Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ നിന്ന് പോക്സോ കേസ് പ്രതി രക്ഷപ്പെട്ടു; തിരച്ചിൽ ശക്തമാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: പോക്സോ കേസ് പ്രതി പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു. നിരണം സ്വദേശി സജിത്ത് (32) ആണ് പൊലീസ് കസ്റ്റഡിയിൽ നിന്ന് കടന്നുകളഞ്ഞത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. പ്രതിക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇന്നലെ ഉച്ചയോടെയാണ് സജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പമ്പാ ഷുഗർ ഫാക്ടറിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പുളിക്കീഴ് പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. സ്റ്റേഷനിൽ ലോക്കപ്പ് സൗകര്യമില്ലാത്തതിനാൽ അകത്തെ മുറിയിലെ തറയിൽ ഉറപ്പിച്ചിരുന്ന ഇരുമ്പുകുറ്റിയിൽ കൈവിലങ്ങ് ഉപയോഗിച്ചാണ് പ്രതിയെ സൂക്ഷിച്ചിരുന്നത്.

ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ ശ്രദ്ധ മാറിയ സമയത്ത് കൈവിലങ്ങ് ഊരിമാറ്റിയ പ്രതി സ്റ്റേഷന്റെ മുൻവാതിലിലൂടെ ഓടിരക്ഷപ്പെടുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പാറാവുകാരൻ ഉൾപ്പെടെയുള്ള പൊലീസുകാർ പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. തിരുവല്ല– കായംകുളം സംസ്ഥാനപാതയിലേക്ക് ഇറങ്ങുന്ന ഭാഗത്തുള്ള കാട്ടിലേക്ക് ചാടിയാണ് പ്രതി രക്ഷപ്പെട്ടതെന്നാണ് വിവരം. പ്രദേശത്ത് പൊലീസ് പരിശോധനയും തിരച്ചിലും തുടരുകയാണ്.

സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന. അതേസമയം, പ്രതികളെ സുരക്ഷിതമായി പാർപ്പിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും സ്റ്റേഷനിലില്ലാത്തത് ഇത്തരം സംഭവങ്ങൾക്ക് കാരണമാകുന്നതായി പൊലീസുകാർ ചൂണ്ടിക്കാട്ടുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix