Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എൽപിഎസ്ടി സമരം; 1:25 അധ്യാപക-വിദ്യാർഥി അനുപാതം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നതിനാൽ എൽപിഎസ്ടി സമരക്കാർ ആവശ്യപ്പെടുന്ന 1:25 അധ്യാപക- വിദ്യാർഥി അനുപാതം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. എന്നാൽ സമരക്കാർ ഉന്നയിച്ച മറ്റ് നാല് ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ ചട്ടപ്രകാരം അധ്യാപക-വിദ്യാർഥി അനുപാതം 1:30 ആണെങ്കിലും സംസ്ഥാനത്ത് ഇപ്പോൾ ശരാശരി 1:19 എന്ന നിലയിലാണെന്ന് അദ്ദേഹം പറഞ്ഞു. അനുപാതം 1:25 ആക്കിയാലും പുതിയ അധ്യാപക തസ്തികകൾ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ സർക്കാർ എൽപി സ്കൂളുകളിൽ 3,49,000 വിദ്യാർഥികളും 18,856 അധ്യാപകരുമാണുള്ളത്. ജില്ല തിരിച്ചുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ പല സ്ഥലങ്ങളിലും അധ്യാപകരുടെ എണ്ണം കൂടുതലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് നിലവിൽ 1:25 ആണ് അനുപാതം. പത്തനംതിട്ടയിലും കോട്ടയത്തും 11 വിദ്യാർഥികൾക്ക് ഒരു അധ്യാപകൻ എന്ന നിലയിലാണ് കണക്ക്. ഇടുക്കിയിൽ 1:12ഉം കണ്ണൂരിൽ 1:14ഉം ആണ് അനുപാതം.

ഈ സാഹചര്യങ്ങൾ സമരക്കാർ മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ സർക്കാർ നിലവിലില്ലാത്ത ഒഴിവുകളിലേക്കാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതെന്നും ഒന്നാം റാങ്കുകാർക്ക് പോലും നിയമനം നൽകാൻ കഴിയാത്ത സാഹചര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമരം പിൻവലിക്കാൻ ധാരണയായാൽ മറ്റ് നാല് ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix