Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: pocsocase

നാല് പെൺകുട്ടികളെ പീഡിപ്പിച്ച സുവിശേഷ പ്രസംഗകന് വധശിക്ഷ

മധുര: പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സുവിശേഷ പ്രസംഗകന് വധശിക്ഷ. തിരുനെൽവേലി പോക്സോ സ്പെഷ്യൽ കോടതിയാണ് തേവർകുളം സ്വദേശി എസ്. അബ്രഹാമിന് (47) വധശിക്ഷ വിധിച്ചത്. നാല് ഇരകൾക്കും 10 ലക്ഷം രൂപ വീതം പിഴത്തുക നൽകാനും കോടതി ഉത്തരവിട്ടു. 2022ലാണ് സംഭവം പുറത്തറിയുന്നത്. തേവർകുളം സ്വദേശിയായ എട്ടുവയസ്സുകാരി പള്ളിയിൽ മ്യൂസിക് ക്ലാസിന് പോയപ്പോഴാണ് അബ്രഹാം കുട്ടിയെ പീഡിപ്പിച്ചത്. പള്ളിക്ക് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയായിരുന്നു പീഡനം. കുട്ടി വിവരം അമ്മയോട് പറഞ്ഞതോടെയാണ് സംഭവം […]
Read more

നാല് വയസ്സുകാരിക്ക് മുന്നിൽ ലൈംഗിക വൈകൃതം; പിതാവിനെതിരെ പോക്സോ കേസ്

കൊല്ലം: നാല് വയസ്സുകാരിയായ മകൾക്ക് മുന്നിൽ ലൈംഗിക വൈകൃതം നടത്തിയെന്ന പരാതിയിൽ പിതാവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. പരാതിയിൽ പോക്സോ വകുപ്പ് ഉൾപ്പെടുത്താത്തതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിക്കാനായിരുന്നു പരാതിക്കാരിയുടെ തീരുമാനം. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും മറ്റ് തെളിവുകളും നൽകിയിട്ടും പൊലീസ് പോക്സോ വകുപ്പ് ചുമത്താൻ തയ്യാറായില്ലെന്ന് പരാതിക്കാരി നേരത്തെ ആരോപിച്ചിരുന്നു. തുടർന്ന് സംസ്ഥാന പൊലീസ് മേധാവിയെയും സമീപിച്ചിരുന്നു. കുട്ടിയുടെ കൗൺസിലിംഗ് പൂർത്തിയാക്കി മൊഴി വീണ്ടും രേഖപ്പെടുത്തിയതിന് […]
Read more

ഓവുചാൽ അടയ്ക്കാൻ അനുവദിക്കില്ല, പോക്സോ കേസ് പിൻവലിക്കണം: പെണ്ണമ്മ ജോസഫ്

കരൂർ: കരൂർ ഗ്രാമ പഞ്ചായത്ത് കരൂർ നെടുമ്പാറ ലിങ്ക് റോഡിൽ സ്വകാര്യ വ്യക്തി ഓവുചാൽ കെട്ടി അടച്ചതുമൂലം ഉണ്ടായ വെള്ളക്കെട്ട് ഒഴിവാക്കാൻ നാട്ടുകാർ ഓവുചാൽ തുറന്ന് വിട്ടതുമായി ബന്ധപ്പെട്ട് പാലാ പൊലീസ് എടുത്തിരിക്കുന്ന പോക്സോ കേസ് അംഗീകരിക്കാൻ ആവില്ല പിൻവലിക്കണമെന്നും കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ജോസഫ് ആവശ്യപ്പെട്ടു. വിഷയം രമ്യമായി പരിഹരിക്കുമെന്നും ഓവുചാൽ അടയ്ക്കാതെ പരിഹാരം ഉണ്ടാക്കുമെന്നും പെണ്ണമ്മ ജോസഫ് പറഞ്ഞു. കരൂർ പഞ്ചായത്ത് ഓഫീസ് ലിങ്ക് റോഡ് സംരക്ഷണ സമിതി ആക്ഷൻ കൗൺസിൽ യോഗം […]
Read more

കുപ്രസിദ്ധ ഗുണ്ടാ തലവൻ സാഗേഷ് കുമ്പാളി പോക്‌സോ കേസിൽ അറസ്റ്റിൽ

സുൽത്താൻ ബത്തേരി: പോക്സോ കേസിൽ ഒളിവിലായിരുന്ന ഗുണ്ടാ തലവൻ സാഗേഷ് കുമ്പാളിയെ എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. സുൽത്താൻ ബത്തേരിയിൽ റിസോർട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. കോഴിക്കോട് സ്വദേശിയായ 16 വയസുകാരിയെ ലഹരി നൽകി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഒന്നര മാസമായി പൊലീസ് ഇയാളെ അന്വേഷിച്ചുവരികയായിരുന്നു. റിസോർട്ട് വളഞ്ഞാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച സാഗേഷിനെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. അന്തർസംസ്ഥാന ലഹരി സംഘത്തിലെ പ്രധാന കണ്ണിയാണ് സാഗേഷെന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്കെതിരെ […]
Read more

ആലുവയിൽ പോക്സോ കേസ് ഇരയായ 16കാരിയെ കാണാതായെന്ന് പരാതി

ആലുവ: ആലുവ എടത്തലയിൽ പോക്സോ കേസിലെ 16 വയസ്സുള്ള ഇരയെ കാണാതായി. വനിതകൾ മാത്രം പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നാണ് പെൺകുട്ടിയെ കാണാതായത്. അധികൃതരാണ് ആദ്യം പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് കുടുംബവും പരാതി നൽകി. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് പെൺകുട്ടിയെ കാണാതായത്. മൂന്ന് മാസം മുമ്പ് കുടുംബം ആലുവയിലേക്ക് താമസം മാറിയതിനെ തുടർന്ന് പെൺകുട്ടി ഇവിടെ പഠിച്ചുവരികയായിരുന്നു. അന്വേഷണത്തിൽ പെൺകുട്ടി എടത്തലയിലെ ഓട്ടോ സ്റ്റാൻഡിൽ എത്തിയതായും തുടർന്ന് ഓട്ടോയിൽ ആലുവ റെയിൽവേ സ്റ്റേഷനിലെത്തിയതായും പൊലീസ് കണ്ടെത്തി. […]
Read more

പ്രായപൂർത്തിയാകാത്ത മകളെ പൂട്ടിയിട്ട് ലൈംഗികാതിക്രമം; അച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത മകളെ പൂട്ടിയിട്ട് ലൈംഗികാതിക്രമം നടത്തിയ കേസിൽ അച്ഛൻ അറസ്റ്റിൽ. വർക്കലയിൽ ആണ് സംഭവം. രണ്ട് വർഷം മുൻപ് ശാരീരിക ഉപദ്രവം സഹിക്കാനാവാതെ പ്രതിയുടെ ഭാര്യ ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. തുടർന്ന് അച്ഛന്‍റെ സഹോദരിയുടെ സംരക്ഷണയിലായിരുന്നു കുട്ടി. സഹോദരിയോടൊപ്പം താമസിച്ചിരുന്ന പ്രതി മദ്യലഹരിയിൽ എത്തി കുട്ടിയെയും ശാരീരികമായി ഉപദ്രവിക്കുന്നത് പതിവാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തിൽ കുട്ടിയെ മുറിയിൽ പൂട്ടിയിട്ട് ഉപദ്രവിച്ചതോടെയാണ് പ്രതിയുടെ സഹോദരി വർക്കല പൊലീസിൽ പരാതി നൽകിയത്. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix