Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഒന്നരവയസുകാരിയുടെ സ്വർണാഭരണങ്ങൾ കവർന്നു; 45കാരി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: വീട്ടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഒന്നരവയസുകാരിയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സ്ത്രീയെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. പന്മന കൊല്ലക ദാറുൽ മുബാറിക്കിൽ ഹസീന (45) ആണ് അറസ്റ്റിലായത്.

കൊല്ലം കന്നിമൂല കിഴക്കേതിൽ സതീഷിന്റെ വീട്ടിൽ ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു മോഷണം. കുട്ടിയുടെ അമ്മ ശ്യാമ വീടിന് പുറത്തിരുന്ന് തുണി അലക്കുകയായിരുന്നു. ഈ സമയം വീട്ടിലെത്തിയ ഹസീന, തുറന്നുകിടന്ന അടുക്കള വാതിലിലൂടെ അകത്തുകയറി കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കവർന്നു.

ഒരു പവൻ തൂക്കമുള്ള അരഞ്ഞാണവും ഒൻപത് ഗ്രാം തൂക്കമുള്ള മാലയുമാണ് മോഷ്ടിച്ചത്. അടുക്കള വാതിലിലൂടെ അകത്തുകയറിയ പ്രതി മുൻവശത്തെ വാതിലിലൂടെയാണ് പുറത്തുപോയത്. തുണി അലക്കി തിരികെ എത്തിയ അമ്മ കുട്ടിയുടെ ആഭരണങ്ങൾ കാണാതായതോടെ ചവറ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് വീട്ടിലെത്തി പരിശോധന നടത്തുകയും സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. നാട്ടുകാരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

മോഷ്ടിച്ച സ്വർണം കരുനാഗപ്പള്ളിയിലെ ജ്വല്ലറിയിൽ വിറ്റ് രണ്ട് ലക്ഷം രൂപയുമായി പോകുന്നതിനിടെയാണ് ഹസീന പിടിയിലായത്. സതീഷിന്റെ കുടുംബവുമായി നേരത്തെ പരിചയമുണ്ടായിരുന്നെന്നും സ്വർണം പണയംവയ്ക്കാനെന്ന പേരിൽ വാങ്ങിയശേഷം പലതവണ നിർബന്ധിച്ചാണ് തിരികെ നൽകിയിരുന്നതെന്നും പ്രതി പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix