Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആവശ്യത്തിന് വൈദ്യുതിയുണ്ടായിട്ടും കൃത്രിമ ക്ഷാമം സൃഷ്ടിച്ചു; സർക്കാരിനെതിരെ പി. ജയരാജൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: ജിഎൻഎ കരാറുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. വൈദ്യുതി മന്ത്രിയെപ്പോലും അറിയിക്കാതെയാണ് മുഖ്യമന്ത്രി തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ആവശ്യത്തിന് വൈദ്യുതി ലഭ്യമായിട്ടും കൃത്രിമമായി വൈദ്യുതിക്ഷാമം സൃഷ്ടിച്ചാണ് ജിഎൻഎ കരാറിലേക്ക് നീങ്ങിയതെന്നും ജയരാജൻ കുറ്റപ്പെടുത്തി. മുന്നണി ഭരണത്തിൽ പാലിക്കേണ്ട മര്യാദ മുഖ്യമന്ത്രി വി.ഡി. സതീശൻ പാലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ആറ് മാസത്തിനുള്ളിൽ തന്നെ കൂട്ടുത്തരവാദിത്തമില്ലാത്ത സർക്കാരാണ് കേരളത്തിലേതെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് പി. ജയരാജൻ വിമർശിച്ചു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കൂട്ടുത്തരവാദിത്തം വേണമെന്നത് ഭരണഘടനാപരമായ വ്യവസ്ഥയാണ്. എന്നാൽ ജിഎൻഎ കരാറുമായി ബന്ധപ്പെട്ട തീരുമാനം താനൊന്നുമറിയാതെയാണ് മുഖ്യമന്ത്രി എടുത്തതെന്നാണ് വൈദ്യുതി മന്ത്രി തന്നെ വ്യക്തമാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെയാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയതെന്നും ആവശ്യത്തിന് വൈദ്യുതി ഉണ്ടായിട്ടും കൃത്രിമ ക്ഷാമം സൃഷ്ടിച്ചാണ് കരാർ നടപ്പാക്കാൻ ശ്രമിച്ചതെന്നും ജയരാജൻ ആരോപിച്ചു. മന്ത്രിമാർ അറിയാത്ത തീരുമാനങ്ങൾ മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നതിനെതിരെ മറ്റു ഘടകകക്ഷികളിലെ മന്ത്രിമാരും പ്രതികരിച്ചുതുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനത്തിൽ നിന്ന് സംസ്ഥാനം തൽക്കാലം പിന്മാറിയെങ്കിലും സർക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്. കരാറിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പങ്ക് അന്വേഷിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix