Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Automobile

ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വിറ്റഴിക്കുന്ന കമ്പനിയായി ടൊയോട്ട

ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വിറ്റഴിക്കുന്ന കമ്പനിയായി ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട. കഴിഞ്ഞ വര്‍ഷം 10.8 ദശലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചതത്. ലോകത്തിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വാഹന നിര്‍മാതാവെന്ന പദവി തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ടൊയോട്ട നിലനിര്‍ത്തുന്നത്. അതേസമയം കോംപാക്റ്റ് കാര്‍ നിര്‍മ്മാതാക്കളായ ആഗോള വില്‍പ്പനയില്‍ ജാപ്പനീസ് വാഹന നിര്‍മ്മാതാവ് കഴിഞ്ഞ വര്‍ഷം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ജപ്പാനിലെ വില്‍പ്പനയില്‍ ഉണ്ടായ ഇടിവാണ് ഇതിനുകാരണം. രണ്ടാം സ്ഥാനത്തുള്ള ജര്‍മ്മന്‍ എതിരാളിയായ ഫോക്സ്വാഗണ്‍ ഗ്രൂപ്പ് വില്‍പ്പനയില്‍ 2.3 ശതമാനം […]
Read more

വാഹനമാമാങ്കത്തിന് തുടക്കം; ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഓട്ടോ എക്‌സ്‌പോയായ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്‍കരി, എച്ച്‌ഡി കുമാരസ്വാമി, പിയൂഷ് ഗോയൽ, മനോഹർ ലാൽ, ജിതൻ റാം മാഞ്ചി, ഹർദീപ് സിങ് പുരി ഓട്ടോമൊബൈൽ മേഖലയിലെ പ്രമുഖർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ഭാരത് മണ്ഡപത്തിൽ ആയിരുന്നു വാഹന മമാങ്കത്തിന് പ്രധാനമന്ത്രി തിരികൊളുത്തിയത്. ഇതിൽ വാഹനങ്ങൾ, സാങ്കേതികവിദ്യകൾ, ഘടക ഉൽപ്പന്നങ്ങൾ എന്നിവയിലുടനീളം 100 പുതിയ ലോഞ്ചുകൾ ഉൾപ്പെടെ നിരവധി മോഡലുകൾ പ്രദർശനത്തിനെത്തുമെന്ന് […]
Read more

ഡിപ്ലോസ് മാക്സ് പുറത്തിറക്കി ന്യൂമെറോസ് മോട്ടോഴ്സ് 

കൊച്ചി: തദ്ദേശീയ വൈദ്യുത വാഹനങ്ങളില്‍ വൈദഗ്ധ്യം നേടിയ ഒറിജിനല്‍ എക്വിപ്മെന്‍റ് മാനുഫാക്ച്ചറര്‍ കമ്പനിയായ ന്യൂമെറോസ് മോട്ടോഴ്സ് മള്‍ട്ടിപര്‍പ്പസ് ഇ-സ്കൂട്ടറായ ഡിപ്ലോസ് മാക്സ് അവതരിപ്പിച്ചു. ഡല്‍ഹിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2025ലാണ് പുതിയ മോഡല്‍ പുറത്തിറക്കിയത്. ഇതോടൊപ്പം ഇന്ത്യയിലെ ആദ്യത്തെ ബൈക്ക്-സ്കൂട്ടര്‍ ക്രോസ്ഓവര്‍ പ്ലാറ്റ്ഫോമും കമ്പനി അനാവരണം ചെയ്തിട്ടുണ്ട്.  ഒരു കുടുംബത്തിന് വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന തരത്തിലാണ് ഡിപ്ലോസ് മാക്സിന്‍റെ രൂപകല്‍പന. നൂതന എഞ്ചിനീയറിങ് ഉപയോഗിച്ച് നിര്‍മിച്ച ഡിപ്ലോസ് പ്ലാറ്റ്ഫോം ഇതിനകം 13.9 ദശലക്ഷത്തിലധികം കിലോമീറ്ററുകള്‍ ഉള്‍ക്കൊള്ളുന്ന വിവിധ ഭൂപ്രദേശങ്ങളില്‍ അസാധാരണമായ പ്രകടനം ഉറപ്പാക്കിയിട്ടുണ്ട്. 3- 4 മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാനാവും. 63 കിലോമീറ്റര്‍ ഉയര്‍ന്ന വേഗതക്കൊപ്പം, 140 കിലോമീറ്റര്‍ ഐഡിസി റേഞ്ചും ഡിപ്ലോസ് മാക്സ് നല്‍കുന്നു. സുരക്ഷ, വിശ്വാസ്യത, ദൃഢത എന്നീ മൂന്ന് തത്വങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഡിപ്ലോസ് മാക്സ് എത്തുന്നത്. മികച്ച സുരക്ഷക്കായി ഡ്യുവല്‍ ഡിസ്ക് ബ്രേക്കുകള്‍, എല്‍ഇഡി ലൈറ്റിങ്, തെഫ്റ്റ് അലേര്‍ട്ട്, ജിയോഫെന്‍സിങ്, വെഹിക്കിള്‍ ട്രാക്കിങ് തുടങ്ങിയ സ്മാര്‍ട്ട് ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  സുസ്ഥിരമായ ദീര്‍ഘകാല പ്രകടനം മുന്നില്‍ കണ്ടാണ് വാഹനത്തിലെ ചേസിസ്, ബാറ്ററി, മോട്ടോര്‍, കണ്‍ട്രോളര്‍ തുടങ്ങിയവ രൂപകല്‍പന ചെയ്തിരിക്കുന്നത്. കരുത്തുറ്റ ചതുരാകൃതിയിലുള്ള ചേസിസും, വീതിയേറിയ ടയറുകളും മികച്ച ഗ്രിപ്പും ദീര്‍ഘകാല ഉപയോഗവും ഉറപ്പാക്കും. 16 ഇഞ്ച് ടയറുകള്‍ ഏത് റോഡ് സാഹചര്യങ്ങളിലും മികച്ച യാത്രാ സൗകര്യം നല്‍കുന്നു. സുരക്ഷിതവും വിശ്വസനീയവും മോടിയുള്ളതുമായ ഒരു ഇന്ത്യന്‍ നിര്‍മിത വാഹനം വിതരണം ചെയ്യുന്നതിലൂടെ തങ്ങളുടെ ഉപയോക്താക്കളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് ന്യൂമെറോസ് മോട്ടോഴ്സിന്‍റെ സ്ഥാപകനും സിഇഒയുമായ ശ്രേയസ് ഷിബുലാല്‍ പറഞ്ഞു. നവീകരണത്തിനും സുരക്ഷയ്ക്കുമുള്ള തങ്ങളുടെ സമര്‍പ്പണമാണ് ഡിപ്ലോസ് പ്ലാറ്റ്ഫോം. നഗരഗതാഗതത്തിന്‍റെ ഭാവി പുനര്‍നിര്‍വചിക്കുന്നതിന് പ്രായോഗിക രൂപകല്‍പനയുമായി നൂതന സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയെ ഈ അവതരണം അടിവരയിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ചുവപ്പ്, നീല, വെളുപ്പ് എന്നീ നിറങ്ങളില്‍ ഡിപ്ലോസ് മാക്സ് ലഭ്യമാവും. നിലവില്‍14 നഗരങ്ങളിലാണ് ന്യൂമെറോസ് മോട്ടോഴ്സിന്‍റെ പ്രവര്‍ത്തനം. 2025-26 സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനത്തോടെ 170 ഡീലര്‍മാരെ ഉള്‍പ്പെടുത്താന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. പിഎം ഇ-ഡ്രൈവ് സ്കീം ഉള്‍പ്പെടെ 1,09,999 രൂപയാണ് ബെംഗളൂരു എക്സ്ഷോറൂം വില. 
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix