Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ടി.പി. വധക്കേസ് പ്രതി മുഹമ്മദ് ഷാഫിക്ക് വീണ്ടും പരോൾ; 15 ദിവസത്തേക്ക് പുറത്തിറങ്ങി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിക്ക് വീണ്ടും പരോൾ അനുവദിച്ച് ഹൈക്കോടതി. 15 ദിവസത്തേക്കാണ് പരോൾ അനുവദിച്ചിരിക്കുന്നത്. കോടതി ഉത്തരവിനെ തുടർന്ന് ഷാഫി കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് പുറത്തിറങ്ങി.

ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഷാഫിയുടെ പരോൾ അപേക്ഷ കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ നേരത്തെ തള്ളിയിരുന്നു. ഇതിന് പിന്നാലെ കുഞ്ഞിനെ കാണാൻ പരോൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഷാഫി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറിലും ഷാഫിക്ക് പരോൾ ലഭിച്ചിരുന്നു.

കേസിലെ ഒന്നാം പ്രതി എം.സി. അനൂപിനും കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് 20 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. നേരത്തെ രജീഷ് ഉൾപ്പെടെയുള്ള പ്രതികൾക്ക് പരോൾ അനുവദിച്ചതിൽ ചട്ടലംഘനമുണ്ടെന്ന വിമർശനവും ഉയർന്നിരുന്നു. എന്നാൽ ചട്ടപ്രകാരമാണ് പരോൾ അനുവദിച്ചതെന്നായിരുന്നു ജയിൽ അധികൃതരുടെ വിശദീകരണം.

ടി.പി. വധക്കേസ് പ്രതികൾക്ക് തുടർച്ചയായി പരോൾ അനുവദിക്കുന്നതിൽ അന്വേഷണം വേണമെന്ന് ഹൈക്കോടതി തന്നെ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മറ്റ് പ്രതികളിൽനിന്ന് ടി.പി. കേസ് പ്രതികൾക്ക് എന്ത് പ്രത്യേകതയാണുള്ളതെന്നും പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവിന്റെ പരോൾ അപേക്ഷ പരിഗണിക്കവെ കോടതി ചോദിച്ചിരുന്നു. ജ്യോതി ബാബുവിന്റെ അപേക്ഷ ഹൈക്കോടതി തള്ളുകയും ചെയ്തു. ടി.പി. കേസ് പ്രതികൾക്ക് മാത്രം നിരന്തരം പരോൾ ലഭിക്കുന്നത് പരിശോധിക്കപ്പെടണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

2012 മേയ് നാലിനാണ് ഇന്നോവ കാറിലെത്തിയ അക്രമിസംഘം വടകര വള്ളിക്കാട് ജങ്ഷനിൽവെച്ച് ചന്ദ്രശേഖരനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം ആവർത്തിക്കുമ്പോഴും, ടി.പിയുടെ ഭാര്യ കെ.കെ. രമ യുഡിഎഫ് പിന്തുണയോടെ ആർഎംപി സ്ഥാനാർഥിയായി വടകരയിൽനിന്ന് മത്സരിച്ച് വിജയിച്ചത് രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചയായിരുന്നു. അക്രമരാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തായാണ് ഈ വിജയത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix