Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആയിരത്തോളം ബസുകൾ വാടകയ്ക്ക്; സ്വന്തം ബസുകൾ കട്ടപ്പുറത്ത്, അധികബാധ്യതയിൽ കെഎസ്ആർടിസി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കെഎസ്ആർടിസിയെ അധികബാധ്യതയിലേക്ക് തള്ളിവിട്ട് വെറ്റ്‌ലീസ്. കെഎസ്ആർടിസിയുടെ സ്വന്തം ബസുകൾ അറ്റകുറ്റപ്പണികൾ നടത്താതെ കട്ടപ്പുറത്തിരിക്കുമ്പോഴും 1000 ത്തോളം പുതിയ ബസുകൾ വാടകയ്‌ക്കെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് സർക്കാർ.

ആദ്യഘട്ടത്തിൽ 1000 സ്വകാര്യ ബസുകൾ കിലോമീറ്റർ നിരക്കിൽ വാടകയ്‌ക്കെടുക്കാനാണ് തീരുമാനം. കൂടാതെ അന്തർസംസ്ഥാന സർവീസുകൾക്കായി എസി സീറ്റർ, സ്ലീപ്പർ ബസുകൾ വാടകയ്ക്കെടുക്കാനും ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.

നിരക്കുകളിലെ തർക്കവും കരാർ കാലാവധി സംബന്ധിച്ച ആശങ്കകളും കാരണം പദ്ധതി പ്രതിസന്ധിയിലാണ്. 1000 ആഡംബര ബസുകൾ നൽകാൻ കർണാടകയിലെ ഒരു കമ്പനി സന്നദ്ധത അറിയിച്ചിരുന്നെങ്കിലും, കരാർ കാലാവധി ഒരു വർഷം മാത്രമാക്കിയതിനാൽ പ്രായോഗികമല്ലെന്ന് കണ്ട് അവർ ടെൻഡർ നടപടികളിൽ നിന്ന് പിന്മാറുകയായിരുന്നു.
കിഫ്ബി വായ്പയിലൂടെയും സ്മാർട്ട് സിറ്റി പദ്ധതിയിലൂടെയും കോടികൾ മുടക്കി വാങ്ങിയ 53-ഓളം ഇലക്ട്രിക് ബസുകൾ അറ്റകുറ്റപ്പണിയില്ലാതെ വിവിധ ഡിപ്പോകളിൽ തുരുമ്പെടുത്ത് നശിക്കുകയാണ്. കൃത്യമായി അറ്റകുറ്റപ്പണികൾ നടത്തിയാൽ പ്രതിസന്ധി മറികടക്കാനുള്ള ബസുകൾ കെഎസ്ആർടിസിക്ക് തന്നെ സ്വന്തമായുള്ളപ്പോൾ അനാവശ്യബാധ്യത വരുത്തിവയ്ക്കുകയാണെന്നും ആരോപണമുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix