Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: GoldTheft

1.39 കോടി രൂപയുടെ സ്വർണാഭരണ തട്ടിപ്പ്; ആഭരണങ്ങൾ കണ്ടെത്താതെ പൊലീസ്

കോഴിക്കോട്: കോഴിക്കോട് കമ്മത്ത് ലെയ്നിലെ സ്വർണവ്യാപാരികളെ കബളിപ്പിച്ച് 1.39 കോടി രൂപ വിലവരുന്ന സ്വർണാഭരണങ്ങളുമായി മുങ്ങിയ കേസിൽ പ്രതി സഫർനാസ് പിടിയിലായെങ്കിലും മോഷണം പോയ ആഭരണങ്ങൾ ഇതുവരെ കണ്ടെത്താനായില്ല. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിവിധ സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും സ്വർണാഭരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല. സഫർനാസിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി പൊലീസ് അടുത്ത ദിവസം അപേക്ഷ നൽകും. കഴിഞ്ഞ ദിവസമാണ് സഫർനാസിനെ പൊലീസ് പിടികൂടിയത്. ആകെ 948.010 ഗ്രാം സ്വർണാഭരണങ്ങളാണ് ഇയാൾ കൈക്കലാക്കിയത്. ജ്വല്ലറി ജീവനക്കാരനായിരുന്ന സഫർനാസ്, സ്വന്തം […]
Read more

കോഴിക്കോട്ടെ ജൂവലറികളിൽനിന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ

കോഴിക്കോട്: കമ്മത്ത്‌ലെയ്‌നിലെ വിവിധ ജൂവലറികളിൽ നിന്ന് 118 പവനിലേറെ സ്വർണാഭരണങ്ങളുമായി മുങ്ങിയ ജൂവലറിക്കാരൻ പിടിയിൽ. കോഴിക്കോട് നടക്കാവ് നാലുകുടിപ്പറമ്പിൽ സഫർനാസ് (29) ആണ് അറസ്റ്റിലായത്. മലപ്പുറം പുളിക്കൽ ചെറുകാവിലെ വാടകവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. ആഭരണങ്ങൾ എന്തുചെയ്തുവെന്ന കാര്യത്തിൽ സഫർനാസ് പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകുന്നതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. മറ്റ് വ്യാപാരികൾ വിൽക്കാൻ ഏൽപ്പിച്ച സ്വർണവുമായാണ് ജൂലൈ 28ന് സഫർനാസ് […]
Read more

വടുതലയിൽ അടച്ചിട്ട വീട്ടിൽ മോഷണം; 27 പവൻ സ്വർണവും പണവും കവർന്നു

കൊച്ചി: വടുതലയിൽ ദിവസങ്ങളായി അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം. 27 പവൻ സ്വർണാഭരണങ്ങളും 20,000 രൂപയും ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോയി. കർഷക റോഡിൽ ഗ്രീൻ ഗാർഡൻസിന് സമീപത്തെ ‘ലോർഡ്സ് കോട്ടേജ്’ നന്ദനം വീട്ടിലാണ് മോഷണം നടന്നത്. മെയ് 24നും ജൂൺ അഞ്ചിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസമാണ് വീട്ടുകാർ മോഷണവിവരം അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകി. ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഹാൻഡ് ബാഗിൽ നിന്നാണ് സ്വർണവും പണവും നഷ്ടമായത്. […]
Read more

പറപ്പൂരിൽ വീട് കുത്തിത്തുറന്ന് 50 പവൻ സ്വർണം കവർന്ന മൂന്ന് പേർ പിടിയിൽ

തൃശ്ശൂർ: പറപ്പൂരിൽ വീട് കുത്തിത്തുറന്ന് 50 പവൻ സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. പാണഞ്ചേരി സ്വദേശി പുളിക്കൽ വീട്ടിൽ സന്തോഷ് (44), മണലൂർ എങ്ങണ്ടിവീട്ടിൽ സജിത (46), കോതപറമ്പ് കാരിയെഴുത്ത് വീട്ടിൽ അഖില (35) എന്നിവരാണ് പിടിയിലായത്. പേരാമംഗലം പൊലീസും തൃശ്ശൂർ സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സാഗോക് ടീമും അസിസ്റ്റന്റ് പൊലീസ് കമ്മിഷണറുടെ പ്രത്യേക സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഞായറാഴ്ച പുലർച്ചെയാണ് മോഷണക്കേസിലെ പ്രധാന പ്രതിയായ സന്തോഷിനെ വലപ്പാട് ബീച്ച് പരിസരത്തുനിന്ന് […]
Read more

കോട്ടയത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം; 23 പവൻ സ്വർണം കവർന്നു

കോട്ടയം: വീട്ടുകാർ പുറത്തുപോയ സമയത്ത് വീട് കുത്തിത്തുറന്ന് വൻ സ്വർണക്കവർച്ച. പൂത്തിളപ്പ് സ്വദേശി എബ്രഹാമിന്റെ വീട്ടിലാണ് പട്ടാപ്പകൽ മോഷണം നടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 23 പവൻ സ്വർണാഭരണങ്ങളാണ് മോഷ്ടാക്കൾ കവർന്നത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. വീട്ടുകാർ പുറത്തുപോയ സമയം നോക്കിയാണ് മോഷ്ടാക്കൾ വീടിനുള്ളിൽ കടന്നതെന്നാണ് പ്രാഥമിക നിഗമനം. വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മുൻവാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി വീട്ടുകാർ മനസ്സിലാക്കിയത്. കുട്ടികളുടെ ആഭരണങ്ങളും മോഷണം പോയവയിൽ ഉൾപ്പെടുന്നു. […]
Read more

സ്വർണാഭരണ നിർമാണശാലയിൽ നിന്ന് 44 പവൻ സ്വർണവുമായി മുങ്ങിയ അതിഥി തൊഴിലാളി അറസ്റ്റിൽ

കോഴിക്കോട്: ജോലി ചെയ്തിരുന്ന സ്വർണാഭരണ നിർമാണശാലയിൽ നിന്ന് 44 പവൻ സ്വർണവുമായി മുങ്ങിയ അതിഥി തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാൾ സ്വദേശിയായ സമീറിനെയാണ് പൊലീസ് പിടികൂടിയത്. പ്രതിയെ ഇയാളുടെ നാട്ടിലെത്തിയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കോഴിക്കോട് ഒളവണ്ണ ഒടുമ്പ്രയിൽ പ്രവർത്തിക്കുന്ന വി ഗോൾഡ് എന്ന സ്വർണാഭരണ നിർമാണശാലയിലെ ജീവനക്കാരനായിരുന്നു സമീർ. കഴിഞ്ഞ 25-ാം തീയതിയാണ് സ്ഥാപനത്തിൽ മോഷണം നടന്നത്. ആഭരണങ്ങൾ നിർമിക്കുന്നതിനായി സ്ഥാപന ഉടമ ഏൽപിച്ച 44 പവൻ തൂക്കം വരുന്ന സ്വർണവുമായി സമീർ […]
Read more

വൃദ്ധദമ്പതികളുടെ വീട്ടിൽ നിന്ന് 21 പവൻ സ്വർണം മോഷണം പോയി

കൊച്ചി: മട്ടാഞ്ചേരിയിൽ വൃദ്ധദമ്പതികൾ താമസിക്കുന്ന വീട്ടിൽ നിന്ന് 21 പവൻ സ്വർണം മോഷണം പോയി. നസ്രത്ത് മദർ തെരേസ റോഡ് മുട്ടത്തിപ്പറമ്പിൽ എ.വി. ജോയിയുടെ വീട്ടിൽ നിന്നാണ് സ്വർണം നഷ്ടമായത്. വീടിന്റെ മുകളിലെ നിലയിലെ ഹാളിലെ അലമാരയുടെ ഡ്രോയറിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് മോഷണം പോയത്. മേയ് 10ന് ദമ്പതികൾ വിവാഹ ആവശ്യത്തിനായി ഞാറയ്ക്കലിലേക്ക് പോയിരുന്നു. അന്ന് അലമാരയിൽ സ്വർണം ഉണ്ടായിരുന്നതായി വീട്ടുടമ പറഞ്ഞു. ഓഗസ്റ്റ് ഒന്നിന് അലമാര തുറന്ന് പരിശോധിച്ചപ്പോഴാണ് സ്വർണം കാണാനില്ലെന്ന് മനസ്സിലായത്. തുടർന്ന് തോപ്പുംപടി […]
Read more

രാമക്ഷേത്രത്തിൽ നിന്ന് കവർന്ന സ്വർണ്ണം ഉരുക്കി ‘ബിസ്കറ്റാക്കി’ മാറ്റിയെന്ന് സംശയം

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിൽ നിന്ന് കവർന്നെടുത്ത സ്വർണ ആഭരണങ്ങൾ തിരിച്ചറിയാനാകാത്ത വിധത്തിൽ ഉരുക്കി സ്വർണ ബിസ്കറ്റുകളാക്കി മാറ്റിയിരിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഇന്ത്യാ ടുഡേ ടിവി റിപ്പോർട്ട് പ്രകാരമാണ് ഈ വിവരം പുറത്തുവന്നത്. മോഷണം പോയതായി കരുതുന്ന ആഭരണങ്ങൾ ഇതുവരെ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് അന്വേഷണ സംഘം ഇത്തരമൊരു സംശയത്തിലേക്ക് എത്തിയിരിക്കുന്നത്. ആഭരണങ്ങൾ ഉരുക്കി അവയുടെ ഉറവിടം മറച്ചുവെക്കാൻ പ്രതികൾ ശ്രമിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ക്ഷേത്രത്തിലെ സ്വർണ-വെള്ളി വഴിപാടുകളുടെ സൂക്ഷിപ്പ്, രേഖപ്പെടുത്തൽ, കൈകാര്യം എന്നിവ സംബന്ധിച്ച് അന്വേഷണ സംഘം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix