Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന് പരാതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ 75കാരനെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. കൊല്ലം രണ്ടാംകുറ്റി സ്വദേശി നാസിമിനെതിരെയാണ് കേസ്.

മൂന്ന് പേർ ചേർന്ന് നിർമിക്കുന്ന സിനിമയുടെ നിർമാതാവാണ് താനെന്ന് പറഞ്ഞ് പ്രതി പെൺകുട്ടിക്ക് സിനിമയിൽ അവസരം വാഗ്ദാനം ചെയ്തതായാണ് പരാതി. ഇതിനായി പെൺകുട്ടിയിൽ നിന്ന് 10,000 രൂപയും വാങ്ങിയിരുന്നു. എന്നാൽ സിനിമയുടെ കാര്യങ്ങൾ മുന്നോട്ടുപോകാത്തതിനെ തുടർന്ന് പെൺകുട്ടി പണം തിരികെ ആവശ്യപ്പെട്ടു.

പണം തിരികെ നൽകാമെന്ന് പറഞ്ഞ് രണ്ടാംകുറ്റി ജംക്‌ഷനിലേക്ക് പെൺകുട്ടിയെ വിളിച്ചുവരുത്തിയെന്നാണ് പരാതി. കാറിലെത്തിയ പ്രതി പണം വീട്ടിലാണെന്ന് പറഞ്ഞ് പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചെന്നാണ് മൊഴി.

സംഭവത്തിനിടെ പെൺകുട്ടി സുഹൃത്തിന്റെ സഹായം തേടി. മൊബൈൽ ഫോണിലൂടെ ലൊക്കേഷൻ അയച്ചുനൽകിയതിനെ തുടർന്ന് സുഹൃത്ത് സ്ഥലത്തെത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തിയെന്നും വനിതാ പൊലീസ് സ്റ്റേഷനിൽ നൽകിയ മൊഴിയിൽ പറയുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix