തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളിൽ ക്രിസ്മസ് പരീക്ഷ ഡിസംബർ 8ന് ആരംഭിക്കും. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ പരീക്ഷകൾ ഡിസംബർ 8 മുതൽ 17 വരെ നടക്കും.
എൽപി ക്ലാസുകളിലെ പരീക്ഷ ഡിസംബർ 11ന് ആരംഭിച്ച് 17ന് അവസാനിക്കും. ഡിസംബർ 18നാണ് സ്കൂളുകളിൽ ക്രിസ്മസ് ആഘോഷം നടക്കുക. ക്രിസ്മസ് ആഘോഷത്തിന് ശേഷം സ്കൂളുകൾ അവധിക്കായി അടയ്ക്കും. ഡിസംബർ 28ന് സ്കൂളുകൾ വീണ്ടും തുറക്കും.


