Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘റോ’ ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് 7.70 ലക്ഷം രൂപ തട്ടി; യുവാവ് അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: മാട്രിമോണി സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് 7.70 ലക്ഷം രൂപ തട്ടിയെടുത്ത യുവാവിനെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വടക്കങ്ങര അറക്കൽ വീട്ടിൽ മുഹമ്മദ് ഷിബിലി (30) ആണ് പിടിയിലായത്. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’യിലെ ഉയർന്ന ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്.

മാട്രിമോണി സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രതി അടുപ്പം സ്ഥാപിച്ചു. തുടർന്ന് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി യുവതിയുടെ വിശ്വാസം നേടിയെടുത്തു. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് പറഞ്ഞ് യുവതിയുടെ സ്വർണാഭരണങ്ങൾ പണയം വെപ്പിച്ചാണ് 7.70 ലക്ഷം രൂപ കൈക്കലാക്കിയത്. പണം ലഭിച്ചതോടെ വിവാഹത്തിൽ നിന്ന് പിന്മാറാനും ബന്ധം അവസാനിപ്പിക്കാനും ശ്രമിച്ചതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.

മഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി സമാനമായ രീതിയിൽ നേരത്തെയും തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന വിവരം പുറത്തുവന്നത്. ഉയർന്ന പദവിയിലുള്ള ഉദ്യോഗസ്ഥനാണെന്ന് വ്യാജമായി പരിചയപ്പെടുത്തിയും സാമ്പത്തിക ബുദ്ധിമുട്ടുകൾ പറഞ്ഞുമാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് അറിയിച്ചു.

മലപ്പുറം, പാലക്കാട്, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇയാൾക്കെതിരെ നിരവധി പരാതികളുണ്ടെന്നാണ് പൊലീസ് പറയുന്നത്. എടവണ്ണ, വാളയാർ പൊലീസ് സ്റ്റേഷൻ പരിധികളിൽ ഇയാളെ നേരത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നതായും അറിയിച്ചു. മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ ടി.ജി. ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

മാട്രിമോണി സൈറ്റുകൾ വഴി പരിചയപ്പെടുന്നവരുമായി പണമിടപാടുകൾ നടത്തുമ്പോൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. വ്യക്തികളുടെ ജോലിയും പശ്ചാത്തലവും കൃത്യമായി പരിശോധിച്ച ശേഷം മാത്രമേ സാമ്പത്തിക ഇടപാടുകൾ നടത്താവൂ എന്നും നിർദേശിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix