Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പത്തുവയസ്സുകാരനെ പീഡിപ്പിച്ച കേസ്; 61കാരന് 54 വർഷം കഠിനതടവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: പത്തുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസിൽ 61കാരന് 54 വർഷം കഠിനതടവും 2.80 ലക്ഷം രൂപ പിഴയും ശിക്ഷ. തവനൂർ സ്വദേശി മണികണ്ഠനെയാണ് പൊന്നാനി അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. ജഡ്ജി എസ്. ലിഷയാണ് വിധി പ്രസ്താവിച്ചത്.

പിഴത്തുക അടച്ചില്ലെങ്കിൽ നാലര വർഷം കൂടി അധിക തടവ് അനുഭവിക്കണം. പ്രതിയിൽനിന്ന് ഈടാക്കുന്ന പിഴത്തുക കുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു. കൂടാതെ, ഇരകളുടെ നഷ്ടപരിഹാര പദ്ധതിപ്രകാരം കുട്ടിക്ക് കൂടുതൽ തുക അനുവദിക്കാൻ ജില്ലാ നിയമസേവന അതോറിറ്റിയോടും കോടതി നിർദേശിച്ചു.

2023 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തുവയസ്സുകാരനെ പ്രതി സ്വന്തം വീട്ടിലേക്ക് തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. സംഭവം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ടായിരുന്നു.

സംഭവത്തിൽ കുറ്റിപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. അന്നത്തെ പൊലീസ് ഇൻസ്പെക്ടർ പി.കെ. പത്മരാജനാണ് കുറ്റപത്രം സമർപ്പിച്ചത്. പൊന്നാനി അതിവേഗ പ്രത്യേക കോടതിയിൽ വിചാരണ പൂർത്തിയാക്കിയ ശേഷമാണ് ശിക്ഷ വിധിച്ചത്. വിധിക്ക് പിന്നാലെ പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.കെ. സുഗുണ, അഡ്വ. സപ്ന പി. പരമേശ്വരൻ എന്നിവർ ഹാജരായി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix