Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Automobile

‘ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇനി ഇന്ധനം നൽകേണ്ട’; പദ്ധതി തയ്യാറാക്കാന്‍ സുപ്രീം കോടതി

ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇനി മുതൽ ഇന്ധനവും നൽകേണ്ടതില്ലെന്ന നിരീക്ഷണവുമായി സുപ്രീം കോടതി. ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിഷേധിക്കുന്ന പൈലറ്റ് പദ്ധതിക്ക് രൂപം നല്‍കാന്‍ സുപ്രീം കോടതി കേന്ദ്രത്തിനും ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, പി കെ മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിര്‍ദേശം. വാഹനങ്ങളുടെ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് കാലയളവ് വര്‍ധിപ്പിച്ച് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങളുണ്ടാക്കുന്ന […]
Read more

യുഎഇയിൽ ഇന്ധന വില കൂട്ടി; പ്രവാസികൾക്ക് ജീവിതച്ചെലവും കൂടും

ദുബായ്: യുഎഇയിൽ ഓഗസ്റ്റ് മാസത്തേക്കുള്ള ഇന്ധനവില വർധിപ്പിച്ച് യുഎഇ ഇന്ധനവില നിർണയ സമിതി. വെള്ളിയാഴ്ച പുറത്തിറക്കിയ പുതിയ നിരക്കുകൾ പ്രകാരം പെട്രോളിനും ഡീസലിനും ലിറ്ററിന് 20 ഫിൽസ് വീതമാണ് കൂടിയിരിക്കുന്നത്. പുതിയ നിരക്കനുസരിച്ച് സൂപ്പർ 98 പെട്രോളിന്റെ വില ലിറ്ററിന് 3.60 ദിർഹം ആയി. ജൂലൈയിൽ ഇത് 3.40 ദിർഹം ആയിരുന്നു. സ്പെഷ്യൽ 95 പെട്രോളിന്റെ വില 3.29 ദിർഹത്തിൽ നിന്ന് 3.49 ദിർഹമായി ഉയർന്നു. അതേസമയം, ഇ-പ്ലസ് 91 പെട്രോളിന്റെ വില 3.21 ദിർഹത്തിൽ നിന്ന് […]
Read more

പ്രധാൻ വീണു, അടുത്തത് ​ഗഡ്കരി; സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി എഥനോൾ ജനതാ പാർട്ടി, എന്താണ് ഇവരുടെ ആവശ്യം?

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ രാജ്യതലസ്ഥാനത്തെ പ്രകമ്പനം കൊള്ളിച്ച ജെൻസി പ്രതിഷേധത്തിന് പിന്നാലെ കേന്ദ്രസർക്കാരിന് പുതിയ തലവേദനയായി ഇ-20 ജനതാ പാർട്ടിയുടെ ഉദയം. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ച ‘കോക്ക്‌റോച്ച് ജനതാ പാർട്ടി’ യുവജന പ്രസ്ഥാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപം കൊണ്ടിരിക്കുന്ന ഇജെപിയുടെ ലക്ഷ്യം കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരിയാണ്. കേന്ദ്രസർക്കാർ നിർബന്ധമാക്കിയ ഇ20 എഥനോൾ മിശ്രിതത്തിന് പകരം 100% ശുദ്ധമായ പെട്രോൾ തിരഞ്ഞെടുക്കാൻ ജനങ്ങളെ അനുവദിക്കുക എന്നത് മാത്രമാണ് ഇവരുടെ ഏക ആവശ്യം. എഥനോൾ […]
Read more

മെഴ്‌സിഡസ് ബെൻസിൻറെ എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ ഇന്ത്യയിൽ അവതരിപ്പിച്ചു

കൊച്ചി: ആഡംബര കാർ നിർമാതാക്കളായ മെഴ്‌സിഡസ് ബെൻസിൻ്റെ പ്ലഗ്-ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യയോടുകൂടിയ പുതിയ മെഴ്‌സിഡസ് എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു. എ-ക്ലാസ് ശ്രേണിയിലെ ആദ്യ ഇലക്ട്രിഫൈഡ് എഎംജി മോഡലായ ഈ വാഹനം എഎംജിയുടെ ഉയർന്ന പ്രകടനശേഷിയും പ്ലഗ്-ഇൻ ഹൈബ്രിഡിന്റെ കാര്യക്ഷമതയും ഒരുപോലെ നൽകും. ത്രീ ലിറ്റർ ഇൻ ലൈൻ സിക്സ് സിലിണ്ടർ ടർബോ പെട്രോൾ എൻജിനും 120 കിലോവാട്ട് വൈദ്യുത മോട്ടോറും സംയോജിപ്പിച്ചാണ് എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ പ്രവർത്തിക്കുന്നത്. […]
Read more

കിൽ ദി പെട്രോൾ ബിൽ പദ്ധതിയുമായി അൾട്രാവയലറ്റ്; പുതിയ ഇവി വാങ്ങുമ്പോൾ ക്യാഷ്ബാക്ക്

കൊച്ചി: പെട്രോൾ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇലക്ട്രിക് വാഹനങ്ങൾ എളുപ്പത്തിൽ സ്വന്തമാക്കാൻ പുതിയ പദ്ധതിയുമായി പ്രമുഖ ഇവി ബ്രാൻഡായ അൾട്രാവയലറ്റ്. കിൽ ദി പെട്രോൾ ബിൽ എന്ന പുതിയ പദ്ധതിയിലൂടെ രാജ്യത്തുടനീളമുള്ള ഇരുചക്ര വാഹന ഉപഭോക്താക്കൾക്ക് ആകർഷകമായ ആനുകൂല്യങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഈ പദ്ധതി പ്രകാരം അൾട്രാവയലറ്റ് എഫ്77 അല്ലെങ്കിൽ എക്സ്-47 മോഡലുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് തങ്ങളുടെ പഴയ ഇരുചക്ര വാഹനത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ സഞ്ചരിച്ച കിലോമീറ്ററുകൾക്ക് തുല്യമായ തുക ക്യാഷ്ബാക്കായി ലഭിക്കും. […]
Read more

E20 പെട്രോൾ; മൈലേജ് കുറയുന്നതിന് തെളിവുണ്ടോയെന്ന് കേന്ദ്രം, ബൈക്കുകൾക്ക് പണി കിട്ടുമോ? മെക്കാനിക്കുകളും വാഹന നിർമ്മാതാക്കളും പറയുന്നത് ഇങ്ങനെ

E20 പെട്രോൾ നിങ്ങളുടെ ബൈക്കിനെ കേടുവരുത്തുമോ? ഇത് മൂലം വാഹനങ്ങളുടെ മൈലേജിൽ കുറവ് വരുമോ? കുറച്ച് മാസങ്ങളായി ഇന്ത്യൻ വാഹനലോകത്ത് ഏറ്റവുമധികം ചർച്ചയായിരിക്കുന്ന വിഷയമാണിത്. ഇതിന്റെ പേരിൽ പലപ്പോഴും കേന്ദ്രവും ജനങ്ങളും നേരിട്ട് ഏറ്റുമുട്ടുന്ന സന്ദർഭങ്ങളുമുണ്ടായി. എഥനോൾ കലർന്ന പെട്രോൾ അടിച്ചതോടെ വണ്ടിയുടെ മൈലേജ് വലിയ രീതിയിൽ കുറഞ്ഞെന്നും ടാങ്ക് കേടായെന്നും പറഞ്ഞ് ധാരാളം ആളുകളാണ് പരാതിയുമായി സോഷ്യൽ മീഡിയയിൽ രം​ഗത്തെത്തിയത്? ഇതിലെല്ലാം എന്തെങ്കിലും യാഥാർത്ഥ്യമുണ്ടോ? എന്താണ് വിഷയത്തിൽ കേന്ദ്രവും രാജ്യത്തെ പ്രമുഖ വാ​ഹന നിർമ്മാതാക്കളും പറയുന്നത്? […]
Read more

കേരളത്തിന് പുറത്തുള്ളവർക്ക് ആശ്വസിക്കാം; വാഹനങ്ങൾ ഇനി സംസ്ഥാനം മാറി ഉപയോ​ഗിക്കാം, നിയമം മാറുന്നു

മറ്റ് സംസ്ഥാനങ്ങളിലേക്ക് ജോലി സംബന്ധമായി മാറേണ്ടി വരുന്നവർക്കും കരാർ ജീവനക്കാർക്കും വലിയ ആശ്വാസമേകുന്ന ഒരു സുപ്രധാന തീരുമാനവുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയിലെ മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ സാഹചര്യങ്ങൾ കണക്കിലെടുത്ത് പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ മോട്ടോർ വാഹന നിയമങ്ങൾ ലളിതമാക്കുകയാണ് ഈ നീക്കത്തിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. പുതിയ ഇളവുകളും ലക്ഷ്യങ്ങളും ഏതൊക്കെയെന്ന് നോക്കാം. നിലവിലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 47 പ്രകാരം, ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനം മറ്റൊരു സംസ്ഥാനത്ത് […]
Read more

പെട്രോളിൽ എഥനോൾ ചേർത്തു, ഇനി ഡീസലിൽ ഐസോബ്യൂട്ടനോൾ; പ്രഖ്യാപനവുമായി ​ഗഡ്കരി

ന്യൂഡല്‍ഹി: പെട്രോൾ-എഥനോൾ മിക്സിന് പിന്നാലെ ബയോഫ്യൂവല്‍ മാറ്റത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങി ഇന്ത്യ. ഡീസലില്‍ 15 ശതമാനം ഐസോബ്യൂട്ടനോള്‍ ചേര്‍ക്കനാണ് രാജ്യം ഒരുങ്ങുന്നത്. ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് പ്രഖ്യാപനം നടത്തിയത്. ഫോസില്‍ ഇന്ധനങ്ങളുടെ ഇറക്കുമതി ചെലവ് കുറക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കമെന്ന് ഗഡ്കരി പറഞ്ഞു. എഥനോള്‍ ഡീസലില്‍ നേരിട്ട് ചേര്‍ക്കാനാവില്ല. ഇതിന് പകരമായി ഐസോബ്യൂട്ടനോള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കും. 15 ശതമാനം ഐസോബ്യൂട്ടനോള്‍ ഡീസലില്‍ ചേര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. ഊര്‍ജസ്വയംപര്യപ്തത കൈവരിക്കുന്നതില്‍ ഇത് […]
Read more

കുപ്പിയിലും കന്നാസിലും കിട്ടാത്ത പെട്രോൾ; വഴിയിൽ കുടുങ്ങുന്ന സാധാരണക്കാർ എന്തുചെയ്യും?

വാഹനങ്ങളിൽ ഇന്ധനം തീർന്ന് വഴിയിൽ കുടുങ്ങുന്നവർക്ക് ആശ്വാസമായിരുന്ന കുപ്പികളിലും സാധാരണ കന്നാസുകളിലും പെട്രോളും ഡീസലും നൽകുന്ന രീതി പല പെട്രോൾ പമ്പുകളും നിർത്തലാക്കിയതോടെ യാത്രക്കാർ കടുത്ത പ്രതിസന്ധിയിലാണ്. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിനൊപ്പം, അടുത്തിടെ കേന്ദ്ര പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ മോട്ടോർ സ്പിരിറ്റ് ആൻഡ് ഹൈ സ്പീഡ് ഡീസൽ ഓർഡർ, 2026 പ്രകാരമുള്ള പുതിയ നിയമങ്ങളും കൂടിയായതോടെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമായി. സുരക്ഷാ മാനദണ്ഡങ്ങളും നിയമനിർദേശങ്ങളും കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നതെങ്കിലും അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ […]
Read more

വാഹനാപകടങ്ങളിൽ പെടുന്നവർക്ക് ഒന്നര ലക്ഷം രൂപ വരെ; ‘PM റാഹത്ത്’ പദ്ധതി കേരളത്തില്‍ നടപ്പാക്കും

തിരുവനന്തപുരം: റോഡപകടങ്ങളില്‍ പെടുന്നവർക്ക് ഉടനടി പണരഹിത ചികിത്സ ഉറപ്പാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ‘പി എം റാഹത്ത്’ കേരളത്തില്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. വാഹനാപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ഒന്നര ലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭ്യമാക്കുന്ന പദ്ധതിയാണിത്. ആശുപത്രികളില്‍ ഏഴു ദിവസം വരെ ചികിത്സ ലഭ്യമാകും. ഒന്നര ലക്ഷം രൂപയുടെ സഹായം പര്യാപ്തമല്ലെന്നും തുക വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാതെ പിടിച്ചു വച്ചിരിക്കുകയായിരുന്നു. വാഹനാപകടമാണെന്ന് സ്ഥിരീകരിച്ച് പൊലീസും ആശുപത്രി അധികൃതരും റിപ്പോര്‍ട്ട് നല്‍കിയാല്‍ തുക […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix