Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബി.എസ്.-VI വാഹനങ്ങളുടെ പുകപരിശോധനാ സർട്ടിഫിക്കറ്റിന് ഇനി മൂന്നുവർഷം കാലാവധി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: ബി.എസ്.-VI വിഭാഗത്തിലുള്ള വാഹനങ്ങളുടെ പുകപരിശോധനാ സർട്ടിഫിക്കറ്റിന്റെ (പി.യു.സി.) കാലാവധി മൂന്നുവർഷമാക്കി. എന്നാൽ പുതിയ ചട്ടം നിലവിൽ വന്നതിനുശേഷം എടുക്കുന്ന സർട്ടിഫിക്കറ്റുകൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. നിലവിൽ ഒരു വർഷത്തെ കാലാവധിയുള്ള സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്ക് അത് മൂന്നുവർഷമായി മാറില്ല. കാലാവധി അവസാനിച്ച് പുതുക്കുമ്പോൾ മാത്രമേ പുതിയ നിയമം ബാധകമാകൂ.

ആറുവർഷം വരെ പഴക്കമുള്ള സ്വകാര്യ ബി.എസ്.-VI വാഹനങ്ങൾക്ക് പുകപരിശോധന നടത്തിയാൽ മൂന്നുവർഷത്തെ സർട്ടിഫിക്കറ്റ് ലഭിക്കും. ആറുമുതൽ പത്തുവർഷം വരെ പഴക്കമുള്ള വാഹനങ്ങൾക്ക് ഒരു വർഷമാണ് കാലാവധി. പത്തുവർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ ആറുമാസത്തിലൊരിക്കൽ പരിശോധന നടത്തി സർട്ടിഫിക്കറ്റ് പുതുക്കണം.

ബി.എസ്.-VI വിഭാഗത്തിലെ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് ആറുവർഷം വരെ രണ്ടുവർഷത്തിലൊരിക്കലും ആറുമുതൽ പത്തുവർഷം വരെ ഒരുവർഷത്തിലൊരിക്കലും പരിശോധന നടത്തണം. പത്തുവർഷം കഴിഞ്ഞ വാഹനങ്ങൾക്ക് ആറുമാസത്തിലൊരിക്കൽ പരിശോധന നിർബന്ധമാണ്.

അതേസമയം, ബി.എസ്.-IV വാഹനങ്ങൾക്ക് ഇനി ആറുമാസമാണ് പുകപരിശോധനാ സർട്ടിഫിക്കറ്റിന്റെ കാലാവധി. ബി.എസ്.-I, ബി.എസ്.-II, ബി.എസ്.-III വിഭാഗങ്ങളിലെ വാഹനങ്ങൾ മൂന്നുമാസത്തിലൊരിക്കൽ സർട്ടിഫിക്കറ്റ് പുതുക്കണമെന്നും ചട്ടത്തിൽ വ്യക്തമാക്കുന്നു. പുതിയ വിജ്ഞാപനത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ ഒഴിവാക്കാൻ വാഹനമുടമകൾ തങ്ങളുടെ വാഹനത്തിന്റെ വിഭാഗവും പഴക്കവും അനുസരിച്ചുള്ള സർട്ടിഫിക്കറ്റ് കാലാവധി ശ്രദ്ധിക്കണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix