ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി നടൻ പ്രകാശ് രാജ്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. എവിടെയാണെങ്കിലും ദില്ലിയിലെ ജന്തർ മന്തറിലേക്ക് മാർച്ച് ചെയ്യണമെന്നും പൊലീസ് തടയുന്നിടത്ത് സ്വന്തം ജന്തർ മന്തർ സൃഷ്ടിക്കണമെന്നും പ്രകാശ് രാജ് ജനങ്ങളോട് ആഹ്വാനം ചെയ്തു.
രാജ്യത്തെ ജനങ്ങൾ ഒന്നിച്ചുള്ള പോരാട്ടത്തിൽ കേന്ദ്ര സർക്കാർ ഭയപ്പെട്ടിരിക്കുകയാണെന്ന് പ്രകാശ് രാജ് ആരോപിച്ചു. കഴിഞ്ഞ തവണ മോദി–അമിത് ഷാ കൂട്ടുകെട്ടിന്റെ അഹങ്കാരം ജനങ്ങൾ ഒരുമിച്ചുനിന്ന് തൂത്തെറിഞ്ഞതാണ്. അതുകൊണ്ടാണ് ഇപ്പോൾ സർക്കാർ ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യമാണ് ദില്ലി മുഴുവൻ അടച്ചിടാൻ കാരണമെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു.




