Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇനി ജന്തർ മന്തറിൽ പ്രതിഷേധമില്ല; ഡൽഹിയിൽ സമരങ്ങൾക്ക് പുതിയ വേദികൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ജന്തർ മന്തറിനെ മാറ്റി, ഡൽഹിയിലെ പ്രതിഷേധത്തിനുള്ള സ്ഥിരം വേദിയായി പുതിയ ഇടങ്ങൾ നിശ്ചയിച്ച് ഡൽഹി പോലീസ്. രാംലീല മൈതാനം, ബുറാരി മൈതാനം, കിഴക്കൻ ഡൽഹിയിലെ സിബിഡി മൈതാനം എന്നിവയാണ് പുതിയ വേദികൾ. രാജ്യത്തെ പിടിച്ചുകുലുക്കിയ നിരവധി സമരങ്ങൾ നടന്ന ജന്തർ മന്തർ ഇനി പ്രതിഷേധവേദിയായിരിക്കില്ല.

പൗരന്മാർക്ക് പ്രതിഷേധങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കാനുള്ള അവകാശം വിനിയോഗിക്കാൻ ബദൽ വേദികൾ കണ്ടെത്തുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരു സമിതി രൂപവത്കരിച്ചിരുന്നു. ഈ സമിതിയുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മാറ്റം.

എസ്‌ഐആർ വിഷയത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷ രാഷ്ട്രീയപാർട്ടികളുടെയും യുവജന സംഘടനകളുടെയും നേതൃത്വത്തിൽ ജന്തർ മന്തറിനും സമീപത്തുമായി പ്രതിഷേധം നടക്കുകയാണ്. വരുംദിവസങ്ങളിൽ ഇവിടെ പ്രതിഷേധങ്ങൾക്കുള്ള ആസൂത്രണവും നടക്കുന്നുണ്ട്. അതിനിടെയാണ് ജന്തർ മന്തർ പ്രതിഷേധത്തിനുള്ള വേദിയല്ലെന്നുള്ള പ്രഖ്യാപനം വരുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix