Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചേർത്തലയിൽ ഒമ്പതുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് അഞ്ച് വർഷം തടവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: ചേർത്തലയിൽ ഒമ്പതുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് അഞ്ച് വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചേർത്തല തെക്ക് പഞ്ചായത്ത് 14-ാം വാർഡിലെ പാവനാട്ട് വീട്ടിൽ മധു (57)വിനെയാണ് ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. ജഡ്ജി ആന്റണി ഷെൽമാനാണ് വിധി പ്രസ്താവിച്ചത്.

കുട്ടിയുടെ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ പരിഗണിച്ച് നഷ്ടപരിഹാരം നൽകാൻ സർക്കാരിനോടും കോടതി നിർദേശിച്ചു. ബന്ധുവീട്ടിൽ എത്തിയ പ്രതി കട്ടിലിൽ കിടക്കുകയായിരുന്ന കുട്ടിക്കൊപ്പം കിടന്ന് ശരീരഭാഗങ്ങളിൽ പിടിച്ച് അതിക്രമം നടത്തിയെന്നാണ് കേസ്. ഈ സമയം അവിടെയെത്തിയ കുട്ടിയുടെ അമ്മയാണ് സംഭവം കണ്ടത്.

മാരാരിക്കുളം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർമാരായ പി. ചന്ദ്രബാബു, ജി. അജിത് കുമാർ എന്നിവർ അന്വേഷണം നടത്തി. എ.എസ്.ഐ ഉഷ ടി., സിവിൽ പോലീസ് ഓഫീസർ ദീപു മോൻ എന്നിവരും അന്വേഷണത്തിൽ പങ്കെടുത്തു.

കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 16 സാക്ഷികളെ വിസ്തരിക്കുകയും 29 രേഖകൾ തെളിവായി ഹാജരാക്കുകയും ചെയ്തു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബീന കാർത്തികേയൻ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix