Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ: രാജേന്ദ്ര ആർലേകർക്ക് തമിഴ്നാടിന്റെ സ്ഥിരം ചുമതല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. നിലവിൽ സിക്കിം ഗവർണറാണ്. നിലവിലെ കേരള ഗവർണറായ രാജേന്ദ്ര ആർലേകറിന് തമിഴ്നാട് ഗവർണറുടെ സ്ഥിരം ചുമതല നൽകി. ഓം പ്രകാശ് മാഥൂറിന് പകരം ദുഷ്യന്ത് ഗൗതമിനെ സിക്കിം ഗവർണറായി നിയമിച്ചിട്ടുണ്ട്. ബ്രജ് മോഹൻ റാമിനെ ഒഡീഷ ഗവർണറായും ഡോ. സുധ യാദവിനെ കർണാടക ഗവർണറായും ഡോ. ധൽ സിങ് ബിസനെ ഉത്തരാഖണ്ഡ് ഗവർണറായും നിയമിച്ചു.

ആർഎസ്എസ് പ്രചാരകനായി പൊതുജീവിതം ആരംഭിച്ച ഓം പ്രകാശ് മാഥൂർ രാജസ്ഥിനിൽ നിന്നുള്ള പ്രമുഖനായ ബിജെപി നേതാവാണ്. 2008ൽ രാജസ്ഥാനിൽ ബിജെപിയുടെ സംസ്ഥാന പ്രസിഡൻ്റായി. പീന്നീട് ദേശീയ നേതൃത്വത്തിൻ്റെ ഭാ​ഗമായ മാഥൂർ ​ഗുജറാത്തിൻ്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു. 1989 മുതൽ 2024വരെ ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് അം​ഗമായിരുന്നു. ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുമതലകളും നിർവ്വഹിച്ചിട്ടുണ്ട്. 2008ലും 2016ലും രാജസ്ഥാനിൽ നിന്നും രാജ്യസഭയിലെത്തി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix