Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കുവൈത്തിൽ വീടുകൾ കേന്ദ്രീകരിച്ച് അനധികൃത ഭക്ഷ്യവിൽപ്പന; മൂന്ന് സ്ഥാപനങ്ങൾക്കെതിരെ നടപടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത് സിറ്റി: കുവൈത്തിലെ അഹമ്മദി ഗവർണറേറ്റിൽ സ്വകാര്യ വീടുകൾ കേന്ദ്രീകരിച്ച് അനധികൃതമായി ഭക്ഷണം തയ്യാറാക്കി വിൽപ്പന നടത്തിയിരുന്ന മൂന്ന് സ്ഥാപനങ്ങൾ അധികൃതർ കണ്ടെത്തി. പരിശോധനയിൽ എട്ട് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ, ആഭ്യന്തര മന്ത്രാലയം, അഹമ്മദി ഗവർണറേറ്റിലെ നെഗറ്റീവ് ഫിനോമിന കമ്മിറ്റി എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്.

സ്വകാര്യ വീടുകൾ അനുമതിയില്ലാതെ ഭക്ഷണം തയ്യാറാക്കുന്നതിനും വിൽക്കുന്നതിനുമുള്ള കേന്ദ്രങ്ങളാക്കി മാറ്റിയതായി പരിശോധനയിൽ കണ്ടെത്തി. ആവശ്യമായ അനുമതിയില്ലാതെ ഭക്ഷ്യവസ്തുക്കളുടെ വ്യാപാരം നടത്തിയതിനും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഭക്ഷണം കൈകാര്യം ചെയ്ത് വിൽപ്പന നടത്തിയതിനുമാണ് നടപടി.

ആരോഗ്യ സർട്ടിഫിക്കറ്റ് ഇല്ലാത്ത തൊഴിലാളികളെ ജോലിക്ക് നിയോഗിച്ചതും പൊതുജനാരോഗ്യ നിയമങ്ങൾ ലംഘിച്ചതും അധികൃതർ കണ്ടെത്തി. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ എട്ട് റിപ്പോർട്ടുകൾ തയ്യാറാക്കിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix