Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സിസ തോമസിന്റെ യോഗ്യത ചോദ്യം ചെയ്ത് തോമസ് ഐസക്; രൂക്ഷ വിമർശനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ സി. സിസ തോമസിന്റെ അക്കാദമിക് യോഗ്യത ചോദ്യം ചെയ്ത് മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. സംഘപരിവാറിനോടുള്ള വിധേയത്വം മാത്രമാണ് സിസ തോമസിന്റെ ഏക യോഗ്യതയെന്ന് തോമസ് ഐസക് വിമർശിച്ചു. അർഹതയില്ലാത്ത സ്ഥാനത്തിരുന്ന് വിദ്യാർത്ഥികളുടെ പഠനത്തെയും അച്ചടക്കത്തെയും കുറിച്ച് സംസാരിക്കാൻ നാണമില്ലേയെന്നും അദ്ദേഹം ചോദിച്ചു.

ശാസ്ത്രജ്ഞയെന്ന നിലയിൽ അവകാശപ്പെടുന്ന സിസ തോമസ് ഇതുവരെ സ്വന്തമായി ഏതെങ്കിലും പേറ്റന്റ് നേടിയിട്ടുണ്ടോയെന്നും തോമസ് ഐസക് ചോദിച്ചു. രണ്ട് പേറ്റന്റുകൾക്ക് അപേക്ഷിച്ചിട്ടുണ്ടെന്നായിരിക്കും മറുപടിയെന്നും എന്നാൽ അപേക്ഷിക്കുന്നതും പേറ്റന്റ് ലഭിക്കുന്നതും രണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന അവകാശവാദത്തിൽ ഏഴും മറ്റുള്ളവരുടെ പ്രബന്ധ സമാഹാരങ്ങളുടെ സഹപത്രാധിപ സ്ഥാനത്തുള്ളതാണെന്നും എട്ടാമത്തെ പുസ്തകം തയ്യാറായിവരുന്നതേയുള്ളൂവെന്നും ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു.

സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസലറാകാൻ സംസ്കൃത ഭാഷയിലോ ദർശനത്തിലോ സാഹിത്യത്തിലോ കലയിലോ പ്രാവീണ്യം വേണ്ടേയെന്നും സംസ്കൃതത്തിന്റെ അക്ഷരമാല പോലും അറിയാത്ത സിസ തോമസിന് എന്ത് യോഗ്യതയാണുള്ളതെന്നും തോമസ് ഐസക് ചോദിച്ചു.

അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ട് കാലടി സർവകലാശാലയിൽ നാടകം അവതരിപ്പിച്ച വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത നടപടിയും ഇവരെ പരീക്ഷ എഴുതാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് സിസ തോമസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചതുമാണ് വിമർശനത്തിന് പശ്ചാത്തലം. സിസ തോമസിന്റേത് പ്രതികാര നടപടിയാണെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ സമരത്തിലാണ്. വിദ്യാർത്ഥികളുടെ ക്ഷമ അധികം പരീക്ഷിക്കരുതെന്നും സമരത്തിൽ അവർക്കൊപ്പം തങ്ങളും ചേരുകയാണെന്നും പറഞ്ഞാണ് തോമസ് ഐസക് കുറിപ്പ് അവസാനിപ്പിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix