കുവൈത്തിൽ വീടുകൾ കേന്ദ്രീകരിച്ച് അനധികൃത ഭക്ഷ്യവിൽപ്പന; മൂന്ന് സ്ഥാപനങ്ങൾക്കെതിരെ നടപടി
കുവൈത്ത് സിറ്റി: കുവൈത്തിലെ അഹമ്മദി ഗവർണറേറ്റിൽ സ്വകാര്യ വീടുകൾ കേന്ദ്രീകരിച്ച് അനധികൃതമായി ഭക്ഷണം തയ്യാറാക്കി വിൽപ്പന നടത്തിയിരുന്ന മൂന്ന് സ്ഥാപനങ്ങൾ അധികൃതർ കണ്ടെത്തി. പരിശോധനയിൽ എട്ട് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ, ആഭ്യന്തര മന്ത്രാലയം, അഹമ്മദി ഗവർണറേറ്റിലെ നെഗറ്റീവ് ഫിനോമിന കമ്മിറ്റി എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്. സ്വകാര്യ വീടുകൾ അനുമതിയില്ലാതെ ഭക്ഷണം തയ്യാറാക്കുന്നതിനും വിൽക്കുന്നതിനുമുള്ള കേന്ദ്രങ്ങളാക്കി മാറ്റിയതായി പരിശോധനയിൽ കണ്ടെത്തി. ആവശ്യമായ അനുമതിയില്ലാതെ ഭക്ഷ്യവസ്തുക്കളുടെ വ്യാപാരം നടത്തിയതിനും […]
Read more