Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Automobile

5 ലക്ഷത്തിന് ലേലം വിളിച്ച് ഷോ, ഇനി പണം കൊടുത്തിട്ട് പോയാല്‍ മതിയെന്ന് ഹൈക്കോടതിയും

കൊച്ചി: ഫാന്‍സി വാഹന നമ്പര്‍ ലേലങ്ങളില്‍ ഉയര്‍ന്ന തുക വിളിച്ചശേഷം ലേലത്തില്‍ നിന്നും പിന്മാറുന്നവര്‍ക്ക് പണികൊടുക്കാന്‍ ഹൈക്കോടതിയും മോട്ടോര്‍ വാഹനവകുപ്പും. വിളിച്ചെടുത്ത വാഹന നമ്പര്‍ സ്വീകരിച്ചാലും ഇല്ലെങ്കിലും ലേലത്തില്‍ പറഞ്ഞുറപ്പിച്ച തുക അടക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൂടുതല്‍ ഡിമാന്റുള്ള ഫാന്‍സി നമ്പറുകളുടെ ലേലത്തിന് വന്ന് വലിയ തുക വിളിച്ച് ഉറപ്പിച്ച ശേഷം പിന്മാറുന്നവര്‍ കാരണം സര്‍ക്കാരിന് വരുമാന നഷ്ടമുണ്ടാകുന്നത് പതിവാണ്. എറണാകുളത്ത് കഴിഞ്ഞ ദിവസം ഫാന്‍സി നമ്പറിന് വേണ്ടി അഞ്ചു ലക്ഷം രൂപ ലേലം വിളിക്കുകയും രണ്ട് […]
Read more

ഇരുചക്ര വാഹന വിപണിയിൽ ഹീറോ സ്പ്ലെൻഡർ വീണ്ടും മുന്നിൽ

രാജ്യത്തെ ഇരുചക്ര വാഹന വിപണിയിൽ സ്കൂട്ടർ വിഭാഗത്തിൽ മത്സരം ശക്തമായിരിക്കുമ്പോഴും, മോട്ടോർസൈക്കിൾ വിഭാഗം ഇപ്പോഴും ആധിപത്യം പുലർത്തുന്നു. എന്നാൽ ഇലക്ട്രിക് വാഹനങ്ങളിൽ സ്കൂട്ടറുകളാണ് മുന്നിലുള്ളത്. അതേസമയം, വർഷങ്ങളായി ജനപ്രിയത നിലനിർത്തുന്ന ചില മോട്ടോർസൈക്കിൾ മോഡലുകൾ മാസങ്ങളോളം ലക്ഷക്കണക്കിന് യൂണിറ്റുകൾ വിറ്റഴിക്കുന്നുണ്ട്. ഈ വിഭാഗത്തിൽ ഹീറോ സ്പ്ലെൻഡർ വീണ്ടും മുന്നിലാണ്. 2026 മാർച്ചിൽ 31 ദിവസത്തിനിടെ ഹീറോ സ്പ്ലെൻഡർ 3.32 ലക്ഷം യൂണിറ്റുകൾക്ക് മുകളിൽ വിറ്റഴിച്ചു. ഹോണ്ട ഷൈൻ, ബജാജ് പൾസർ എന്നിവയും ഓരോന്നും ഒരു ലക്ഷം യൂണിറ്റുകൾക്ക് […]
Read more

ഡിമാന്‍ഡ് കുറഞ്ഞു; ഇഗ്നിസ് നിര്‍ത്താനൊരുങ്ങി മാരുതി സുസൂക്കി

ന്യൂഡല്‍ഹി: പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ഇഗ്‌നിസ് നിര്‍ത്തിയതായി റിപ്പോര്‍ട്ട്. കുറച്ച് നാളുകളായുള്ള കുറഞ്ഞ വില്‍പനയും ഡിമാന്‍ഡിലെ ഇടിവുമാണ് ഇതിന് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ റിപ്പോര്‍ട്ടുകളോട് കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇഗ്‌നിസിന്റെ ഉല്‍പ്പാദനം ഒരു മാസത്തിലേറെയായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കൂടാതെ ബുക്കിങ്ങും അവസാനിപ്പിച്ചിട്ടുണ്ട് എന്നെല്ലാം റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെങ്കിലും മാരുതിയുടെ വെബ്‌സൈറ്റില്‍ ഇപ്പോഴും ബുക്കിങ് ലഭ്യമാണ്. 2017ല്‍ പുറത്തിറങ്ങിയ ഈ പ്രീമിയം അര്‍ബന്‍ കോംപാക്റ്റ് ഹാച്ച്ബാക്കിന് 4.59 ലക്ഷം രൂപ മുതല്‍ 7.80 ലക്ഷം […]
Read more

മൊബൈൽ ഫോണുകൾക്ക് വിലകൂട്ടാൻ സാംസങും ആപ്പിളും

പുതിയ സ്മാർട്ട്‌ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് നിരാശ നൽകിക്കൊണ്ട് വിപണിയിൽ മൊബൈൽ ഫോണുകളുടെ വില കുത്തനെ വർധിക്കുന്നു. ഏപ്രിൽ അവസാനത്തോടെ രാജ്യത്തെ പ്രമുഖ ബ്രാൻഡുകളെല്ലാം തങ്ങളുടെ ഹാൻഡ്‌സെറ്റുകൾക്ക് വലിയ തോതിൽ വില വർധിപ്പിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആഗോളതലത്തിൽ നേരിടുന്ന സെമി കണ്ടക്ടർ ചിപ്പുകളുടെ ദൗർലഭ്യവും വിദേശ നാണയ വിനിമയ നിരക്കിലുണ്ടാകുന്ന വലിയ വ്യതിയാനങ്ങളുമാണ് സാധാരണക്കാരന്റെ പോക്കറ്റ് ചോർത്തുന്ന ഈ പെട്ടെന്നുള്ള വിലക്കയറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങളായി വിപണി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ​ഓൾ ഇന്ത്യ മൊബൈൽ റീട്ടെയിലേഴ്സ് അസോസിയേഷൻ പുറത്തുവിട്ട […]
Read more

എക്കാലത്തേയും മികച്ച വിൽപ്പനയുമായി മെഴ്‌സിഡസ് ബെൻസ്; അത്യാഡംബര വിഭാഗത്തിൽ 16 ശതമാനം വളർച്ച

കൊച്ചി: രാജ്യത്തെ മുൻനിര ആഡംബര കാർ നിർമാതാക്കളായ മെഴ്സിഡസ് ബെൻസ് കഴിഞ്ഞ സാമ്പത്തിക വർഷം 19,363 കാറുകൾ വിറ്റു. എക്കാലത്തേയും ഉയർന്ന വിൽപനയാണിത്. മുൻ വർഷം ഇത് 18,928 ആയിരുന്നു. 2026 ജനുവരി മുതൽ മാർച്ച് വരെയുള്ള ത്രൈമാസത്തിൽ 5131 കാറുകളാണ് വിറ്റഴിച്ചത്. മുൻ വർഷത്തെ ഇതേ കാലയളവിനേക്കാൾ ഏഴു ശതമാനം കൂടുതലാണിത്. ടോപ് എൻഡ് ലക്ഷ്വറി കാറുകളുടെ വിപണിയിൽ 16 ശതമാനം വളർച്ചയും കൈവരിച്ചു. എസ് ക്ലാസ്, മെയ്ബാക്ക്, ഇക്യൂഎസ് എസ്‌യുവി, എഎംജി മോഡലുകളിലാണ് ഈ […]
Read more

മഹീന്ദ്രയും വില കൂട്ടുന്നു; വാഹനപ്രേമികള്‍ക്ക് തിരിച്ചടി

കാറുകളുടെ വില കൂട്ടാനൊരുങ്ങി മഹീന്ദ്രയും. എസ്യുവി, കൊമേഴ്സ്യല്‍ വെഹിക്കിള്‍സ് എന്നിവയുടെ വിലയാണ് വര്‍ധിപ്പിക്കുന്നത്. നിലവിലെ വിലയില്‍ 2.5 ശതമാനം വരെ വര്‍ധനവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ മോഡലുകള്‍ക്ക് ശരാശരി 1.6 ശതമാനം വില വര്‍ധനയുണ്ടാകും. പുതുക്കിയ നിരക്കുകള്‍ ഏപ്രില്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഉല്‍പാദന ചെലവിലുണ്ടായ വര്‍ധനയാണ് വില കൂട്ടാന്‍ കാരണമായി കമ്പനി അറിയിക്കുന്നത്. 13 മോഡലുകളില്‍ 12 എണ്ണത്തിനും വില കൂടും. അടുത്തിടെ പുറത്തിറക്കിയ മഹീന്ദ്ര XUV 7XO മോഡലിനെ താല്‍ക്കാലികമായി ഒഴിവാക്കിയിട്ടുണ്ട്. ഈ […]
Read more

ആദ്യ അന്താരാഷ്ട്ര സീസണ്‍ വിജയകരമായി പൂര്‍ത്തിയാക്കി ടിവിഎസ് എആര്‍ഇ ജിപി

കൊച്ചി: ടിവിഎസ് അപ്പാച്ചെ റേസിംഗ് എക്‌സ്പീരിയന്‍സ് (എആര്‍ഇ) ജിപി ഇന്റര്‍നാഷണല്‍ 2025-26ന്റെ ആദ്യ അന്താരാഷ്ട്ര സീസണ്‍ വിജയകരമായി പൂര്‍ത്തിയാക്കി ടിവിഎസ് റേസിങ്. നാല് പതിറ്റാണ്ടിലധികം നീളുന്ന റേസിങ് മികവിന്റെ കരുത്തിലായിരുന്നു ഉപഭോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കുന്ന പ്രീമിയം റേസിങ് പ്ലാറ്റ്‌ഫോമായി രൂപപ്പെടുത്തിയ ടിവിഎസ് എആര്‍ഇ ജിപിയുടെ പ്രഥമ അന്താരാഷ്ട്ര സീസണിന്റെ പൂര്‍ത്തീകരണം. റേസിങ് അഭിനിവേശമുള്ള ടിവിഎസ് അപ്പാച്ചെ ഉടമകള്‍ക്ക് സുരക്ഷിതവും പ്രൊഫഷണലുമായ ഒരു അന്തരീക്ഷത്തില്‍ റേസിങ് അനുഭവിക്കാന്‍ അവസരമൊരുക്കുന്നതിലൂടെ മോട്ടോര്‍സ്‌പോര്‍ട്‌സിനെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടിവിഎസ് എആര്‍ഇ […]
Read more

നിര്‍മ്മാണ ചെലവ് കൂടി; കാറുകളുടെ വില കൂട്ടി ടാറ്റ

മുംബൈ: കാറുകളുടെ വില വര്‍ധിപ്പിച്ച് പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. ഏപ്രില്‍ ഒന്നിന് പുതിയ വില പ്രാബല്യത്തില്‍ വന്നു. നിര്‍മ്മാണ ചെലവ് വര്‍ധിച്ച പശ്ചാത്തലത്തിലാണ് കാറുകളുടെ വില പരിഷ്‌കരിക്കാന്‍ തീരുമാനിച്ചതെന്ന് കമ്പനി അറിയിച്ചു. പെട്രോള്‍ എന്‍ജിന്‍ വാഹനങ്ങളുടെ ശരാശരി വില വര്‍ധന ഏകദേശം 0.5 ശതമാനം ആയിരിക്കും. ടിയാഗോ, ടിഗോര്‍, ആള്‍ട്രോസ്, പഞ്ച്, നെക്‌സോണ്‍, ഹാരിയര്‍, സഫാരി എന്നിവയ്‌ക്കെല്ലാം വില കൂടും. അസംസ്‌കൃത വസ്തുക്കളുടെയും പ്രവര്‍ത്തന ചെലവിന്റെയും വര്‍ധനയുടെ ആഘാതം കൈകാര്യം ചെയ്യുന്നതിന് വില പരിഷ്‌ക്കരണം […]
Read more

പ്രീമിയം വര്‍ധിച്ചു, അടുത്തത് സാധാരണ പെട്രോള്‍; നെഞ്ചിടിപ്പോടെ ജനം

പശ്ചിമേഷ്യയിലെ യുദ്ധത്തിന് പിന്നാലെ ഉടലെടുത്തത് സമാനതകളില്ലാത്ത ഊര്‍ജപ്രതിസന്ധിയാണ്. പാചകവാതകം ഇല്ലാതെ രാജ്യത്തെ ഹോട്ടലുകളില്‍ പകുതിയും പൂട്ടിപ്പോയി. ഒരു ദുരിതം കണ്ട് അമ്പരന്നിരിക്കുന്ന ജനങ്ങള്‍ക്ക് മുന്നിലേക്കാണ് കഴിഞ്ഞ ദിവസം ഇന്ധന വില വര്‍ധനയുടെ രൂപത്തില്‍ അടുത്ത ഷോക്ക് എത്തിയത്. ഊര്‍ജപ്രതിസന്ധിക്കിടെ രാജ്യത്തെ പ്രീമിയം പെട്രോള്‍ വില ലീറ്ററിനു 2 രൂപയിലേറെയാണ് കേന്ദ്ര സര്‍ക്കാര്‍ കൂട്ടിയത്. അതിന് പിന്നാലെ ജനങ്ങളെ തുറുപ്പിച്ച് നോക്കിക്കൊണ്ട് മറ്റൊരു അപകടം പതിയിരിപ്പുണ്ട്- സാധാരണ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചേക്കുമെന്ന ആശങ്ക. നിലവില്‍ ഇതിന്റെ വില […]
Read more

അൾട്രാവയലറ്റിന്റെ എക്‌സ് 47 ക്രോസ്ഓവർ ഇലക്ട്രിക് വാഹനങ്ങളിൽ ഇനി ബാറ്ററി ഫ്ളെക്സ്

കൊച്ചി: ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ അൾട്രാവയലറ്റിന്റെ വാഹനങ്ങളിൽ ബാസ് സംവിധാനമായ ‘ബാറ്ററി ഫ്ളെക്സ്’ അവതരിപ്പിച്ചു. ഇക്കോഫി എന്ന എൻബിഎഫ്സിയുമായി ചേർന്നാണ് അൾട്രാവയലറ്റ് തങ്ങളുടെ വാഹനങ്ങൾക്കായി ബാറ്ററി അസ് എ സർവ്വീസ്- ബാസ് സംവിധാനം അവതരിപ്പിച്ചത്. ബാറ്ററി ഫ്‌ളെക്‌സ് സംവിധാനത്തിലൂടെ 2.5 ലക്ഷം രൂപ വിലയുണ്ടായിരുന്ന അൾട്രാവയലറ്റിന്റെ എക്സ്- 47 മോഡൽ 1.49 ലക്ഷം രൂപ മുതൽ സ്വന്തമാക്കാം. പ്രതിമാസം 2499 രൂപ മുതലാണ് ബാറ്ററി വാടക. ബാറ്ററിക്ക് അഞ്ച് വർഷം വാറന്റിയും ലഭിക്കും. സബ്‌സ്‌ക്രിപ്ഷൻ […]
Read more
Advertisement
WhiteswanTV Footer