേശീയ […]
Read more

കാർ വാങ്ങാൻ പ്ലാനുണ്ടോ? പോക്കറ്റ് കീറും; വില കൂട്ടി മാരുതി സുസൂക്കി

ന്യൂഡല്‍ഹി: കാറുകള്‍ക്ക് വീണ്ടും വില കൂട്ടി മാരുതി സുസുക്കി. നവംബര്‍ 22 മുതല്‍ വില വര്‍ധന നിലവില്‍ വരും. ശരാശരി 0.31 ശതമാനം വര്‍ധനയാണ് മാരുതി വിലയില്‍ വരുത്തിയിരിക്കുന്നത്. കാര്‍ വാങ്ങുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലാണ് വില വര്‍ധനയെന്ന് മാരുതി അറിയിച്ചു. ഇതിന് മുമ്പ് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് തവണ മാരുതി കാറുകളുടെ വില ഉയര്‍ത്തിയിരുന്നു. ഒരു ശതമാനത്തിലേറെ വര്‍ധനയാണ് മാരുതി വരുത്തിയത്. ഇന്‍പുട്ട് കോസ്റ്റിലുള്ള വര്‍ധനയാണ് കാറുകളുടെ വില ഉയരാനുള്ള പ്രധാനകാരണങ്ങളിലൊന്ന്. കമ്പനിയുടെ ലാഭത്തെ ഉള്‍പ്പടെ […]
Read more

ശരിക്കും പറക്കുമോ ടെസ്‌ല റോഡ്‌സ്റ്റർ? മസ്‌കിന്റെ പ്രഖ്യാപനത്തിന് പിന്നിലെ സത്യവും മിഥ്യയും

അമേരിക്ക: റോഡിലൂടെ പായുന്നതിനൊപ്പം ആകാശത്തേക്ക് പറന്നുയരാനും കഴിയുന്ന കാർ! ഇലോൺ മസ്‌കിന്റെ ടെസ്‌ല റോഡ്‌സ്റ്ററിനെക്കുറിച്ചുള്ള പുതിയ ചർച്ചകൾ വാഹനലോകത്ത് കൗതുകമുണർത്തുകയാണ്.പുതിയ റോഡ്‌സ്റ്ററിൽ റോക്കറ്റ് സാങ്കേതികവിദ്യ ഉൾപ്പെടുത്തുമെന്ന മസ്‌കിന്റെ പ്രഖ്യാപനമാണ് ശ്രദ്ധ നേടുന്നത്. സ്പേസ് എക്‌സിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് കാറിന്റെ പ്രകടനം മെച്ചപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.എന്നാൽ റോഡ്‌സ്റ്റർ യഥാർഥത്തിൽ പറക്കുന്ന കാറാകുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. റോക്കറ്റ് ത്രസ്റ്ററുകളുടെ സഹായത്തോടെ വാഹനത്തിന് ചില പ്രത്യേക ചലനങ്ങൾ സാധ്യമാകുമെന്നതാണ് പുറത്തുവന്നിട്ടുള്ള അവകാശവാദം.കേരളത്തിലെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിലെ ഗതാഗതക്കുരുക്കിൽനിന്ന് […]
Read more

കുട്ടികളെ നിയന്ത്രിക്കാന്‍ കഴിയില്ലെങ്കില്‍ വാഹനങ്ങള്‍ വിൽക്കണം; മന്ത്രി സിപി ജോണ്‍

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിച്ചുള്ള അപകടങ്ങള്‍ വര്‍ധിക്കുന്നതില്‍ പ്രതികരണവുമായി ഗതാഗതമന്ത്രി സിപി ജോണ്‍. കുട്ടികളെ നിയന്ത്രിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. കുട്ടികള്‍ വാഹനങ്ങള്‍ ഉപയോഗിച്ചാല്‍ മാതാപിതാക്കള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. കുട്ടികളെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ മാതാപിതാക്കള്‍ ആ വാഹനങ്ങള്‍ വിറ്റൊഴിവാക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ കുട്ടികളെ മാത്രം പൂര്‍ണമായി കുറ്റപ്പെടുത്താനാകില്ല. അവരെ നിയന്ത്രിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസുകളുടെ അമിത വേഗതയ്ക്ക് പ്രധാന കാരണം നിലവിലെ സമയക്രമമാണ്. സ്വകാര്യ ബസുകള്‍ക്ക് ‘ഫ്‌ലെക്‌സിബിള്‍ ടൈമിംഗ്’ ഏര്‍പ്പെടുത്തുന്നത് […]
Read more

പെട്രോളിൽ എത്ര എഥനോൾ?; കേരളത്തിൽ പരിശോധന ആരംഭിച്ചു; ഫലം 10 ദിവസത്തിനകം

തിരുവനന്തപുരം: പെട്രോളിലെ എഥനോള്‍ അളവ് കൂടുതലാണെന്ന അരോപണങ്ങൾക്ക് പിന്നാലെ അളവ് സ്ഥിരീകരിക്കാനുള്ള പരിശോധന ആരംഭിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ അഞ്ച് പ്രമുഖ പെട്രോള്‍ പമ്പുകളില്‍നിന്നാണ് സാംപിള്‍ ശേഖരിക്കുന്നത്. തിരുവനന്തപുരത്ത് വഴയില ഐഒസി പമ്പ്, കടവിയാര്‍ ബിപിസില്‍ പമ്പ് എന്നിവിടങ്ങളില്‍നിന്നാണ് സാംപിള്‍ ശേഖരിച്ചത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ കണ്ണോത്തും ചാല്‍ എന്ന സ്ഥലത്ത് കണ്ണൂര്‍ കോഴിക്കോട് ദേശീയപാതയില്‍ പ്രവര്‍ത്തിക്കുന്ന പമ്പില്‍നിന്നും കോഴിക്കോട് എന്‍ജിഒ ക്വാര്‍ട്ടേഴ്സിനു സമീപത്തെ ഐഒസി പമ്പില്‍നിന്നും സാംപിള്‍ എടുത്തു. 10 ദിവസത്തിനകം പരിശോധനാഫലം […]
Read more

ഇലക്ട്രിക് കരുത്തിൽ പുതിയ മെഴ്സിഡസ് ബെൻസ് ജിഎൽസി

കൊച്ചി: മെഴ്‌സിഡസ് ബെൻസിൻ്റെ പുതിയ ഇലക്ട്രിക് ജിഎൽസി എസ്‌യുവി പുറത്തിറക്കി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി സുനേത്ര പവാറും ചേർന്നാണ് ആദ്യമായി ഇന്ത്യയിൽ നിർമിച്ച ഇലക്ട്രിക് ജിഎൽസി എസ്‌യുവി പുറത്തിറക്കിയത്. പൂനെയിലെ ചക്കാനിലുള്ള അത്യാധുനിക നിർമ്മാണ കേന്ദ്രത്തിൽ പുതിയ ഇലക്ട്രിക് ജിഎൽസി എസ്‌യുവിയുടെ പ്രാദേശിക ഉൽപ്പാദനത്തിനും കമ്പനി ഔദ്യോഗികമായി തുടക്കം കുറിച്ചു. മെഴ്‌സിഡസ് ബെൻസ് എജിയുടെ സൂപ്പർവൈസറി ബോർഡ് ചെയർമാൻ മാർട്ടിൻ ബ്രൂഡർമുള്ളർ, ബോർഡ് ഓഫ് മാനേജ്‌മെന്റ് ചെയർമാൻ ഒല കല്ലേനിയസ്, ചീഫ് ടെക്‌നോളജി ഓഫീസറും […]
Read more

മണിക്കൂറിൽ 280 കി.മീ സ്പീഡ്, ഇന്ത്യയുടെ സ്വന്തം സാങ്കേതിക വിദ്യ, കൂടുതൽ ല​ഗേജ് സ്പേസ്, വൈഫൈ…. കൂകിപ്പായാനൊരുങ്ങി ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ

അടിസ്ഥാനസൗകര്യ വികസന സുപ്രധാന കുതിപ്പുമായി ഇന്ത്യ. ചൈനയിലും ജപ്പാനിലും യൂറോപ്യൻ രാജ്യങ്ങളിലുമെല്ലാം കണ്ട് കണ്ണ് മിഴിച്ചിരുന്ന കാലം കഴിഞ്ഞു, ഇന്ത്യൻ മണ്ണിലൂടേയും ഇനി ബുള്ളറ്റ് ട്രെയിനുകൾ കുതിച്ച് പായും. മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ കോറിഡോറില്‍ രാജ്യത്തെ ആദ്യത്തെ ഹൈ-സ്പീഡ് ‘ബുള്ളറ്റ് ട്രെയിന്‍’ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. ബംഗളൂരുവിലെ ബിഇഎംഎല്‍ ആദിത്യ പ്ലാന്റിലാണ് ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. വിദേശ സാങ്കേതികവിദ്യകള്‍ ആശ്രയിക്കാതെ പൂര്‍ണ്ണമായും തദ്ദേശീയമായാണ് ഇത് നിര്‍മ്മിക്കുന്നത് എന്നതും രാജ്യത്തിന് അഭിമാനിക്കാവുന്ന കാര്യമാണ്. വിദേശ സാങ്കേതികവിദ്യയെമാത്രം ആശ്രയിക്കുന്ന രീതിയിൽനിന്ന് […]
Read more

ലഹരി ഉപയോ​ഗിച്ച് വാഹനമോടിച്ചാൽ പ്രശ്നങ്ങൾ ഇതാണ്; കുറിപ്പുമായി MVD

തിരുവനന്തപുരം: മദ്യപിച്ചോ മറ്റ് ലഹരിവസ്തുക്കള്‍ ഉപയോഗിച്ചോ വാഹനം ഓടിക്കുന്നത് ഡ്രൈവറെ മാത്രമല്ല, നിരത്തിലൂടെ പോകുന്ന നിരപരാധികളായ മറ്റ് മനുഷ്യരെയും കൂടിയാണ് അപകടത്തിലേക്ക് തള്ളിയിടുന്നതെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ‘ഞാന്‍ സുരക്ഷിതനാണ്’ എന്ന ഡ്രൈവറുടെ തെറ്റായ ആത്മവിശ്വാസം പല കുടുംബങ്ങളുടെയും വെളിച്ചം കെടുത്താന്‍ കാരണമായേക്കാമെന്നും മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു. എന്തുകൊണ്ട് ലഹരി ഉപയോഗിച്ചുകൊണുള്ള ഡ്രൈവിങ് അതീവ അപകടകരമാകുന്നു? 1.ലഹരി തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുന്നു. പെട്ടെന്ന് ഒരു തീരുമാനം എടുക്കാനുള്ള കഴിവും റോഡിലെ സാഹചര്യങ്ങള്‍ വിലയിരുത്താനുള്ള കഴിവും […]
Read more

ഹൈവേയില്‍ വാഹനം ബ്രേക്ഡൗണായാല്‍ എന്തു ചെയ്യണം?; വിവരിച്ച് മോട്ടോര്‍ വാഹന വകുപ്പ്

ഹൈവേയില്‍ വാഹനം ബ്രേക്ഡൗണ്‍ ആയാല്‍ എന്തു ചെയ്യണമെന്നത് പലര്‍ക്കുമുള്ള സംശയമാണ്. ഉയര്‍ന്ന വേഗത്തില്‍ വാഹനങ്ങള്‍ക്ക് കടന്നുപോകേണ്ട ഹൈവേയില്‍ വാഹനം അലക്ഷ്യമായി നിര്‍ത്തിയിടുന്നത് അത്യന്തം അപകടകരമായ പ്രവൃത്തിയാണ്. അത് ചിലപ്പോള്‍ ദുരന്തത്തിന് വരെ കാരണമായേക്കാം. അതുകൊണ്ട് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് റെഗുലേഷനില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള കാര്യങ്ങള്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയാണ് MVD. വാഹനം എത്രയും വേഗം ക്യാരിയേജ് വേയില്‍ നിന്ന് മാറ്റുകയാണ് പ്രധാനം. ഹസാര്‍ഡ് വാണിംഗ് ലാമ്പ് ഓണ്‍ ചെയ്യണം. വാഹനത്തിന്റെ 50 മീറ്റര്‍ പിറകിലായി റിഫ്‌ലെക്റ്റീവ് […]
Read more

വില്ലൻ മനോഭാവമോ പണമോ അതോ ഡ്രൈവിങ് സംസ്കാരത്തിന്റെ കുറവോ? ശ്രദ്ധിച്ചില്ലെങ്കിൽ ഇനിയും സുഹൈലുമാർ ഉണ്ടാകും, ജീവനുകൾ പൊലിയും

സംസ്ഥാനത്തെ റോഡ് സുരക്ഷാ സംവിധാനങ്ങളുടെ സമ്പൂർണ്ണ പരാജയവും നിയമവ്യവസ്ഥയിലെ ഗുരുതരമായ വീഴ്ചകളുമാണ് നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ദാരുണമായ വാഹനാപകടം ഒരിക്കൽക്കൂടി തുറന്നുകാട്ടുന്നത്. ഇത്തരം വലിയ അപകടങ്ങൾ നടക്കുമ്പോൾ അധികൃതർ ശക്തമായ നടപടികൾ പ്രഖ്യാപിക്കുകയും പിന്നീട് പ്രശ്നത്തിന്റെ ചൂടാറുമ്പോൾ എല്ലാം പഴയപടിയാകുകയും ചെയ്യുന്ന പതിവ് ശൈലിയാണ് നമ്മുടെ ഗതാഗത മേഖലയിൽ നിലവിലുള്ളത്. സാങ്കേതികവിദ്യ ഒരുപാട് വളർന്നിട്ടും എയർപോർട്ട് റോഡ് പോലെയുള്ള അതീവ സുരക്ഷാ മേഖലകളിൽ പോലും അടിസ്ഥാനപരമായ മേൽനോട്ടങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന എൻ.രാമചന്ദ്രൻ ഉൾപ്പെടെയുള്ളവർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix