Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KeralaEducation

‘മാർക്ക്’ കണക്കുകളോ പഠനനിലവാരമോ? സബ്ജക്ട് മിനിമത്തിൽ സർക്കാർ പിന്മാറ്റം

കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് ഹൈസ്കൂൾ ക്ലാസുകളിൽ (8, 9, 10 ക്ലാസുകളിൽ) നടപ്പാക്കാൻ നിശ്ചയിച്ചിരുന്ന ‘സബ്ജക്ട് മിനിമം മാർക്ക്’ (എഴുത്തുപരീക്ഷയ്ക്ക് 30% മാർക്ക്) വ്യവസ്ഥ താൽക്കാലികമായി മരവിപ്പിച്ച സർക്കാരിന്റെ തീരുമാനം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ‘സബ്ജക്ട് മിനിമം’ വ്യവസ്ഥ ഈ അധ്യയന വർഷം നടപ്പാക്കേണ്ടതില്ലന്നാണ് സതീശൻ സർക്കാരിന്റെ തീരുമാനം. പൊതുവിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരത്തെക്കുറിച്ചുള്ള ഗൗരവമേറിയ ചർച്ചകൾക്ക് ഈ തീരുമാനം വീണ്ടും തിരികൊളുത്തിയിരിക്കുകയാണ്. മൂല്യനിർണയത്തിന്റെ (CE) 20 ശതമാനം മാർക്കുകൂടി കൂട്ടി ജയപരാജയങ്ങൾ നിശ്ചയിക്കുന്ന പഴയ രീതി തന്നെ […]
Read more

സബ്ജക്ട് മിനിമം ഒഴിവാക്കിയ തീരുമാനം; വിദ്യാഭ്യാസ വകുപ്പിനെതിരെ വി. ശിവൻകുട്ടി

തിരുവനന്തപുരം: എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ സബ്ജക്ട് മിനിമം മാർക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. യാതൊരു അക്കാദമിക് ചർച്ചകളും കൂടാതെയാണ് തീരുമാനം എടുത്തതെന്നും ഇത് പൊതുവിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കുമെന്നും അദ്ദേഹം ആരോപിച്ചു. സബ്ജക്ട് മിനിമം ഒഴിവാക്കുന്നതോടെ വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്ന പഠന പിന്തുണാ ക്ലാസുകളും ഇല്ലാതാകുമെന്ന് ശിവൻകുട്ടി പറഞ്ഞു. വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്നതിനായി എൽഡിഎഫ് സർക്കാർ നടപ്പാക്കിയ മിനിമം മാർക്ക് സംവിധാനം ആദ്യം എട്ടാം ക്ലാസിലും […]
Read more

ഹൈസ്‌കൂൾ ക്ലാസുകളിലെ സബ്ജക്ട് മിനിമം മാർക്ക് ഒഴിവാക്കി സർക്കാർ

തിരുവനന്തപുരം: ഹൈസ്‌കൂൾ ക്ലാസുകളിൽ നടപ്പിലാക്കിയിരുന്ന സബ്ജക്ട് മിനിമം മാർക്ക് സംവിധാനം ഈ അധ്യയന വർഷത്തേക്ക് ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി. ഇതോടെ എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്ക് ലഭിച്ചിരുന്ന പഠന പിന്തുണാ ക്ലാസുകളിലും മാറ്റമുണ്ടാകും. വിദ്യാർഥികളുടെ പഠന നിലവാരം ഉറപ്പാക്കുന്നതിനായി എൽഡിഎഫ് സർക്കാരാണ് ഹൈസ്‌കൂൾ തലത്തിൽ 30 ശതമാനം സബ്ജക്ട് മിനിമം മാർക്ക് ഏർപ്പെടുത്തിയത്. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ കണ്ടെത്തി ആവശ്യമായ പിന്തുണ നൽകുകയായിരുന്നു സംവിധാനത്തിന്റെ ലക്ഷ്യം. എഴുതാനും വായിക്കാനും അടിസ്ഥാനപരമായി അറിയാത്ത വിദ്യാർഥികൾ പോലും […]
Read more

സ്കൂൾ കായികമേള വേദിമാറ്റം; കായികമന്ത്രിയുടെ വാദം തള്ളി വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സ്കൂൾ കായികമേള കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയ സർക്കാർ തീരുമാനത്തിൽ കായികമന്ത്രിയുടെ വാദം തള്ളി വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ. കായികമേള നടത്താനുള്ള സൗകര്യം പരിഗണിച്ചാണ് വേദി മാറ്റിയതെന്ന കായികമന്ത്രി ഒ. ജെ. ജനീഷിന്റെ വിശദീകരണത്തോടാണ് വിദ്യാഭ്യാസമന്ത്രി വിയോജിച്ചത്. കായികമേള കണ്ണൂരിൽ നടത്താൻ മുൻ സർക്കാർ തീരുമാനിച്ചിരുന്ന കാര്യം അറിയില്ലെന്നായിരുന്നു വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീന്റെ പ്രതികരണം. കണ്ണൂരിന് വേദി നൽകണമെന്ന ആവശ്യമുണ്ടെങ്കിൽ അടുത്ത തവണ പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു. കായികമേള നടത്താൻ കണ്ണൂരിലും കോഴിക്കോടും ആവശ്യമായ സൗകര്യങ്ങളുണ്ടെന്നും […]
Read more

അധ്യാപക ദിനത്തിൽ വിസിമാർക്ക് വിമർശനവുമായി മന്ത്രി റോജി എം. ജോൺ

തിരുവനന്തപുരം: അധ്യാപക ദിനത്തിൽ സർവകലാശാല വൈസ് ചാൻസലർമാർക്കെതിരെ വിമർശനവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ തങ്ങൾ വഹിക്കുന്ന പദവിയുടെ മഹത്വം മറന്ന് വിഭജന അജണ്ടകൾ മുന്നോട്ടുവെക്കുന്ന സംഘടനകളുടെ വേദികളിലേക്ക് ചുരുങ്ങുന്നത് ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ലെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. സ്വതന്ത്ര ചിന്തയുടെയും ഭരണഘടനാ മൂല്യങ്ങളുടെയും ആസ്ഥാനങ്ങളാകേണ്ടവയാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അക്കാദമിക് സ്വയംഭരണത്തിന്റെ പ്രിവിലേജ് ഇടുങ്ങിയ രാഷ്ട്രീയ താൽപര്യങ്ങൾക്ക് മുന്നിൽ അടിയറവ് വെക്കുന്ന പ്രവണതകൾ വിദ്യാഭ്യാസ […]
Read more

സ്കൂളുകളിൽ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കാൻ നടപടി ശക്തമാക്കും: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സ്കൂളുകളിൽ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ആലപ്പുഴ കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. നിലവിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് വിദ്യാർഥികളുടെ സ്വഭാവപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അക്രമവാസന നിയന്ത്രിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. കരുവാറ്റയിലെ സംഭവം ഒറ്റപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, വി.ഡി. സവർക്കർ ക്വിസ് വിവാദത്തിൽ സർക്കാരിന് തിരിച്ചടി ഉണ്ടായിട്ടില്ലെന്നും മന്ത്രി പ്രതികരിച്ചു. […]
Read more

സർക്കാർ കോളേജുകളുടെ വികസനത്തിന് 45.68 കോടി; അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ കോളേജുകളുടെ സമഗ്ര വികസനത്തിനായി 45.68 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ഭൗതിക, മാനവവിഭവ, ഐ.ടി. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, പരിപാലനം, അക്കാദമിക മികവ് വർധിപ്പിക്കൽ, പഠന നിലവാരം മെച്ചപ്പെടുത്തൽ എന്നിവ ലക്ഷ്യമിട്ടാണ് തുക അനുവദിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ അറിയിച്ചു. വിവിധ സർക്കാർ കോളേജുകളിലെ പുതിയ കെട്ടിടങ്ങൾ, അക്കാദമിക് ബ്ലോക്കുകൾ, ഭരണനിർവഹണ കേന്ദ്രങ്ങൾ, ഐ.ടി. സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്കാണ് തുക വിനിയോഗിക്കുക. എറണാകുളം പറവൂർ […]
Read more

സവർക്കറെ പുകഴ്ത്തി ചോദ്യാവലി; അധ്യാപകന് സസ്പെൻഷൻ

തിരുവനന്തപുരം: വി.ഡി. സവർക്കറെ പുകഴ്ത്തുന്ന തരത്തിലുള്ള വിവാദ ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ. പള്ളത്തടുക്ക സ്കൂൾ അധ്യാപകൻ ഗുരുപ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്. വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. ഗുരുപ്രസാദിന്റെ നേതൃത്വത്തിലാണ് എൽ.പി. വിദ്യാർഥികൾക്കായുള്ള ഫ്രീഡം ക്വിസ് മത്സരത്തിന്റെ ചോദ്യങ്ങൾ തയ്യാറാക്കിയത്. കാസർകോട്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്കൂളുകളിലേക്ക് നൽകിയ ചോദ്യാവലിയിലാണ് സവർക്കറെ പുകഴ്ത്തുന്ന തരത്തിലുള്ള ചോദ്യം ഉൾപ്പെട്ടത്. “ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആരാണ്?” എന്നായിരുന്നു വിവാദ ചോദ്യം. […]
Read more

സവർക്കർ ചോദ്യാവലി വിവാദം; പരിപാടിക്ക് വിദ്യാഭ്യാസ വകുപ്പുമായി ബന്ധമില്ലെന്ന് മന്ത്രി

കാസർകോട്: സ്കൂൾ ക്വിസ് മത്സരത്തിനായി തയ്യാറാക്കിയ ചോദ്യാവലിയിൽ വി.ഡി. സവർക്കറെ മഹത്വവൽക്കരിക്കുന്ന ചോദ്യം ഉൾപ്പെട്ടതിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. വിവാദമായ ക്വിസ് പരിപാടിക്ക് വിദ്യാഭ്യാസ വകുപ്പുമായി നേരിട്ട് ബന്ധമില്ലെന്നും വിദ്യാഭ്യാസ കലണ്ടറിൽ ഉൾപ്പെട്ട പരിപാടിയല്ല ഇതെന്നും മന്ത്രി വ്യക്തമാക്കി. പ്രാദേശികമായി സംഘടിപ്പിച്ച പരിപാടിയായിരുന്നു ക്വിസെന്നും അബദ്ധം നിറഞ്ഞ ചോദ്യമാണ് ചോദ്യാവലിയിൽ ഉൾപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. വൈദേശികാധിപത്യത്തിന്റെ പീഡനം ഏറ്റുവാങ്ങിയ നിരവധി മഹാരഥന്മാരുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ച […]
Read more

സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദം; പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കാസർഗോഡ് സ്കൂൾ ക്വിസിൽ വി.ഡി. സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടി മന്ത്രി എൻ. ഷംസുദ്ദീൻ. സംഭവത്തിൽ വിശദമായ പരിശോധന നടത്തി റിപ്പോർട്ട് നൽകാനാണ് നിർദേശം. നേരത്തെ ചോദ്യാവലി വിവാദത്തിൽ കാസർഗോഡ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ബന്ധപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരോട് റിപ്പോർട്ട് തേടിയിരുന്നു. കാസർഗോഡ്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ എഇഒമാരോട് അടിയന്തരമായി റിപ്പോർട്ട് നൽകാൻ നിർദേശിച്ചിരുന്നു. വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട ചോദ്യവും ഉത്തരവും ക്വിസ് ചോദ്യാവലിയിൽ ഉൾപ്പെട്ടത് എങ്ങനെയെന്ന് പരിശോധിക്കുമെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix