പത്തുവയസ്സുകാരനെ പീഡിപ്പിച്ച കേസ്; 61കാരന് 54 വർഷം കഠിനതടവ്
മലപ്പുറം: പത്തുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസിൽ 61കാരന് 54 വർഷം കഠിനതടവും 2.80 ലക്ഷം രൂപ പിഴയും ശിക്ഷ. തവനൂർ സ്വദേശി മണികണ്ഠനെയാണ് പൊന്നാനി അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. ജഡ്ജി എസ്. ലിഷയാണ് വിധി പ്രസ്താവിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ നാലര വർഷം കൂടി അധിക തടവ് അനുഭവിക്കണം. പ്രതിയിൽനിന്ന് ഈടാക്കുന്ന പിഴത്തുക കുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു. കൂടാതെ, ഇരകളുടെ നഷ്ടപരിഹാര പദ്ധതിപ്രകാരം കുട്ടിക്ക് കൂടുതൽ തുക അനുവദിക്കാൻ ജില്ലാ നിയമസേവന അതോറിറ്റിയോടും കോടതി […]
Read more