Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; ചെന്നൈയിൽ 140 പേർ കസ്റ്റഡിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങൾക്കിടെ ചെന്നൈയിൽ 140 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസന്ത് നഗർ എലിയട്ട് ബീച്ചിൽ നിന്ന് 40 യുവാക്കളെയും സെക്രട്ടേറിയറ്റിന് സമീപത്തുനിന്ന് എസ്എഫ്ഐ, എഐഎസ്എഫ് സംഘടനകളിലെ 100 പ്രവർത്തകരെയുമാണ് കസ്റ്റഡിയിലെടുത്തത്.

ഡൽഹിയിൽ നടക്കുന്ന കോക്ക്റോച്ച് ജനതാ പാർട്ടിയുടെ (സിജെപി) പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് യുവാക്കൾ ബസന്ത് നഗർ ബീച്ചിൽ ഒത്തുചേർന്നത്. എന്നാൽ പ്രതിഷേധത്തിന് മുൻകൂർ അനുമതി വാങ്ങിയിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്തവരെ സമീപത്തെ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റി.

പൊലീസ് നടപടിക്കെതിരെ ഡിഎംകെ ശക്തമായ വിമർശനവുമായി രംഗത്തെത്തി. തമിഴക വെട്രി കഴകം (ടിവികെ) ബിജെപിയുടെ ശാഖയാണെന്ന് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ ആരോപിച്ചു. വിജയ് ബിജെപിയുടെ അപ്രഖ്യാപിത അടിമയാണെന്നും മുഖ്യമന്ത്രി ആരെയാണ് ഭയപ്പെടുന്നതെന്നും ഉദയനിധി സ്റ്റാലിനും ചോദിച്ചു. ചെന്നൈയിലെ പ്രതിഷേധങ്ങളും തുടർന്നുണ്ടായ രാഷ്ട്രീയ പ്രതികരണങ്ങളും തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix