Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കൊരട്ടി പള്ളിയിൽവെച്ച് കുട്ടിയുടെ സ്വർണപാദസരം മോഷ്ടിച്ചു; യുവതി പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ചാലക്കുടി കൊരട്ടി പള്ളിയിൽ കുട്ടിയുടെ കാലിൽ അണിഞ്ഞിരുന്ന സ്വർണപാദസരം മോഷ്ടിച്ച യുവതിയെ പൊലീസ് പിടികൂടി. തൃശ്ശൂർ കിള്ളന്നൂർ വില്ലേജ് തിരൂർ സ്വദേശി പല്ലൻ വീട്ടിൽ സജന (31) ആണ് പിടിയിലായത്. ഏകദേശം 75,000 രൂപ വിലവരുന്ന സ്വർണപാദസരമാണ് മോഷ്ടിച്ചത്.

ഒക്ടോബർ 11ന് വൈകിട്ട് നാലിനും നാലരയ്ക്കും ഇടയിലാണ് സംഭവം. പള്ളിയുടെ അൾത്താരയ്ക്ക് സമീപം വെച്ച് കാക്കുളിശ്ശേരി ഐരാണിക്കുളം സ്വദേശി കൊടിയൻ വീട്ടിൽ ജീന ജെറിന്റെ മകളുടെ കാലിൽ അണിഞ്ഞിരുന്ന പാദസരമാണ് മോഷണം പോയത്. സംഭവമറിഞ്ഞ ഉടൻ തൃശ്ശൂർ റൂറൽ ഷാഡോ പൊലീസ് അന്വേഷണം ആരംഭിച്ചു.

ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പ്രതിയെ സംഭവസ്ഥലത്തുനിന്ന് തന്നെ പിടികൂടുകയായിരുന്നു. വടക്കാഞ്ചേരി, വിയ്യൂർ പൊലീസ് സ്റ്റേഷൻ പരിധികളിലായി സജനയ്ക്കെതിരെ ഒൻപത് മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

കൊരട്ടി പൊലീസ് സ്റ്റേഷൻ എസ്.ഐ വിഷ്ണു രാമചന്ദ്രൻ, ചാലക്കുടി സബ് ഡിവിഷൻ ക്രൈം സ്ക്വാഡ് എ.എസ്.ഐ സിൽജോ, തൃശ്ശൂർ റൂറൽ ഷാഡോ പൊലീസ് ഉദ്യോഗസ്ഥരായ സീനിയർ സിവിൽ പൊലീസ് ഓഫീസർ സജീഷ്, സി.പി.ഒ ശ്രീജിത്ത്, കൊരട്ടി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ജോയ്, മതിലകം പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ശ്രീവിദ്യ എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix