Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പരിസ്ഥിതി ലോല മേഖലയുടെ മാപ്പിൽ അവ്യക്തത; വിമർശനവുമായി സിറോ മലബാർ സഭ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി: പരിസ്ഥിതി ലോല മേഖലയുടെ മാപ്പിനെതിരെ വിമർശനവുമായി സിറോ മലബാർ സഭ. മാപ്പ് പ്രസിദ്ധീകരിച്ചത് ആരെ ബോധ്യപ്പെടുത്താനാണെന്ന് സഭാ വക്താവും പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാവുമായ ഡോ. ചാക്കോ കാളാംപറമ്പിൽ ചോദിച്ചു. മാപ്പ് പരിശോധിച്ച് സ്വന്തം കൃഷിയിടം പരിസ്ഥിതി ലോല മേഖലയിലാണോയെന്ന് കർഷകർക്ക് കണ്ടെത്താൻ കഴിയുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. ജില്ല അടിസ്ഥാനത്തിലാണ് മാപ്പ് തയ്യാറാക്കിയിരിക്കുന്നത്. പകരം വില്ലേജ് അടിസ്ഥാനത്തിൽ മാപ്പ് പ്രസിദ്ധീകരിക്കണമെന്നാണ് ആവശ്യം. മാപ്പിൽ വലിയ അവ്യക്തത നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൃഷിഭൂമി, വീട്, തോട്ടം എന്നിവ വ്യക്തമായി തിരിച്ചറിയാൻ സഹായിക്കുന്ന അടയാളങ്ങൾ പോലും മാപ്പിലില്ല. മൊബൈൽ ഫോണിലൂടെ ഗൂഗിൾ മാപ്പിൽ പരിശോധിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന ആവശ്യവും ശക്തമാണ്. റിപ്പോർട്ട് നൽകിയശേഷം അതിനനുസരിച്ച് മാപ്പ് തയ്യാറാക്കിയത് ചെരുപ്പിനനുസരിച്ച് കാൽ മുറിക്കുന്നതുപോലെയാണെന്നും ചാക്കോ കാളാംപറമ്പിൽ വിമർശിച്ചു.

2014ലും 2018ലും സർക്കാരുകൾ നൽകിയ കണക്കുകളേക്കാൾ കൂടുതൽ വനവിസ്തൃതി 2026ലെ റിപ്പോർട്ടിൽ കാണിച്ചിട്ടുണ്ടെന്നാണ് ആരോപണം. 25 വില്ലേജുകളിൽ വനഭൂമി അധികമായി രേഖപ്പെടുത്തിയെന്നും വനമില്ലാത്ത വയനാട്ടിലെ ചൂണ്ടേൽ വില്ലേജ് പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ വനവിസ്തൃതിയുടെ കണക്ക് വനംവകുപ്പ് പുറത്തുവിടണമെന്നും സിറോ മലബാർ സഭ ആവശ്യപ്പെട്ടു.

കരട് വിജ്ഞാപനം കേന്ദ്രം പുറത്തിറക്കിയശേഷം പരാതികൾ സമർപ്പിക്കാൻ മൂന്ന് മാസത്തെ സമയപരിധി നൽകിയിരുന്നു. എന്നാൽ അവസാന നിമിഷമാണ് സംസ്ഥാന സർക്കാർ റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് നൽകിയതിന് രണ്ടാഴ്ചയ്ക്കുശേഷമാണ് ഇന്നലെ കേന്ദ്രം പരിസ്ഥിതി ലോല മേഖലയുടെ മാപ്പ് പ്രസിദ്ധീകരിച്ചത്. ഇതിലാണ് വ്യാപകമായ അവ്യക്തതയുള്ളതെന്നാണ് വിമർശനം.

താമരശ്ശേരി ചുരത്തിലെ ലക്കിടി വ്യൂ പോയിന്റ് മാപ്പിൽ തിരയുമ്പോൾ കൽപ്പറ്റ നഗരമാണ് ലഭിക്കുന്നതെന്നത് അവ്യക്തതയുടെ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. റോഡുകൾ, പുഴകൾ, തോടുകൾ, പ്രധാന കെട്ടിടങ്ങൾ എന്നിവയൊന്നും മാപ്പിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. മാപ്പ് ഉപയോഗിക്കാൻ പരിചയമുള്ളവർക്കുപോലും സ്ഥലങ്ങൾ കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ മാപ്പ് തയ്യാറാക്കണമെന്നാണ് ആവശ്യം. റിപ്പോർട്ടിന് അനുയോജ്യമായ രീതിയിൽ മാപ്പ് തയ്യാറാക്കി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്ന വിമർശനവും ഉയരുന്നുണ്ട്.

33 വില്ലേജുകളെ പരിസ്ഥിതി ലോല മേഖലയിൽനിന്ന് ഒഴിവാക്കിയെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിൽ പ്രധാനമായും ഇടുക്കി ജില്ലയിലെ വില്ലേജുകളാണ് ഉൾപ്പെടുന്നത്. എന്നാൽ വടക്കൻ ജില്ലകളിലെ പ്രദേശങ്ങൾക്ക് ഇളവ് ലഭിച്ചിട്ടില്ലെന്നാണ് വിമർശനം. അവിടങ്ങളിൽ ഏകദേശം 28 വില്ലേജുകൾ ഇപ്പോഴും പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുന്നുണ്ട്. ഇതോടെ കർഷകരുടെ ആശങ്കകൾ തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix